ഓസ്ലർ വിജയത്തിന്റെ ക്രെഡിറ്റ് മമ്മൂട്ടി കൊണ്ടുപോയെന്ന ആശങ്കയുണ്ടോ? രസകരമായ മറുപടിയുമായി ജയറാം
ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ച് വരവ് ഓസ്ലറിലൂടെ ജയറാം ഗംഭീരമാക്കിയിരിക്കുകയാണെന്നതില് സംയമില്ല. ചിത്രത്തിലെ ഒരു പ്രധാന റോളില്‍ മമ്മൂട്ടിയും എത്തുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
മമ്മൂട്ടിയുടെ വേഷത്തിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മമ്മൂട്ടി കൊണ്ടുപോയി എന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇതേ ചോദ്യം ജയറാമിനോടാണ് ചോദിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് ഏറെ രസകരമായ ഒരു ഉത്തരമാണ് നല്‍കാനുള്ളത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഈ ചോദ്യത്തിനുള്ള മറുപടി ജയറാം നല്‍കിയത്.

മലയാള സിനിമയില്‍ പുതിയ ആളുകള്‍ക്ക് അവസരം കൊടുത്തിട്ടുള്ള ഒരു നടന് മമ്മൂട്ടി അല്ലാതെ വേറെ ഉണ്ടാവില്ല. പുതിയ നടന്മാരായാലും ടെക്നീഷ്യന്സ്മാരായാലും സംവിധായകരായാലും എല്ലാവർക്കും മമ്മൂട്ടി അവസരം നല്‍കിയിട്ടുണ്ട്. ഒരു പക്ഷെ മലയാള സിനിമയെ അന്യനാട്ടില്‍ നിന്നും പറിച്ച് കൊച്ചിയില്‍ നട്ട് വളർത്തിയെടുത്തത് മമ്മൂട്ടിയാണെന്ന് പറയാമെന്നും ജയറാം വ്യക്തമാക്കുന്നു.
ഒരു പ്രത്യേക സ്നേഹം എന്നോട് ഉള്ളതുകൊണ്ടാകാം ഓസ്ലറില് അഭിനയിക്കാന്‍ അദ്ദേഹം തയ്യറായാതെന്നാണ് ഞാന്‍ മിഥുനോട് പറയാറുള്ളത്. മമ്മൂട്ടി വന്ന് അഭിനയിക്കുമ്പോള്‍ എനിക്ക് കിട്ടാനുള്ള ക്രെഡിന്റെ ചെറിയ ഭാഗമെങ്കിലും മമ്മൂട്ടി കൊണ്ടുപോകുമോയെന്നൊന്നും ചിന്തിക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് ഞാന്‍. അങ്ങനെയൊന്നും നോക്കാനെ പാടില്ല.
മമ്മൂട്ടി ചെയ്ത റോളിലേക്ക് സുരേഷ് ഗോപിയേയും പരിഗണിച്ചിരുന്നു. ആ കഥാപാത്രം അത്യാവശ്യം വലിയ നടന് ചെയ്യുന്നത് ചിത്രത്തിന് നല്ലതായിരിക്കും എന്ന് അറിയാമായിരുന്നു. എന്നാല്‍ ആ റോളിലേക്ക് മമ്മൂക്കയെ പോലുള്ള ഒരാള്‍ വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. അദ്ദേഹം വന്നതുകൊണ്ട് എന്റെ റോളിന് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയില്ല. മറിച്ച് മമ്മൂട്ടി വന്നതുകൊണ്ട് ചിത്രത്തിന് വലിയ ബൂസ്റ്റ് ആണ് കിട്ടിയതെന്നും ജയറാം പറയുന്നു.
ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം മറച്ച് വെക്കുക എന്നുള്ളത് കരുതിക്കൂട്ടി എടുത്ത തീരുമാനം തന്നെയാണ്. അഭിമുഖത്തിന് പോകുമ്പോള്‍ അവർ കുത്തിക്കുത്തി ചോദിക്കും എന്നാലും മമ്മൂട്ടിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നായിരുന്നു മിഥുന് പറയാറുണ്ടായിരുന്നത്. സിനിമയുടെ സസ്പെന്‍സ് കളയണ്ട എന്നുള്ളത് കൊണ്ട് മാത്രമായിരുന്നു പറയാതിരുന്നത്.
ഞാന്‍ ഇതുവരെ ചെയ്ത വേഷങ്ങള്‍ക്കെല്ലാം വലിയ അപ്പിയറന്സൊന്നും വേണ്ടി വന്നിരുന്നില്ല. എന്നാല്‍ എബ്രഹാം ഓസ്ലർ എന്ന് പറയുന്ന കഥാപാത്രം ജീവിതത്തില്‍ പലതും നഷ്ടപ്പെട്ട ഒരു വ്യക്തിയാണ്. അയാളുടേത് വല്ലാത്ത ഒരു അവസ്ഥയാണ്. ഉറങ്ങാന്‍ പോലും പറ്റുന്നില്ല. ഒരു തരത്തില്‍ അകാലവാർധക്യം സംഭവിച്ച കഥാപാത്രമാണ്. അതിന് അനുസരിച്ച് സംവിധായകന് പറയുന്നത് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും ജയറാം കൂട്ടിച്ചേർക്കുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications