'50 ദിവസം കഴിഞ്ഞപ്പോൾ ദേഷ്യപ്പെടാതിരുന്നതിന് കാരണം ഇതാണ്'; വെളിപ്പെടുത്തി അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ ദേഷ്യക്കാരനായ , വളരെ പെട്ടെന്ന് പ്രകോപിതനാകുന്ന അഖിൽ മാരാരെയായിരുന്നു പ്രേക്ഷകർ കണ്ടത്. സ്ത്രീ മത്സരാർത്ഥികളോടടക്കം ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുന്ന അഖിലിന്റെ പെരുമാറ്റത്തിനെതിരെ ഹൗസിനുള്ളിലും പുറത്തും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അവതാരകനായ മോഹൻലാൽ പോലും അഖിലിന്റെ ഈ ദേഷ്യത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
അതേസമയം ഷോ പകുതിയായതോടെ വളരെ ശാന്തമായി പെരുമാറുന്ന അഖിലിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. കളിയും ചിരിയും തമാശയുമെല്ലാമായി അഖിൽ ആരാധകരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോഴിതാ തന്റെ സ്വഭാവത്തിൽ എന്തുകൊണ്ടാണ് മാറ്റം വന്നതെന്നും ദേഷ്യം കടിച്ചൊതുക്കിയതെന്നും വെളിപ്പെടുത്തുകയാണ് അഖിൽ. 'മൂവി വേൾഡ് മീഡിയ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. വായിക്കാം

ഞാൻ ബിഗ് ബോസിലേക്ക് പോകുമ്പോൾ എനിക്ക് തൈറോയിഡിന്റെ വലിയ വേരിയേഷൻ ഉണ്ട്. ഞാൻ അമൃതയിൽ ഡോക്ടർ കണ്ട് മരുന്നെടുത്തിരുന്നു. തൈയോറോയിഡിന്റെ അളവ് പ്രോപ്പർ ആയത് ഒരു 50ാമത്തെ ദിവസമൊക്കെ ആയപ്പോഴാണ്. തുടക്കത്തിൽ ഒക്കെ നാക്ക് കടിക്കുന്നത് ദേഷ്യം കൺട്രോൾ ചെയ്യാൻ വേണ്ടിയാണ്. ഇത് പുറത്തേക്ക് കളയണമല്ലോ. മറ്റൊരാളുടെ ദേഹത്ത് ആ ദേഷ്യം തീർക്കാതിരിക്കാനാണ് അങ്ങനെയൊക്കെ ചെയ്യുന്നത്.
ഞാൻ മുൻപ് ദേഷ്യം തീർക്കാൻ ഭിത്തിയിലിടിച്ച് കൈയ്യിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. അമ്മയുടെ അടുത്ത് സംസാരിച്ചപ്പോഴായിരുന്നു ഇത്. ഞാൻ കോടതിയിലെ കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ നിയമത്തെ കുറിച്ച് എന്നെ പഠിപ്പിക്കുകയാണ്. അവിയിലിനെ കുറി്ച്ചല്ല , ആവശ്യമില്ലാത്ത കാര്യത്തിൽ സംസാരിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ അമ്മ വീണ്ടും വീണ്ടും സംസാരിച്ചു. അറിഞ്ഞൂടാത്ത കാര്യത്തിൽ അമ്മ വീണ്ടും വീണ്ടും എന്നെ പഠിപ്പിക്കുകയാണ്. കാര്യം പറഞ്ഞപ്പോൾ മനസിലാക്കുന്നുണ്ടായിരുന്നില്ല. ജുനൈസിനെ പോലെയായിരുന്നു അമ്മ വീട്ടിൽ. അങ്ങനെ ഞാൻ ദേഷ്യത്തിൽ ഭിത്തിയിലിടിച്ചത്.
ഭാര്യ വന്നതിന് ശേഷമൊന്നുമല്ല ജുനൈസിനെ എനിക്ക് ഇഷ്ടമായത്.
ഞാനാണ് അവന് ജുനൈസിക്ക എന്ന് പേരിട്ടത്. രണ്ട് മൂന്ന് പേര് ഇട്ട് കൊടുത്തിട്ടുണ്ട്. ക്രഷ് ഇക്ക എന്നൊക്കെ ഞാൻ വിളിച്ചിരുന്നു. അവനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ജുനൈസിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഒരു വിഷയം വന്നാൽ അവന് ഇങ്ങോട്ട് ഒന്നും ആക്സപ്റ്റ് ചെയ്യാനുള്ള മനസില്ല. പരിഹസിക്കുകയല്ല, പക്ഷേ എന്നാൽ പോലും കിണറ്റിൽ കിടക്കുന്ന തവള എന്ന് പറയുന്നത് അവർക്ക് കടലിനെ കുറിച്ച് അറിഞ്ഞൂടാത്തോണ്ടാണ്, ഇതാണ് ലോകമെന്ന് അവർ കരുതും.
അങ്ങനെ ഒരു ചുരുങ്ങിയ ലോകത്ത് ജീവിക്കുമ്പോഴുള്ള പരിമിതമായ അറിവ് വെച്ചിട്ട് പുറത്തൊരാളോട് സംസാരിക്കുമ്പോൾ കുറഞ്ഞ പക്ഷം അയാൾ പറയുന്ന കാര്യങ്ങൾ ആക്സെപ്റ്റ് ചെയ്യാൻ തയ്യാറാകണം. ഷിജു ചേട്ടൻ വളരെ അധികം അറിവുള്ള മനുഷ്യനാണ്, എന്നെക്കാളും മറ്റൊരു രീതിയിൽ ലോകം കണ്ട മനുഷ്യനാണ്. അയാൾ പോലും ഞാനൊരു കാര്യം പറയുമ്പോൾ തർക്കിക്കാൻ വരില്ല.
നീയല്ലേ പറയുന്നത് ഞാനത് വെരിഫൈ ചെയ്യട്ടെ എന്നാണ് ഷിജു ചേട്ടൻ പറയുക.
അഖിലിനുള്ള കഴിവുകളേയും കുറവുകളേയും അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. 50 ദിവസം ഷിജു ചേട്ടൻ എന്നോട് വാക്ക് വാങ്ങിയിരുന്നു. ഇനി ഒരു കാരണവശാലും പ്രകോപിതനാകില്ലെന്ന്. പുള്ളിക്കറിയാം ഞാൻ വാക്ക് കൊടുത്താൽ മാറ്റി പറയില്ലെന്ന്. പലരും പറഞ്ഞു 50 ദിവസത്തിന് ശേഷം അഖിൽ വളരെ ശാന്തനായിരുന്നു മനസിനെ കൺട്രോൾ ചെയ്തെന്നൊക്കെ. എന്റെ മനസിൽ ആ കൊടുത്ത വാക്കാണ്', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications