Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ'; ജാസ്മിനോട് മനസ് തുറന്ന് ഉപ്പ, വാക്കുകൾ ഇങ്ങനെ

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജാസ്മിന്റെ കുടുംബം എത്തിയിരിക്കുകയാണ്. ജാസ്മിന്റെ ഉപ്പയും ഉമ്മയുമാണ് എത്തിയത്. നേരത്തേ ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ പിതാവ് ശക്തമായ താക്കീത് ജാസ്മിന് നൽകിയിരുന്നു. ഇക്കാര്യം ജാസ്മിൻ തന്നെ ഹൗസിൽ വെച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപക്ഷേ കുടുംബം എത്തുമ്പോൾ ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നതായിരുന്നു പ്രേക്ഷകർ ഉറ്റുനോക്കിയത്.

എന്നാൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകർ. വളരെ സൗമ്യനായി മകളോട് ഗെയിം കളിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന പിതാവിനെയാണ് ആരാധകർ കണ്ടത്. ഉപ്പ ജാസ്മിനോട് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

jasminenew-

'സഹകരിക്കുന്നവരോട് സഹകരിച്ചോ, പക്ഷേ ഒറ്റയ്ക്ക് പോരാടി ഒറ്റക്ക് കപ്പെടുത്ത് വരണം. അതാണ് ഗെയിമിൻറെ ആറ്റിറ്റ്യൂഡും ആ സ്പിരിറ്റും. അത്തയ്ക്ക് അതാണ് ഇഷ്ടം. മോൾക്ക് സങ്കടമുണ്ടേലും എന്ത് ദുഃഖമുണ്ടെങ്കിലും അത്തായുടെ തോളിൽ കിടന്ന് തീർത്തേക്കണം. നീ നല്ല ഗെയിമറാണ്, കോൺഫിഡൻസും ഉണ്ട്. അതുകൊണ്ട് തനിച്ച് മാത്രം നിന്ന് കളിച്ചാൽ മതി. എന്തിനാണ് അനാവശ്യമായി ടെൻഷൻ അടിക്കുന്നത്. ഈ പാവ ആരാണ് തന്ന് വിട്ടതെന്ന് മോൾക്ക് അറിയുമോ?( കുടുംബം വന്നപ്പോൾഒരു ടെഡി ബിയറുമായിട്ടായിരുന്ന ഹൗസിലേക്ക് കയറിയത്. ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്സൽ ആണ് ജാസ്മിന് ഈ പാവ കൊടുത്തതത്രേ) പറയാനുള്ളതൊക്കെ വെളിയിൽ ഇറങ്ങിയിട്ട് സംസാരിക്കാം. നമ്മുടെ മനസ് പൂർണമായും ഗെയിം ആയിരിക്കണം. ഇനി കുറച്ച് ദിവസമേ ഉള്ളൂ.

എന്ത് പറയാൻ ഉണ്ടെങ്കിലും പുറത്ത് വന്ന് മാത്രം പറയാം. അത്താക്ക് ടെൻഷൻ വല്ലതും ഉണ്ടെന്ന് തോന്നുന്നുണ്ടോ? ആവശ്യമില്ലാതെ കരയാതിരിക്കുക. പണ്ടൊക്കെ നീ ചുമ്മാ കരയാറുണ്ടോ? മനസിൽ വരേണ്ടത് ഗെയിം എന്നത് മാത്രമാണ്. നിന്നെ സ്നേഹിക്കുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ടാകാം. സഹായിക്കാൻ ആളില്ലെന്നൊന്നും വിഷമിക്കണ്ട. സഹായം പ്രതീക്ഷിച്ചാണോ ഇവിടേക്ക് വന്നത്. എന്തുണ്ടെങ്കിലും എന്നേയും പൊന്നൂനേയും അത്തയേയും അത്തമ്മയേയും ഒക്കെ ഓർക്ക്. ഇനി ഞങ്ങൾ പോകുമ്പോൾ വേറെ തരത്തിൽ ചിന്തിക്കാതെ ഗെയിം കളിക്കുക, കപ്പടിക്കുക, അത്തയും ഉമ്മയുമൊക്കെ ഇവിടെ വരാൻ ഒന്നൂടെ പരിശ്രമിക്കുക.

നിന്റെ ദേഷ്യമൊക്കെ കുറഞ്ഞു, അനാവശ്യമായി കരയാതിരിക്കുക. സംസാരിക്കുമ്പോൾ അനാവശ്യമായി എട പോടാ വിളി വേണ്ട. അത്തയെ ആണ് അതൊക്കെ ബാധിക്കുന്നത്. വയസിന് മൂത്തവരെയൊന്നും ചീത്ത വിളിക്കാതിരിക്കുക', ജാഫർ പറഞ്ഞു.

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങിയിരുന്നു. ഇതിനി ആവശ്യമില്ലെന്നാണ് ഇരുവരും ജാസ്മിനെ അറിയിച്ചത്. ഏറെ സങ്കടത്തോടെയാണ് ജാസ്മിൻ ഇത് കൈമാറിയത്. അതേസമയം ഇവിടെ നടന്നതിനെ ഗെയിമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും ഇവിടെ നിന്ന് ഇറങ്ങിയാൽ എല്ലാം മറന്നേക്കണമെന്നും ജാസ്മിനോട് ഉമ്മയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+