ഇതാണ് ബിഗ് ബോസ്, ബിഗ് ബോസിന്റെ ആവശ്യം അതുമാത്രമാണ്; പ്രതികരിച്ച് ദിയ സന
കൊച്ചി: ഏത് സമൂഹത്തെ പ്രതിനിധീകരിച്ച് വന്നാലും ബിഗ് ബോസ് മത്സരാർത്ഥികൾ ആരും തന്നെ അതത് വിഭാഗങ്ങളുടെ വക്താക്കൾ അല്ലെന്ന് മനസിലാക്കണമെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥി ദിയ സന. എന്ത് സംഭവിച്ചാലും ബിഗ് ബോസ് എന്നത് വെറും ഷോ മാത്രമാണെന്നും അവർക്ക് വേണ്ടത് കണ്ടന്റ് മാത്രമാണെന്നും ദിയ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ഓരോരുത്തതും അവരവരുടെ കഴിവ് കൊണ്ടാണ് അവിടെ എത്തിയിട്ടുള്ളത്. പലരും നമുക്ക് ഇൻഫ്ലുവൻസ് ആകാറുണ്ട്. അതുകൊണ്ട് തന്നെ ആ വിഷയത്തിന്റെ മൊത്തം വക്താക്കൾ ആണ് അവരെന്നുള്ള തെറ്റിദ്ധാരണ എല്ലാവരും ഒഴിവാക്കണം. മൂന്നരകോടി ജനങ്ങൾ കാണുന്ന പരുപാടിയിൽ ആളുകൾ കൂടുതലും കാണുന്നത് അവരെന്നെ ഉള്ളൂ. അല്ലാതെ ഓരോ വിഷയങ്ങളും കാല കാലങ്ങളയുള്ള പല മനുഷ്യരുടെയും ഫയറ്റ്ഗിന്റെ ഭാഗമായുണ്ടായതാണ്. ഒരു ബിഗ്ഗ് ബോസ്സ് ഷോ അല്ല അത് നിച്ഛയിക്കുന്നത്..

ജന്റർ സെകഷ്വലിറ്റി വിഷയങ്ങൾ പുരുഷന്റെ ശബ്ദം സ്ത്രീയുടെ ശബ്ദം ഒക്കെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് പറയേണ്ട ഇടത് കാര്യങ്ങൾ പറയണം എന്നുള്ളത്.. അല്ലാതെ ബിഗ്ഗ് ബോസ്സിൽ ഉള്ളവരല്ല ഒന്നിന്റെയും വക്താവ്..
ഞാൻ ബിഗ്ഗ് ബോസ്സിൽ പോയത് ഞാൻ പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തക എന്ന പ്രവർത്തനമേഖലയിൽ നിന്നാണ്. അതിനർത്ഥം സാമൂഹികപ്രവർത്തകരുടെ മൊത്തം വക്താവ് ഞാൻ എന്നല്ല..
പിന്നെ റിപ്രസന്റെഷൻ എന്നത് അവരവർ നിച്ഛയിക്കുന്നതാണ്. അതായത് ഞാൻ ഉള്ളിൽ പോയി ഒരു വിഷയത്തിന്മേൽ ഞാൻ സംസാരിക്കേണ്ടിവരുമ്പോ എനിക്ക് ഞാൻ പ്രവർത്തിക്കുന്ന വിഷയമാണെങ്കിൽ അത് പറയാം. "ചിലർ പറയുന്നു എന്ത് ക്രൈറ്റീരിയയുടെ പുറത്താണ് പലർക്കും ഇതിൽ അവസരം കിട്ടിയത് എന്ന്. എന്ത് ചോദിച്ചാലും ഒരു ജന്ററോ ഒന്നുമല്ല ബിഗ്ഗ് ബോസ്സിന്റെ ആവശ്യം കണ്ടന്റ് മാത്രമാണ്.. അത് കോമണറായാലും ബിഗ്ഗ് ബോസ്സിന് കണ്ടന്റ് ആണ് പ്രധാനം..
'പിന്നെ എന്ത് ചെയ്യണമെന്നതൊക്കെ അവരവരുടെ തീരുമാനമാണ്.. അതിൽ ആരുടെയും സെന്റിമെന്റ്സ് ഇമോഷൻസ് ഒന്നും ഇല്ല... ഇത് ബിഗ്ഗ് ബോസ്സ് ഷോ ആണ്.. ഇവിടത്തെ സമൂഹം എന്താണ് എന്ന് നല്ലോണം കാണിക്കുന്നുണ്ട് ആ പരുപാടിയിൽ.. തെറി വിളിച്ചും അടിച്ചും പിടിച്ചും ഭ്രാന്ത് കാണിച്ചും ഒക്കെ വെളിയിൽ കണില്ല എന്നൊക്കെ പറഞ്ഞാലും അവസാനം TRP ഇങ്ങനെ കുതിച്ചുയരും..












Click it and Unblock the Notifications