Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് 2 വർഷത്തെ വിലക്ക്: കൂടെ വലിയ തർക്കവും; മീശമാധവനിലെ ആ സീന്‍ ഒഴിവാക്കണമെന്ന് താരം: ഒടുവില്‍ സംഭവിച്ചത്

ദിലീപ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍. പഞ്ചാബി ഹൌസും ഈ പറക്കും തളികയും പോലുള്ള വന്‍ ഹിറ്റുകള്‍ അതിനോടകം തന്നെ ദിലീപിന്റെ പേരില്‍ പിറന്നിരുന്നെങ്കിലും അതെല്ലാം പൂർണ്ണമായി കോമഡി ചിത്രങ്ങളായിരുന്നു. മീശമാധവനിലേക്ക് വരികയാണെങ്കില്‍ മീശമാധവനിലെ "നല്ലവനായ കള്ളൻ" എന്ന കഥാപാത്രം ദിലീപിനെ മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ എന്നതിലേക്ക് എടുത്തുയർത്തി.

മീശമാധവനിലെ മാധവൻ എന്ന കഥാപാത്രം ഹാസ്യം, പ്രണയം, ആക്ഷൻ എന്നിവയുടെ മിശ്രണമായിരുന്നു. ദിലീപ് അന്ന് വരെ ചെയ്തിട്ടില്ലാത്ത ഒരു വേഷപ്പകർച്ച അദ്ദേഹത്തില്‍ നിന്നും ഈ ചിത്രത്തില്‍ കണ്ടു. 2002-ലെ ഏറ്റവും വലിയ വാണിജ്യ വിജയമായ ചിത്രം ദിലീപിന്റെ താരമൂല്യം കുത്തനെ ഉയർത്തി. മീശമാധവനിലെ ഡയലോഗുകളും ഗാനങ്ങളും ഇന്നും പ്രേക്ഷകർക്കിടയിൽ ജനപ്രിയമായി തുടരുന്നു.

dileep-meeshmadavan

മീശമാധവന്റെ മികച്ച വിജയമാണ് ദിലീപിന് സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കാനുള്ള ആത്മവിശ്വാസം നൽകുകയും പിന്നീട് അദ്ദേഹം ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന പേരില്‍ നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു. ദിലീപും കാവ്യാ മാധവനും നേരത്തെ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ജനപ്രിയ ജോഡികളായി മാറുന്നത് മീശമാധവനിലൂടെയാണ്.

ചിത്രം വന്‍ വിജയമായി മാറിയെങ്കിലും മീശമാധവന്‍ ചിത്രീകരണ സമയത്ത് സമാനതകളില്ലാത്ത വെല്ലുവിളികളായിരുന്നു നേരിട്ടതെന്ന് സംവിധായകന്‍ ലാല്‍ ജോസ് തന്നെ നേരത്ത പലവട്ടം വ്യക്തമാക്കിയിരുന്നു. അതില്‍ ഏറ്റവും വലിയ പ്രതിസന്ധി ആ സമയത്ത് ദിലീപിന് നേരിടേണ്ടി വന്ന വിലക്കായിരുന്നു.

'നമ്മള്‍ കയ്യും കാലും ഇട്ടടിച്ച് കരിയർ തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തുന്നതിന് ഇടയിലാണ് ഓരോ ഏടാകൂടങ്ങള്‍ കയറി വരുന്നത്. സിനിമ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരായുള്ള രണ്ട് വർഷത്തെ വിലക്ക് വരുന്നത്. ഒരാള്‍ ഒരു ചെക്ക് കൊടുത്തു, അത് മടങ്ങി. രണ്ടാമതും മൂന്നാമതും ചെക്ക് മടങ്ങിയപ്പോള്‍ അത് കേസാകുകയായിരുന്നു. ഒടുവില്‍ അത് വാറന്റുമായി' സഫാരി ടിവിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ലാല്‍ ജോസ് പറയുന്നു.

കേസില്‍ പിടിക്കുന്നത് ശനിയാഴ്ച ആയതുകൊണ്ട് ഞായാറാഴ്ച ലോക്കപ്പില്‍ കിടക്കേണ്ടി വന്നു. ആ വിഷയം സിനിമ രംഗത്ത് വലിയ പ്രശ്നമായി. ഒടുവില്‍ കിട്ടേണ്ട പണം ചോദിച്ച വ്യക്തി പ്രതിയാകുകയും അയാളെ രണ്ട് കൊല്ലത്തേക്ക് വിലക്കുകയും ചെയ്തു. ഈ വിഷയങ്ങള്‍ ബാധിക്കുന്നത് ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ സിനിമയേയാണ്.

വിലക്ക് വാർത്ത വന്നതോടെ ദിലീപ് ആകെ ഡിപ്രസ്ഡ് ആയി. ചിങ്ങമാസം വന്നു ചേർന്നാല്‍ എന്ന പാട്ട് എടുക്കുന്ന സമയത്താണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് വരുന്നത്. ജീവിതത്തില്‍ നമ്മള്‍ ഒരുപാട് അഗ്നിപരീക്ഷകളെ നേരിടേണ്ടി വരും. രണ്ട് കൊല്ലം കഴിഞ്ഞിട്ടാണ് ഇറങ്ങുന്നതെങ്കില്‍ ആ സമയത്ത് ഇറക്കാം. എന്തായാലും ഷൂട്ടിങ് നിർത്തിവെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നിർമ്മാതാക്കള്‍ എവിടെ നിന്നെല്ലാമാണ് കടം വാങ്ങിച്ചിരിക്കുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയാമായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

ഒടുവില്‍ ഡബ്ബിങ് കഴിഞ്ഞ് ഡബിള്‍ പോസിറ്റീവ് ആയ സമയത്ത് അത് കാണാന്‍ വേണ്ടി രഞ്ജന്‍ പ്രമോദിനെ വിളിച്ചു. പടം കണ്ട് കഴിഞ്ഞതോടെ അദ്ദേഹത്തിന് എന്തോ ഒരു അപകടം മണത്തു. വീണ്ടും ഒരു രണ്ടാംഭാവം ആകുമോയെന്ന ഭീതി അദ്ദേഹത്തിനുണ്ടായി. എങ്കിലും ഞാന്‍ വിചാരിച്ചത് പോലെ ആയില്ലെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്.

അങ്ങനെ ചിത്രം റീലിസിനെത്തി. ന്യൂണ്‍ ഷോ കാണാന്‍ എനിക്ക് ധൈര്യം ഇല്ല. ഫസ്റ്റ് ഷോ കാണാന്‍ ഞാന്‍ എത്തിയതോടെ ന്യൂണ്‍ ഷോ കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കേള്‍ക്കുന്നുണ്ട്. തിയേറ്ററിന്റെ അടുത്ത് ഒരു ടെലഫോണ്‍ ബൂത്തുണ്ട്. അവിടെ പോയി ദിലീപിനെ വിളിച്ച് കാര്യം തിരക്കാം എന്ന് വിചാരിച്ചപ്പോള്‍ അതിനോടകം ചിത്രം കണ്ടു കഴിഞ്ഞ ഒരു സംവിധായകന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ പുറത്ത് നിന്നും കേട്ടു. ആളുടെ പേര് ഞാന്‍ പറയുന്നില്ല.

അദ്ദേഹം സംസാരിക്കുന്നത് ദിലീപിനോടാണെന്ന് എനിക്ക് മനസ്സിലായി. സിനിമയില്‍ ഒരുപാട് ലാഗ് ഉണ്ട്. ഒരു ആക്ഷന്‍ രംഗം കുറച്ച് ഓവറാണ്, അതൊക്കെ കട്ട് ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണക്കാരായ ആളുകള്‍ നല്ല റിപ്പോർട്ട് പറഞ്ഞിരിക്കേയാണ് ആ സംവിധായകന്‍ അത് പറയുന്നത് കേട്ടത്. എനിക്ക് വലിയ വിഷമം ആയി. എന്തായാലും അപ്പോള്‍ തന്നെ ഞാന്‍ ദിലീപിന്റെ ഒരു കോള്‍ പ്രതീക്ഷിച്ചു.

സംവിധായകന്‍ ബൂത്തില്‍ നിന്നും ഇറങ്ങി എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വിറളിപ്പോയി. പടം ഇഷ്ടമായില്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പോര ലാലു എന്നായിരുന്നു മറുപടി. ദിലീപിനെ വിളിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് എല്ലാ തിയേറ്ററില്‍ നിന്നുമുള്ള റിപ്പോർട്ട് സൈക്കിള്‍ ഫൈറ്റിന്റേയും മറ്റും സ്ഥലങ്ങള്‍ ലാഗ് ആണെന്നും കൂവല്‍ ഉണ്ടെന്നുമായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ രണ്ട് മൂന്ന് ഭാഗങ്ങള്‍ വെട്ടണമെന്നും അദ്ദേഹം പറയുന്നു.

എന്തായാലും ഞാന്‍ സിനിമ കണ്ടതിന് ശേഷം നോക്കാം എന്ന് പറഞ്ഞു. ഞാന്‍ പടം കാണാന്‍ കയറിയപ്പോള്‍ തുടക്കം മുതല്‍ അവസാനം വരെ ചിരിയും കയ്യടിയും ബഹളവുമാണ്. ഈ പറഞ്ഞ ഒരിടത്തും കൂവലുമില്ല. പുറത്തിറങ്ങിയ ഉടനെ ദിലീപിനെ വിളിച്ച് ആരാണ് കൂവലുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഉടനെ ദിലീപ് പറഞ്ഞത് എറണാകുളത്ത് നല്ല കൂവലാണെന്നാണ്. എറണാകുളത്ത് കൂവലുണ്ടെങ്കില്‍ അത് ആരോ മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് പറഞ്ഞു.

എന്ത് പറഞ്ഞിട്ടും ദിലീപ് സമ്മതിക്കുന്നില്ല. വിജയിക്കേണ്ട ഒരു സിനിമ എന്തിനാണ് ഇതിന്റെ പേരില്‍ പരാജയപ്പെടുത്തുന്നത്. നിനക്ക് ഇത് അങ്ങനെ പറഞ്ഞാല്‍ മതി. എനിക്ക് ഈ സമയത്ത് ഒരു സിനിമ വിജയിക്കുക എന്ന് പറയുന്നത് വളരെ പ്രധാനാപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദങ്ങള്‍. സിനിമ വിജയിക്കേണ്ടത് നിന്നേക്കാള്‍ എനിക്കാണ് പ്രധാനം എന്നായിരുന്നു എന്റെ മറുപടി.

എന്റെ കഴിഞ്ഞ സിനിമ പരാജയമായിരുന്നു. സിനിമ പരാജയപ്പെടുകയാണെങ്കില്‍ എൻ്റെ സുഹൃത്തുക്കളും നിർമ്മാതാക്കളുമായ സുധീഷും സുബൈറും കടത്തില്‍ മുങ്ങി താണുപോകും. അങ്ങനെ ചെറിയൊരു വാക്കു തർക്കത്തിലേക്ക് ഫോണിലൂടെ പോയി. എന്തായാലും കട്ട് ചെയ്യണമെങ്കില്‍ കട്ട് ചെയ്യാം എന്ന് തീരുമാനിച്ച് സെക്കന്‍ഡ് ഷോയുടെ സമയത്ത് ഞാന്‍ ശ്രീകുമാർ തിയേറ്ററില്‍ എത്തി.

അന്ന് ഫിലിം ആയതിനാല്‍ ഓരോ തിയേറ്ററിലും പോയി കട്ട് ചെയ്യണം. ഞാന്‍ അവിടെ എത്തിയപ്പോള്‍ തിയേറ്ററിലെ ഓപ്പറേറ്റർ എന്നോട് ചോദിച്ചു. എന്തിനാണ് സാറെ ഇത് കട്ട് ചെയ്യുന്നതെന്ന്. ലാഗ് കാരണമാണ് കട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ച് ചോദിച്ചത് ആരാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു.

എത്രയോ വർഷങ്ങളായി ഈ പ്രൊജക്ടർ റൂമിലെ ഹോളില്‍ കൂടെ സിനിമ കാണുന്നതാണ്. ആ അനുഭവത്തില്‍ പറയുകയാണ് ഈ സിനിമ 100 ദിവസം ഓടും. അതുകൊണ്ട് കട്ട് ചെയ്യല്ലേ. കട്ട് ചെയ്താലും ഓടും, പക്ഷെ എന്തിനാണ് കട്ട് ചെയ്ത് പ്രിന്റിന്റെ ഐശ്വര്യം കളയുന്നത്. പത്ത് മിനുട്ട് കുറഞ്ഞ് കിട്ടിയാല്‍ അതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കുന്നത് ഞാനാണ്. എനിക്ക് അത്രയും നേരത്തെ വീട്ടില്‍ പോകാലോ. പക്ഷെ ഈ സിനിമയില്‍ കളയാന്‍ ഒന്നുമില്ല. ആളുകള്‍ വളരെ സന്തോഷിച്ചാണ് സിനിമ കാണുന്നതെന്നും ഓപ്പറേറ്റർ പറഞ്ഞു.

അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേട്ടതോടെ എനിക്ക് വല്ലാത്തൊരു ഊർജ്ജം കിട്ടി. ഇനി ദിലീപ് അല്ല ആരു പറഞ്ഞാലും കട്ട് ചെയ്യാന്‍ പോണില്ലെന്ന് തീരുമാനിച്ചു. ആ സിനിമ പിന്നീട് 202 ദിവസം ഓടി. വലിയ തരംഗമായി. എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ മീശമാധവനാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+