ആദ്യ സിനിമ ലൊക്കേഷന്‍, അന്ന് തന്നെ മോഹന്‍ലാലിനെ കയ്യിലെടുത്ത ദിലീപിന്റെ വിദ്യ: കമല്‍ പറയുന്നു
മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത രണ്ട് കലാകാരന്മാരാണ് ജയറാമും ദിലീപും. ജയറാം പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ ആദ്യം തന്നെ ചെയ്തത് നായക വേഷമായിരുന്നു. എന്നാല്‍ കമലിന്റെ സംവിധാന സഹായിയായ സിനിമയിലേക്ക് കടന്ന് വന്ന ദിലീപ് തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് നായക കഥാപാത്രങ്ങളിലേക്ക് തിരിയുന്നത്.
മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി സംവിധായക സഹായിയുടെ വേഷം അണിയുന്നത്. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ എത്തിയ ദിലീപിന്റെ കുസൃതികളെക്കുറിച്ച് വീണ്ടും ഓർക്കുകയാണ് സംവിധായകന്‍ കമല്‍. കൌമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്യുന്നത് വിഷ്ണു ലോകം എന്ന ചിത്രത്തിലൂടെയാണ്. ദിലീപിനെ സിനിമാ ജിവീതം അവിടെ തുടങ്ങുകയാണ്. ദിലീപ് മിമിക്രി കാണിക്കും എന്ന് അറിയാം. അല്ലാതെ അദ്ദേഹത്തിന്റെ മിമിക്രി ഞാന്‍ അതുവരെ കണ്ടിട്ടൊന്നുമില്ലെന്നും കമല്‍ പറയുന്നു.
ഞാന്‍ ഒരു സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ താഴെ ഒരു ഭാഗത്ത് ഭയങ്കര ചിരിയും കളിയും ബഹളവുമൊക്കെയാണ്. മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു തുടങ്ങിയ എല്ലാവരുമുണ്ട്. ദിലീപ് അവരുടെ നടുവിലിരുന്ന് മിമിക്രി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നസെന്റിനെ അനുകരിക്കുക, നസീർ സാറിനെ അനുകരിക്കുക തുടങ്ങിയ കലാപരിപാടികളാണ്.
എന്ത് മനോഹരമായിട്ടാണ് ദിലീപ് മിമിക്രി കാണിക്കുന്നത്. അങ്ങനെ ഉച്ച ഭക്ഷണ സമയത്ത് ഞാന്‍ ദിലീപിനെ വിളിപ്പിച്ച് വീണ്ടും മിമിക്രി അവതരിപ്പിച്ചു. തുടർന്നുള്ള എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം 10 മിനുട്ട് ദിലീപിന്റെ മിമിക്രി പതിവായി. ദിലീപിന്റെ മിമിക്രിക്ക് ശേഷം മാത്രമേ ഷൂട്ടിങ്ങ് വീണ്ടും തുടങ്ങുമായിരുന്നുള്ളു എന്നും കമല്‍ പറയുന്നു.
എന്റെ സിനിമാ ജിവീതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാത്രി ഷൂട്ടിങ് നടന്ന സിനിമയാണ് വിഷ്ണു ലോകം. നേരം വെളുക്കുന്നത് വരെ ഷൂട്ടിങ് ഉണ്ടാകാം. ചാർട്ട് ചെയ്ത പ്രകാരമുള്ള ഷൂട്ടിങ്ങൊക്കെ തെറ്റി. രാത്രി ഷൂട്ട് ചെയ്ത് ചെയ്ത് എല്ലാവരും പ്രാന്ത് എടുത്ത് നില്‍ക്കുന്ന സമയത്ത് വീണ്ടും ദിലീപിനെക്കൊണ്ട് മിമിക്രി കാണിപ്പിക്കും.
ഷൂട്ടിങ് സമയത്ത് ചിലർ വന്ന് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. ആ സമയത്ത് നിർമാതാക്കളായ സുരേഷ് കുമാറും സനല്‍കുമാറുമൊക്കെ മുണ്ടും മടക്കി കുത്തി ഇറങ്ങും. അവർ ഇടക്ക് ചോദിക്കുന്നുണ്ട് ഇത് എപ്പോള്‍ തീരുമെന്ന്. 40 ദിവസമായിരുന്നു ചാർട്ട് ചെയ്തതെങ്കിലും 45 ദിവസം വരെയെങ്കിലും പോയേക്കാമെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാവരും സഹകരിച്ചതുകൊണ്ട് ഷൂട്ടിങ് 40 ദിവസം കൊണ്ട് തീർക്കാന്‍ കഴിഞ്ഞെന്നും കമല്‍ പറയുന്നു.












Click it and Unblock the Notifications