Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറിന് ഉഗ്രന്‍ ഭയം; അദ്ദേഹം ഒരു ലക്ഷ്യം വെച്ചു, പക്ഷെ ഇപ്പോള്‍ മയപ്പെടുത്തി: ആർജെ രഘു

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരായി സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് ആർജെ രഘു. ചിലരെ ഉദ്ധേശിച്ചുകൊണ്ട് തന്നെയാണ് അഖില്‍ മാരാർ സംസാരിച്ചതെന്നാണ് ആദ്യഘട്ടത്തില്‍ എനിക്ക് മനസ്സിലായത്. സീസണ്‍ അഞ്ചില്‍ ആർക്കും പറ്റിയിട്ടില്ല, ബാക്കിയുള്ള ആളുകളെയാണ് ഇത് ബാധിച്ചത് എന്ന് പറയുന്നത് ഭയങ്കര മോശമാണെന്നും സീസണ്‍ 2 ലെ പ്രധാന മത്സരാർത്ഥി കൂടിയായ ആർജെ രഘു വ്യക്തമാക്കുന്നു.

എനിക്ക് ആരേയും പേടിയില്ല, എനിക്ക് ആരേയും പേടിയില്ലെന്ന് അഖില്‍ മാരാർ ഇടയ്ക്കിടക്ക് പറയുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ അഖില്‍ മാരാറിന് ഉഗ്രന്‍ ഭയമുണ്ട്. പുള്ളി ആരെയോ പേടിക്കുന്നുണ്ട്. സീസണ്‍ 5 ല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, മറ്റ് സീസണുകളില്‍ ആയിരിക്കാമെന്ന് പുള്ളി ഇടയ്ക്കിടക്ക് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

rj-ragu-akhil-

എന്റെ സീസണിലെ എല്ലാം സ്ത്രീകളോടും പോയിട്ട് എനിക്ക് ഇതേക്കുറിച്ച് ചോദിക്കാന്‍ സാധിക്കില്ല. എന്നാലും വ്യക്തിപരമായി ബന്ധമുള്ള ചില ആളുകളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അഖില്‍ മാരാറുടെ ഈ ഒരു ലൈവിന് ശേഷം എത്രയോ ആളുകള്‍ 'നീ മറ്റേത് ചെയ്തിട്ടാണോ' ബിഗ് ബോസിലേക്ക് പോയതെന്ന് ചോദിച്ചുകൊണ്ട് മെസേജ് അയക്കുകയാണ്. ഈ ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ.

ഒരു ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ പുറത്തേക്ക് വരുമ്പോഴേക്കും ഒരു വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ആളുകള്‍ക്കിടയിലേക്കാണ് ഇദ്ദേഹം ഇത്തരം കാര്യം ഇടുന്നത്. ഇതിന്റെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല. ഏഷ്യാനെറ്റുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീ മത്സരാർത്ഥിയാണെങ്കില്‍ അവർ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം എന്തായിരിക്കുമെന്നും രഘു പറയുന്നു.

സ്ത്രീകള്‍ ഉയരത്തില്‍ എത്തുമ്പോള്‍ പല ആളുകളും പൊതുവെ ഉയർത്തുന്ന ആരോപണമാണ് ഇതൊക്കെ. ഈ ആരോപണത്തില്‍ പുള്ളിക്ക് കൃത്യമായ ടാർഗറ്റ് ഉണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പക്ഷെ പുള്ളിക്ക് ഇടക്ക് വെച്ച് ആ ടാർഗറ്റില്‍ ഒരു മയപ്പെടുത്തല്‍ വേണ്ടി വന്നു. ബിഗ് ബോസില്‍ മത്സരിച്ച സ്ത്രീകള്‍ മാത്രമല്ല, അതിന് പുറത്തും പലരുണ്ട്. പിന്നണിയില്‍ പ്രവർത്തിക്കുന്നവർക്കും ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരും.

ബിഗ് ബോസ് എന്ന ഷോ മലയാളത്തില്‍ 6 സീസണായി. 150 മുതല്‍ 200 വരെ മത്സരാർത്ഥികള്‍ അതില്‍ പങ്കെടുത്തു. അതില്‍ ഒരു 60 ശതമാനം സ്ത്രീകളാണ്. ആകെ 100 സ്ത്രീകളെന്ന് വെച്ചോ. അവരെയല്ലേ ഇത് ബാധിക്കുന്നു. മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയത് താനാണെന്ന ഭാവത്തിലാണ് അഖില്‍ മാരാർ സംസാരിക്കുന്നത്. ബിഗ് ബോസിന്റെ എല്ലാം പുള്ളിയാണെന്ന രീതിയിലാണ് പെരുമാറുന്നതെന്നും ആർ ജെ രഘു കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+