Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് എല്ലാം മനസ്സിലായി, കരഞ്ഞ് കെട്ടിപ്പിടിച്ചു: ഫോണ്‍ കോളിന് പിന്നില്‍ അവന്റെ കളി: സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 മായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളില്‍ ഒന്നായിരുന്നു സായി കൃഷ്ണയെ ജാസ്മിന്‍ ജാഫറിന്റെ പിതാവ് ഫോണില്‍ ബന്ധപ്പെട്ടും ഗബ്രിയെ തെറി വിളിച്ചതും. ഈ ഫോണ്‍കോളിന്റെ ചില ഭാഗങ്ങള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സായി കൃഷ്ണ തന്നെ വെളിപ്പെടുത്തുകയാണ്.

ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് വിവി (യൂട്യൂബർ) അടക്കമുള്ളവരെ ഉള്‍പ്പെടുത്തി എന്നെ സപ്പോർട്ട് ചെയ്യുന്നതിനായി ഞാന്‍ തന്നെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരുന്നു. നമുക്ക് പിആർ ഒന്നുമില്ല, ലക്ഷളുമില്ല. അതിനായി ഒരു ആയിരം രൂപ പോലും എവിടേയും കൊടുത്തിട്ടുമില്ല. അതുകൊണ്ട് സുഹൃത്തുക്കളൊക്കെ പിടിച്ച് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്.

sai-jasmin

പുറകില്‍ നിന്ന് കുത്തില്ലെന്ന് ഉറപ്പുള്ളവരായിരുന്നു അതില്‍ ഉണ്ടായിരുന്നു. വിവി കൃത്യമായി ജാസ്മിന് പിആർ ചെയ്യുന്ന ആളാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഗ്രൂപ്പില് ആഡ് ചെയ്തത്. പലരും ചോദിച്ചിരുന്നു അവനെ ആഡ് ചെയ്യണമോയെന്ന്. അവനെ ഞാന്‍ ഒരു സുഹൃത്തായിട്ടാണ് കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം ഗ്രൂപ്പില്‍ വന്നതെന്നും സായി വ്യക്തമാക്കുന്നു.

ഞാനും ജാസ്മിന്റെ പിതാവ് ജാഫർക്കയും തമ്മിലുള്ള ഫോണ്‍കോളിന്റെ തുടക്കം വരുന്നത് വിവിയിലൂടെയാണ്. വിവിയാണ് ജാഫർക്കയെ വിളിച്ച് സായി ബിഗ് ബോസിലേക്ക് പോകുന്നുണ്ടെന്നും അവനോട് കാര്യങ്ങള്‍ സംസാരിക്കാമെന്നും പറയുന്നത്. ജാഫർക്ക ഒരിക്കലും ഞങ്ങളെ വിളിക്കാന്‍ തയ്യാറായിരുന്നില്ല. എനിക്കും താല്‍പര്യമുണ്ടായിരുന്നില്ല. എനിക്ക് ജാഫർക്കയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ദിയ ചേച്ചിയോട് (ദിയ സന) വ്യക്തമാക്കിയതാണ്. ഫോണ്‍ കോളിന്റെ മുഴുവന്‍ റെക്കോർഡും പുറത്ത് വന്നാല്‍ അത് വ്യക്തമാകും.

ജാഫർക്കയെ നിരന്തരം പരിശ്രമത്തിന് ഒടുവില്‍ അവർ കണ്‍വീന്‍സ് ചെയ്തു. ദിയ ചേച്ചിയുടെ നമ്പറില്‍ നിന്ന് വിളിച്ചതുകൊണ്ടാണ് ഞാന്‍ ഫോണ്‍ വിളിച്ചത്. വിവി കോള്‍ റെക്കോർഡ് ചെയ്യുമെന്ന് നിരന്തരം ഞാന്‍ പറയുന്നുണ്ടായിരുന്നു. അവന്‍ അത് ചെയ്യുകയും ചെയ്തു. എന്തായാലും ജാഫർക്ക എന്നോട് സംസാരിച്ചു. ഗബ്രിയെ കുറെ ചീത്തയും പറയുന്നുണ്ട്. ഒരു പിതാവ് എന്ന നിലയില്‍ നിങ്ങള്‍ പറയുന്നതിനെ മാനിക്കുന്നു. ഞാന്‍ എന്റെ ഗെയിം കളിച്ചോളാമെന്നായിരുന്നു എന്റെ മറുപടി.

ആ ഫോണ്‍ വെച്ചതിന് ശേഷം ദിയ ചേച്ചി വീണ്ടും വിളിച്ചിരുന്നു. അങ്ങേര് അങ്ങനെ പലതും പറയുമെങ്കിലും എനിക്ക് എന്റേതായ നിലപാട് ഉണ്ട്, അത് ഞാന്‍ ചെയ്യുമെന്നാണ് അപ്പോഴും പറഞ്ഞത്. ജാസ്മിന്‍ ജാഫറിനെ വർഷങ്ങള്‍ക്ക് മുമ്പ് തന്നെ അറിയുന്ന വ്യക്തിയാണ് ഞാന്‍. അവളുടെ ഉപ്പ് വിളിക്കുന്നതിന് മുന്ന് തന്നെ അവളോട് ചില കാര്യങ്ങള്‍ പറയണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അവളെ ഹെല്‍പ്പ് ചെയ്യുന്ന രീതിയില്‍ തന്നെയാണ് ഞാന്‍ സംസാരിച്ചത്.

ഗബ്രിയില്‍ നിന്നും മാറിയാല്‍ ജാസ്മിന്‍ നല്ല രീതിയില്‍ കളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതൊരു ഗെയിം പ്ലാനും അവള്‍ക്ക് ഹെല്‍പ്പുമായിരുന്നു. ഇപ്പം നിന്നോട് പറഞ്ഞ കാര്യം എന്താണെന്ന് നിനക്ക് ഇവിടെ നില്‍ക്കുമ്പോള്‍ മനസ്സിലാകില്ല, പുറത്ത് എത്തുമ്പോള്‍ അറിയുകയും നീ വന്ന് എന്നെ കെട്ടിപ്പിടിക്കുകയും ചെയ്യുമെന്നും പറഞ്ഞു. അത് തന്നെ സംഭവിച്ചു. അവള്‍ വന്ന് കരഞ്ഞ് കെട്ടിപ്പിടിച്ചെന്നും സായി കൂട്ടിച്ചേർക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+