Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും ലാലുമായി സെറ്റില്‍ തർക്കം: ഒടുവില്‍ ആ ദിവസം പകുതിയോളം ചിത്രീകരിച്ചത് വന്നതുമില്ല; അളകപ്പന്‍

പില്‍ക്കാലത്ത് നിരവധി വിമർശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ദിലീപിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ചാന്തുപൊട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ട്രാന്‍സ്ജന്‍ജർ വിഭാഗത്തെ പരിഹസിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ചാന്തുപൊട്ടിലെ ദിലീപ് അവതരിപ്പിച്ച രാധ എന്ന രാധാകൃഷ്ണന്‍ ട്രാന്‍സ്ജെന്‍ഡറല്ലെന്ന വിശദീകരണമാണ് ഈ വിമർശനങ്ങള്‍ക്ക് സംവിധായകന്‍ പിന്നീട് നല്‍കിയത്.

വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ചാന്തുപൊട്ട് ഒരിക്കല്‍ കൂടെ സിനിമ പ്രേക്ഷകർക്കിടയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രമുഖ ക്യാമറമാന്‍ അളകപ്പന്റെ തുറന്ന് പറച്ചിലാണ് ഈ ചർച്ചകള്‍ക്ക് കാരണം ആയിരിക്കുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ചാന്തുപൊട്ട് ഷൂട്ടിങ് ലൊക്കേഷനിലെ സംഭവ വികാസങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത്.

dileep-lal-jose-

'സമയത്തിന്റെ പേരില്‍ ദിലീപും നടനും നിർമ്മാതാവ് കൂടിയായ ലാലുമായി തർക്കമൊക്കെ ഉണ്ടായിരുന്നു. ദിലീപ് ലേറ്റായി വരുന്നു എന്നുള്ളതായിരുന്നു പ്രശ്നം. ദിലീപ് മനപ്പൂർവ്വം താമസിച്ച് വരുന്നു എന്ന് പറയാന്‍ സാധിക്കില്ല. പുള്ളി ഓവർ പാക്ക്ഡ് ആയിരുന്നു. കുറേയധികം ആളുകള്‍ കഥ പറയാനും മറ്റ് കാര്യങ്ങള്‍ക്കുമായി റൂമിലേക്ക് വരുന്നു. ആരേയും അങ്ങനെ ഒഴിവാക്കാന്‍ പറ്റില്ല. അങ്ങനെ അവിടുന്ന് ഇറങ്ങി ലൊക്കേഷനില്‍ എത്തുമ്പോഴേക്കും ഉച്ചയാകും' അളകപ്പന്‍ പറയുന്നു.

ബീച്ചിലൊക്കെ ഉച്ചസമയത്ത് ഷൂട്ടിങ് വെച്ചാല്‍ വിഷ്വലിന് ഒരുപാട് പ്രശ്നമുണ്ടാകും. വളരെ മോശം രംഗങ്ങളായിരിക്കും അത്. ഇക്കാര്യം ഞാന്‍ സംവിധായകനോട് പറയും. അദ്ദേഹം ദിലീപിനോട് പറയും. എന്നിട്ടും അഞ്ചാറ് ദിവസം കഴിഞ്ഞിട്ടും താമസിച്ചാണ് വരുന്നത്. വൈകി വന്നാലും സെറ്റില്‍ എത്തി എല്ലാവരേയും സോപ്പിട്ട് ആ പ്രശ്നം പുള്ളി തന്നെ പരിഹരിക്കും. എന്നാല്‍ നമ്മളെ സംബന്ധിച്ച് അത് പോരല്ലോ. ഈ പടം ഒരു തവണയല്ലേ ഷൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു.

40 ദിവസം ഷൂട്ട് പറഞ്ഞിട്ട് 41-ാം ദിവസത്തിലേക്ക് ഷൂട്ട് പോയാല്‍ നിർമ്മാതാവ് അപ്പോള്‍ മുതല്‍ ടെന്‍ഷനാകും. ഒരേ കഥ തന്നെയാണെങ്കിലും തമിഴില്‍ 80 ദിവസമൊക്കെ ചിത്രീകരണത്തിനായി എടുക്കുന്നത് മലയാളത്തിലേക്ക് വരുമ്പോള്‍ അതിന്റെ നേർപകുതിയാകുമെന്നും അദ്ദേഹം പറയുന്നു.

ചാന്തുപൊട്ടിലെ ദിലീപിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനാണ് ഒരു ദിവസം പ്ലാന്‍ ചെയ്തിരിക്കുന്നത്. ദിലീപ് നേരത്തെ തന്നെ ആ വേഷത്തില്‍ അഭിനയിച്ച് കാണിച്ച് തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ്. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസം രാവിലെ കൃത്യം എട്ട് മണിക്ക് തന്നെ വരാന്‍ ഞാന്‍ ദിലീപിനോട് പറഞ്ഞു. കാരണം ആ സമയത്ത് നല്ല സണ്‍ലൈറ്റ് കിട്ടും. മുഖമൊക്കെ നല്ല ഫ്രഷ് ആയിരിക്കും. 'പേടിക്കേണ്ട അളകപ്പണ്ണാ.. ഞാന്‍ വന്നിരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എട്ട് മണി പറഞ്ഞെങ്കിലും 9 മണിക്കായിരുന്നു വന്നത്. എങ്കിലും രംഗങ്ങള്‍ ഒരോന്നായി എടുക്കാന്‍ തീരുമാനിച്ചു. എത്രയോ വർഷങ്ങളായി ക്യാമറ ഉപയോഗിക്കുന്ന ആളായതിനാല്‍ തന്നെ ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറയുടെ ശബ്ദത്തിലുണ്ടായ വ്യത്യാസം എനിക്ക് മനസ്സിലായി. ഫിലിം ലോഡിങ് ഓക്കെയല്ലേന്ന് ക്യാമറ അസിസ്റ്റന്റിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. രണ്ടാമത് ടേക്ക് എടുത്തപ്പോഴും എനിക്ക് സംശയം, വീണ്ടും ചോദിച്ചപ്പോഴും പുള്ളി ഓക്കെ പറഞ്ഞു. മൂന്നാമത്തെ ഷോട്ട് എടുത്തപ്പോഴും സംശയം.

പത്ത് പതിനഞ്ച് ഷോട്ടുകള്‍ ദിലീപ് വളരെ സ്ട്രെയിന്‍ ചെയ്താണ് എടുത്തത്. റീടേക്ക് എടുക്കാന്‍ പാടില്ലെന്ന നിർബന്ധം എനിക്കുണ്ടായിരുന്നെങ്കിലും ഒന്ന് രണ്ടിടത് റീടേക്ക് വേണ്ടി വന്നു. 12 മണിയായപ്പോള്‍ മാഗസിന്‍ ഒന്ന് ചെക്ക് ചെയ്യാന്‍ ഞാന്‍ അസിറ്റന്റിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനെ സംശയിക്കുന്നതിന്റെ പേരില്‍ പുള്ളിക്കും വിഷമം. ഞാന്‍ എന്റെ അസിസ്റ്റൻ്റ് ക്യാമറമാനെ വിളിച്ച് അടുത്ത് നിർത്തിയതും പുള്ളിക്ക് പ്രശ്നമായി. ക്യാമറ അസിസ്റ്റന്റ് എന്ന് പറയുന്നത് ക്യാമറ യൂണിറ്റിന്റെ കൂടെ വരുന്ന ആളാണ്.

ഇവിടെ എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായ ലാല്‍ ജോസ് കാര്യം അന്വേഷിച്ചപ്പോള്‍ പുള്ളി ഞാന്‍ സംശയിക്കുന്നതിന്റെ വിഷമം പറഞ്ഞു. എനിക്കുണ്ടായ സംശയത്തില്‍ ഞാന്‍ സോറി പറയുകയും ചെയ്തു. ഒടുവില്‍ ലഞ്ച് കഴിഞ്ഞ സമയത്ത് ഞാനും ലാല്‍ ജോസും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആ ക്യാമറ അസിസ്റ്റന്റ് വന്ന് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ കരുതിയത് ഞാന്‍ സംശയിച്ചതുകൊണ്ട് പുള്ളി എന്നെ വിട്ടുപോകുകയാണെന്ന് പറയാന്‍ വന്നതാണെന്നാണ്.

അപ്പോഴാണ് പുള്ളി പറയുന്നത് ഫിലിം ലോഡ് ആയില്ലെന്ന്. ഞാന്‍ ഒന്നും മിണ്ടാതെ മനസ്സിലായില്ലെന്ന് പറഞ്ഞു. അപ്പോഴാണ് പുള്ളി കൂടുതല്‍ കാര്യം വിശദീകരിക്കുന്നത്. രണ്ട് പ്രാവശ്യം ഞാന്‍ ഇക്കാര്യം നേരത്തെ ചോദിച്ചതാണ്. മൂന്നാമതും ചോദിച്ചപ്പോഴാണ് സംശയിച്ചു എന്ന രീതിയില്‍ ദേഷ്യപ്പെട്ടത്. ഇത്രയധികം ഷോട്ട് എടുത്തിട്ടും ഫിലിം തീരുന്നില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞത് തീരുമ്പോള്‍ തീരും എന്നായിരുന്നു.

ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും ലാല്‍ പൊട്ടിത്തെറിച്ചു. എന്റെ അനുഭവ പരിചയത്തിലായിരുന്നു ഞാന്‍ അക്കാര്യം പറഞ്ഞത്. ഒടുവില്‍ അദ്ദേഹം പറഞ്ഞത് എനിക്കിവിടെ ഇനി വർക്ക് ചെയ്യാന്‍ സാധിക്കില്ല ഞാന്‍ പോയിക്കോട്ടെ എന്നായിരുന്നു. പക്ഷെ ഞാന്‍ അദ്ദേഹത്തെ നിർബന്ധിച്ച് അവിടെ നിർത്തി. പിന്നെ റീ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു, പക്ഷെ മറുവശത്ത് ദിലീപിനെ സംബന്ധിച്ച് അത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും അളകപ്പന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+