'അഖിലിൽ ഏറ്റവും ഇറിറ്റേറ്റഡ് ആയി തോന്നിയത് അത്; ബിഗ് ബോസിൽ പോയിക്കോളൂ എന്ന് പാട്ണർ പറഞ്ഞു'; ശോഭ വിശ്വനാഥ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശോഭ വിശ്വനാഥ്. ഷോയിൽ നാലാം സ്ഥാനം നേടാൻ സംരഭക കൂടിയായ ശോഭയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും ഗെയിം കളിച്ചതിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ശോഭ. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ശോഭയുടെ പ്രതികരണം. വായിക്കാം
'ബിഗ് ബോസിൽ ചുറ്റും കാണുന്നത് ക്യാമറകളാണ്. ആദ്യമൊക്കെ ക്യാമറയെന്ന തോന്നലാണെങ്കിലും പിന്നീട് അത് നമ്മുടെ സുഹൃത്തായിട്ടാണ് തോന്നിയിട്ടുള്ളത്. പുറത്ത് മൂന്നരക്കോടി ജനങ്ങൾ നമ്മളെ കാണുകയാണ് എന്നൊന്നും തോന്നില്ല. ചിലപ്പോൾ നമ്മൾ ക്യാമറയുണ്ടെന്ന് തന്നെ മറന്ന് പോകും. എന്നിരുന്നാലും ഫിൽട്ടർ ചെയ്ത് സംസാരിക്കണമെന്ന തോന്നലും എനിക്ക് ആദ്യമേ ഉണ്ടായിരുന്നില്ല. എന്ത് തോന്നുന്നു അത് പറയുക, ബി ഒറിജിനൽ എന്ന് തന്നെയായിരുന്നു മനസിൽ.

ചില വാക്കുകൾ സുഹൃത്തുക്കളോട് പറയുന്നത് ചിലപ്പോൾ അകത്ത് പറയാൻ സാധിക്കില്ലായിരിക്കും. അത് പ്രേക്ഷകരിലേക്ക് പോകരുതെന്ന് ഉണ്ടായിരുന്നു. എന്നിട്ടും ചിലത് വന്നിരുന്നു. അതിൽ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
സഹോദരനും സുഹൃത്തുക്കളും മാതാപിതാക്കളുമെല്ലാം എന്നോട് ബിഗ് ബോസിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് എനിക്ക് എന്നിലൊരു വിശ്വാസമുണ്ട്. ഞാനെന്ന ഒരു വ്യക്തിയെ പ്രേക്ഷകര് ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. അത്രമാത്രം ജനങ്ങളിലേക്ക് ഇറങ്ങാൻ പറ്റുന്നൊരു ഷോയാണിത്. എന്റെ ഭാഗ്യം എന്നത് ബാറ്റിൽ ഓഫ് ഒറിജനൽസ് എന്ന ടാഗ് ആയിരുന്നു.എന്തുകൊണ്ടും അതിനകത്ത് 100 ശതമാനം ഞാൻ ഒറിജിനലായിരുന്നു.
എന്റെ പാട്ണറായിരുന്ന രമ്യയായിരുന്ന എന്നോട് ബിഗ് ബോസിൽ പോയിക്കോളൂവെന്ന് പറഞ്ഞത്. കുറച്ച് പേരുണ്ടായിരുന്നു. ആ വിശ്വാസത്തിലാണ് പോയത്. കാരണം ബിസിനസൊക്കെ നോക്കി നടത്തണമായിരുന്നല്ലോ. മണിക്കുട്ടൻ, രാഹുൽ ഈശ്വർ, ദീപ എന്നിവരെല്ലാം എന്നോട് പോയിക്കോയെന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്നും വിളി വന്നപ്പോൾ തന്നെ ആദ്യം വിളിച്ചത് മണിക്കുട്ടനെ ആയിരുന്നു.
റിനോഷിനെ ഇന്നലേയും കണ്ടിരുന്നു. ടോപ് ഫൈവിൽ വരാൻ യോഗ്യത ഉണ്ടായിരുന്ന ഒരാൾ റിനോഷ് ആയിരുന്നു. അവൻറെ ഗ്രാഫും എന്നെ പോലെയായിരുന്നു. മുകളിലോട്ടാണ് വന്നത്.ടാസ്കുകൾ നോക്കിയാലും ടിക്കറ്റ് റ്റു ഫിനാലേയിലും അവൻ അവന്റെ നൂറ് ശതമാനം കൊടുത്താണ് കളിച്ചത്. ഒരിക്കൽ പോലും മറ്റൊരാളെ കുറ്റം പറയുന്നത് കേട്ടിട്ടില്ല. എനിക്ക് അറിയുന്ന റിനോഷ് നല്ലൊരു വ്യക്തിയാണ്.
ബിഗ് ബോസിൽ എന്റെ ഫൈനൽ സ്പീച്ച് കഴിഞ്ഞപ്പോൾ വിജയിയായിട്ടാണ് എനിക്ക് തോന്നിയത്.അതുകൊണ്ടാണ് ഞാൻ അവിടെ വളരെ എൻജോയ് ചെയ്തത്. ഒരു ശതമാനം പോലും വിങ്ങലില്ലാതെയാണ് ഇറങ്ങിയത്. അഖിൽ വിജയിച്ചതിൽ ഞാൻ വളരെ ഹാപ്പിയായിരുന്നു. ബിഗ് ബോസിൽ ആരുമായും ഗ്രഡ്ജ് വെച്ച് പുറത്ത് പോകാൻ എനിക്ക് താത്പര്യമില്ലായിരുന്നു.
പുറത്ത് ഇറങ്ങും മുൻപ് എല്ലാവരുമായുള്ള പ്രശ്നങ്ങളും പറഞ്ഞ് തീർക്കണമെന്ന് തന്നെയായിരുന്നു. അഖിൽ മാരാർ അച്ഛനെ പറഞ്ഞത് എനിക്ക് വിഷമം ഉണ്ടാക്കിയിരിക്കുന്നു. അവനും എന്തെങ്കിലും ഉണ്ടെങ്കിൽ അത് തീരട്ടെ എന്നോർത്താണ് പോയി സംസാരിച്ചത്. ജെനുവിനായിട്ട് തന്നെയാണ് അഖിലിനെ അനുമോദിച്ചത്.
അഖിലിനെ എനിക്ക് മനസിലായിട്ടില്ല. അകത്ത് ഉണ്ടായിരുന്ന ആള് തന്നെയാണോ പുറത്ത് എന്നത് ഇനിയും മനസിലാക്കേണ്ട കാര്യമാണ്. അഖിൽ ഒറിജിനലാണോയെന്ന് എനിക്ക് അറിയില്ല.സമയം തെളിയിക്കട്ടെ. അഖിലിൽ എനിക്ക് ഏറ്റവും ഇറിറ്റേറ്റഡ് ആയി തോന്നിയിട്ടുള്ളത് അവന്റെ നഖം കടിയും തുപ്പലും. സഹിക്കാൻ പറ്റില്ല. 24 മണിക്കൂറും അത് ചെയ്യും. തൊലിയാണ് കടിച്ച് തുപ്പുന്നത്'.












Click it and Unblock the Notifications