Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളീ.. എന്നൊക്കെ വിളിച്ചു: ഷിജു പറഞ്ഞ വാക്കുകള്‍; ബിഗ് ബോസില്‍ അവഗണന നേരിടേണ്ടി വന്നു: ഗോപിക പറയുന്നു

സാഗറും ജുനൈസുമായും ഇപ്പോഴും നല്ല സൌഹൃദമാണ് തുടരുന്നതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം ഗോപിക. ഞങ്ങള്‍ തമ്മില്‍ യാതൊരു വഴക്കോ കാര്യങ്ങളോ ഇല്ല. ഇപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്. ഒറ്റപ്പെടുന്ന സമയത്ത് നമ്മുടെ കൂടെ നില്‍ക്കുന്ന ആളുകള്‍ നമ്മളെ വഴക്ക് പറഞ്ഞാലും അതൊക്കെ പെട്ടെന്ന് തന്നെ മറക്കുന്ന വ്യക്തിയാണ് ഞാനെന്നും ഗോപിക പറയുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്താവുമ്പോള്‍ കാണിച്ചത് എന്റെ അഭിനയമാണെന്ന് ചിലർ പറയുന്നു. നിങ്ങളുടെയൊക്കെ ജീവിതത്തില്‍ ഇത്തരം സാഹചര്യം വരുമ്പോള്‍ മാത്രമേ ഇതേക്കുറിച്ച് മനസ്സിലാവുള്ളു എന്നാണ് എനിക്ക് ഇതേക്കുറിച്ച് പറയാന്‍. പ്രതികരിക്കണമെന്ന് തോന്നുന്ന സമയത്ത് പ്രതികരിക്കും, കരച്ചില്‍ വരുന്ന സമയത്ത് കരയും അത്തരമൊരു ക്യാരക്ടറാണ് എന്റേത്.

gopika-

കരച്ചില്‍ പുറത്ത് വരാതിരിക്കാന്‍ ചിലപ്പോഴൊക്കെ ദേഷ്യപ്പെട്ടു. ചിലപ്പോഴൊക്കെ ഓവറായി പ്രതികരിച്ച് പോയതായി തോന്നിയിട്ടുണ്ട്. ഹനാന്‍ വന്ന സമയത്ത് എനിക്ക് ചില സൂചനകളൊക്കെ തന്നിരുന്നു. പുറത്ത് കാര്യങ്ങള്‍ നെഗറ്റീവാണെന്നും ഞാന്‍ വിചാരിച്ചത് പോലെയല്ല കാര്യങ്ങളെന്നും മനസ്സിലായെന്നും ഗോപിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തുടക്കത്തില്‍ ചിലർക്കൊക്കെ എന്നോട് അകല്‍ച്ച പോലെയായിരുന്നു. ഒരു കൂട്ടൊന്നും കിട്ടാതെ ഒറ്റപ്പെട്ട അവസ്ഥ. പതിയെ പതിയെ അതിനെയൊക്കെ ഒരുവിധം മറികടക്കാന്‍ സാധിച്ചു. അപ്പോഴും ചിലരൊക്കെ അവോയിഡ് ചെയ്യും. അതൊക്കെ മനസ്സില്‍ തന്നേയുണ്ടാവും. ഷിജു ചേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. എല്ലാം കേട്ടപ്പോള്‍ എന്റെ വികാരങ്ങള്‍ നിയന്ത്രിച്ച് വെക്കാന്‍ സാധിച്ചില്ല.

സെറീനയോട് പ്രതികരിക്കേണ്ടിയിരുന്നതിന് പകരം ഏറ്റവും കൂടുതല്‍ പ്രതികരിക്കേണ്ടിയിരുന്നത് ഷിജു ചേട്ടനോടായിരുന്നു. ഷിജു ചേട്ടന്‍ കളിയാക്കുന്ന രീതിയില്‍ ചില ഡയലോഗൊക്കെ പറഞ്ഞിരുന്നു. പക്ഷെ അതൊന്നും പുറത്ത് വന്നിട്ടില്ലെന്നാണ് സത്യം. കുറ്റമായിട്ടൊന്നും അല്ല. അന്ന് അവിടെ നടന്ന സംഭവമാണ് അതെല്ലാമെന്നും ഗോപിക പറയുന്നു.

ഗെയിമിന് വേണ്ടി മാത്രം ചെയ്ത കാര്യമാണ്. അതിനെയാണ് വേറെ രീതിയില്‍ പ്രചരിപ്പിച്ചത്. കള്ളീ.. കള്ളീ എന്നൊക്കെയാണ് വിളിച്ചത്. പുറത്ത് ഇറങ്ങി നമുക്ക് മറ്റ് ജോലികള്‍ക്ക് പോവാനുള്ളതല്ലേ. മെയ്ക്ക് അപ്പ് ഇടുമ്പോഴൊക്കെ അത് ചേരില്ല, ഇത് ചേരില്ല എന്ന് സ്ഥിരം പറയുമ്പോള്‍ വിഷമം ആവും. എനിക്ക് അങ്ങനെ മെയിക്ക് അപ്പ് ചെയ്ത് പരിചയമില്ല. അവിടെ മൊത്തത്തില്‍ ഒരു അവഗണന എന്നോട് ഉണ്ടായിരുന്നു.

ബിഗ് ബോസില്‍ ചെന്നാല്‍ മാത്രമേ അവിടെയുള്ളവർ എന്തിനാണ് ഇത്ര വലിയ രീതിയില്‍ റിയാക്ട് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ഗെയിമില്‍ മുഴുകുന്നതോടെ ഗെയിമാണ് നമ്മുടെ ജീവിതം എന്ന രീതിയിലേക്ക് മാറും. പുറത്ത് ഇറങ്ങുന്നതോടെ തന്നെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ചിന്തിക്കും. പക്ഷെ അതിന് അകത്ത് അങ്ങനെയൊക്കെ ചെയ്തുപോവുമെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.

ശരിയായിട്ടുള്ള നോമിനേഷനായിരുന്നെങ്കില്‍ ഞാന്‍ പുറത്താവില്ലായിരുന്നു. നാലാഴ്ച നീണ്ട് നിന്ന നോമിനേഷനിലൂടെയാണ് ഞാന്‍ പുറത്തയാണ്. ഞാന്‍ കണ്ട ഒരു ബിഗ് ബോസിലും ഇങ്ങനെ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ആഴ്ചയെങ്കിലും എവിക്ഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഞാന്‍ പുറത്തേക്ക് പോവില്ലായിരുന്നുവെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. ഇറങ്ങിക്കഴിഞ്ഞാണെങ്കിലും പലരും അത് തന്നെയാണ് പറഞ്ഞത്. റിയാസ് സലീമൊക്കെ അത്തരം കാര്യമായിരുന്നു എന്നോട് പറഞ്ഞതെന്നും ഗോപിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+