Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ആ നടനെ ചതിച്ച് സ്വന്തമാക്കിയ വേഷമോ: അന്ന് അദ്ദേഹത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു; വെളിപ്പെടുത്തല്‍

ദിലീപ് ഭാവിയില്‍ ഒരു വലിയ താരമാകുമെന്ന് മാനത്തെ കൊട്ടാരം എന്ന സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നുവെന്ന് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ റോബിന്‍ തിരുമല. കലാഭവൻ അൻസാർ, റോബിൻ തിരുമല തുടങ്ങിയവരുടെ തിരക്കഥയില്‍ സുനില്‍ സംവിധാന ചെയ്ത മാനത്തെ കൊട്ടാരം പുറത്തിറങ്ങിയ ചിത്രം 1994 ലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഖുശ്ബു, ദിലീപ്, സുരേഷ് ​ഗോപി എന്നിവരാണ് പ്രധാന വേഷം ചെയ്തത്.

രാജീവ് കുമാർ എന്ന സംവിധായകന് വേണ്ടി ഒരു സയന്‍സ് ഫിക്ഷന്‍, അതായത് മനുഷ്യനും ഒരു റോബോർട്ടുമായുള്ള റിലേഷന്‍ഷിപ്പ് വെച്ചിട്ട് ഒരു കഥയുണ്ടാക്കി. രാജീവ് കുമാർ ചാണക്യന്‍ കഴിഞ്ഞ് ഒറ്റയാള്‍ പട്ടാളത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തോട് കഥ പറയുന്നത്. കഥ കേട്ടതും അദ്ദേഹത്തിന് ആവേശമായി. അദ്ദേഹം തന്നെ ലാല്‍ സാറിനോടും ചിരഞ്ജീവിയോടും അമീർ ഖാനോടുമൊക്കെ പറഞ്ഞു. പക്ഷെ ആ കഥ എങ്ങനെ എക്സിക്യൂഷന്‍ ചെയ്യും എന്ന പ്രശ്നം ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങള്‍ക്ക് ശേഷമാണ് ശങ്കറിന്റെ യന്തിരന്‍ വരുന്നത്.

dileep-small

അതിനിടയ്ക്കാണ് എനിക്ക് സംവിധായകന്‍ സുനിലിന്റെ കോള്‍ വരുന്നത്. അദ്ദേഹം വിളിച്ചത് അനുസരിച്ച് ഞാന്‍ ആലപ്പുഴയിലേക്ക് പോയി. അങ്ങനെ സാബു ജോണിനോടൊപ്പം ഗാന്ധാരി എന്ന സിനിമ എഴുതി, പിന്നീട് അതേ ടീമിനെ വെച്ച് ഭരണകൂടം എന്ന സിനിമയുണ്ടായി. രണ്ട് ചിത്രങ്ങളും വലിയ ഹിറ്റായി. ആ സമയത്ത് തന്നെ സുനിലുമായി നല്ല രീതിയിലുള്ള ബന്ധവുമായെന്നും റോബിന്‍ തിരുമല പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയെ വെച്ച് രാജകീയം എന്ന സിനിമ ആലോചിക്കുന്നതിന് ഇടയിലാണ് മാനത്തെ കൊട്ടാരം എന്ന സിനിമയുടെ എലമെന്റ് കിട്ടുന്നത്. അത് ഞാന്‍ അന്‍സാറിനോടും അദ്ദേഹം മമ്മൂട്ടിയോടും പറഞ്ഞു. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടതോടെ പുതിയ ആളുകളെ വെച്ച് ആ ചിത്രം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് മാനത്തെകൊട്ടാരം എന്ന ചിത്രത്തിലേക്ക് വരുന്നത്.

എംജി റോഡിലെ ഒരു ഹോട്ടലിന്റെ മുകളിൽ വെച്ചായിരുന്നു ദിലീപിന്റെ ഇന്റർവ്യൂ. ദിലീപ് മിമിക്രിയൊക്കെ കാണിക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി ഇദ്ദേഹം മികച്ച ഒരു നടനാകുമെന്ന് പറഞ്ഞു. അത് ആ ചിത്രത്തില്‍ ഞങ്ങള്‍ എഴുതിചേർക്കുകയും ചെയ്തു. അങ്ങനെയാണ് ഇയാൾ ഒരു സൂപ്പർസ്റ്റാറാകുമെന്ന് ഖുശ്ബു പറയുന്നുത്. അന്ന് ദിലീപിനെ താഴെ കൊണ്ടിറക്കി ബെെക്കിൽ കാത്ത് നിന്ന ആളായിരുന്നു നാദിർഷ.

പിന്നീട് നാദിർഷ മറ്റൊരാൾക്ക് പകരമായി മാനത്തെ കൊട്ടാരത്തിൽ അഭിനയിച്ചു. നാദിർഷ, ഹരിശ്രി അശോകന്‍, ഇന്ദ്രന്‍സ് അങ്ങനെ പുതിയൊരു താര നിര ആ ചിത്രത്തിലുണ്ടായി. ദിലീപിനെ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ സമയത്താണ്. അന്ന് ഉണ്ടായ ആ ബന്ധം ഇപ്പോഴും അതിഗംഭീരമായി മുന്നോട്ട് പോകുന്നു. പ്രത്യേകിച്ച് ദിലീപിനോടും നാദിർഷായോടും.

മാനത്തെ കൊട്ടാരം അബിക്ക് വേണ്ടി എഴുതിയ കഥയായിരുന്നു എന്ന പ്രചരണത്തില്‍ അടിസ്ഥാനമില്ല. യഥാർത്ഥത്തില്‍ അത് അബിക്കും ദിലീപിനും വേണ്ടി എഴുതിയത് അല്ല. തികച്ചും ബ്ലാങ്ക് ആയിരുന്നില്ല. കൊച്ചിയില്‍ സോഡ കമ്പനി നടത്തുന്ന കുറച്ച് ചെറുപ്പക്കാർ, അവരുടെ വീടിന് അകത്ത് ഷൂട്ടിങിനായി വരുന്ന ഒരു നടിയുമായി ഉണ്ടാകുന്ന ആത്മബന്ധവും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമൊക്കെയായിരുന്നു സുനിലിനോട് പറഞ്ഞിരുന്നത്.

സൂപ്പർ നായികയായി ആദ്യം തിരുമാനിച്ചിരുന്നത് ശോഭനയെ ആയിരുന്നെങ്കിലും ഡേറ്റ് പ്രശ്നം കാരണം അത് നടന്നില്ല. പിന്നീട് ഖുഷ്ബുവിലേക്ക് എത്തുന്നത്. ഇപ്പം നാദിർഷ അഭിനയിച്ച കഥാപാത്രം ചെയ്യേണ്ടത് ഷിയാസായിരുന്നു. ആദ്യത്തെ ഷോട്ട് എടുത്തെങ്കിലും സംവിധായകന് ആ കെമിസ്ട്രി വർക്ക് ആയില്ല. അങ്ങനെയാണ് നാദിർഷ ആ വേഷത്തിലേക്ക് വരുന്നത്.

ചിത്രത്തിന്റെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കെ ദിലീപ് വന്ന് എനിക്കൊരു ഉപകാരം ചെയ്യണമെന്ന് പറഞ്ഞു. മാനത്തെ കൊട്ടാരത്തിൽ പോസ്റ്ററുകൾ വന്നു ഒരു സെെഡിൽ ദിലീപിന്റെ തലയും ഒരു സൈഡിൽ ഖുശ്ബുവിന്റെ തലയും സെന്ററിൽ സുരേഷ് ​ഗോപിയുമാണ് പോസ്റ്ററിൽ. ദിലീപ് ആകെ അന്തം വിട്ടു. അത്രയും വലിയ പോസ്റ്ററടിക്കുകയെന്നത് അസാധ്യമാണ്. എനിക്ക് ഇത് പോലത്തെ കുറച്ച് പോസ്റ്റർ സംഘടിപ്പിച്ച് തരാമോ പെെസ ഞാൻ കാെടുക്കാമെന്ന് ദിലീപ് എന്നോട് ചെവിയിൽ ചോദിച്ചു.

എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ചെറിയൊരു ആവശ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ വീ‌ടിന്റെയടുത്ത് ഒട്ടിക്കാനായിരുന്നു. അന്ന് പുള്ളിക്ക് ഒരു പ്രണയമുണ്ട്. നടക്കാതെ പോയ പ്രണയം. അവരുടെ വീട്ടുകാർ കാണാൻ വേണ്ടിയോ മറ്റോ ആണ് ഒട്ടിക്കാൻ പറഞ്ഞത്. ഞാന്‍ ഒരു ആളായി എന്ന് കാണിക്കാനായിരിക്കാം അത്. അന്ന് ആല്‍വിന്‍ ആന്റണി അന്ന് പറഞ്ഞ വാക്കുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയുടെ പോസ്റ്ററാണിത്, ഈ പോസ്റ്റർ ലോകം മുഴുവൻ ഒട്ടിക്കാൻ പോകുകയാണ് നീ ആരാണെന്ന് കുറച്ച് കഴിയുമ്പോൾ ആൾക്കാർ മനസിലാക്കുമെന്ന് പറഞ്ഞു. അത് സത്യമായെന്നും റോബിൻ തിരുമല കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+