ദിലീപിന്റെ ബാന്ദ്രക്കും റിവ്യൂവർമാർ പണിയായോ: റിവ്യൂ നിരോധനം വേണമെന്ന വാദത്തിന് ശക്തി പകരുന്നോ?
അടുത്തിടെ മലയാള സിനിമ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്ത വാക്കാണ് 'റിവ്യൂ ബോംബിങ്' എന്നത്. മലയാള സിനിമയെ റിവ്യൂ നടത്തി നശിപ്പിക്കുന്നുവെന്ന സിനിമാക്കാരുടെ പരാതി പരിഗണിച്ചുകൊണ്ട് കോടതിയായിരുന്നു ഇത്തരമൊരു പരാമർശനം നടത്തിയത്. ഇതിന് പിന്നാലെ അശ്വന്ത് കോക്ക് അടക്കമുള്ള റിവ്യൂവർമാർക്കെതിരെ രൂക്ഷമായ വിമർശനവുമായി പരമ്പരാഗത മാധ്യമങ്ങളും സിനിമാക്കാരും രംഗത്ത് വന്നു.
എന്നാല്‍ ഇത്തരം വിവാദങ്ങള്‍ അശ്വന്ത് കോക്ക് അടക്കമുള്ളവർക്ക് ഗുണകരമായിരിക്കുവെന്നാണ് ദിലീപ് ചിത്രം ബാന്ദ്രയ്ക്ക് ശേഷമുള്ള റിവ്യൂകളും പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. പതിവ് ശൈലിയിലുള്ള റിവ്യുവുമായി എത്തിയ അശ്വന്ത് കോക്ക് രൂക്ഷമായ പരിഹാസവും ചിത്രത്തിനെതിരെ നടത്തുന്നു.

അതേസമയം, നിലവിലെ വിവാദങ്ങള്‍ അശ്വന്ത് കോക്കിന് എങ്ങനെ ഗുണകരമായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് സനീഷ് ഇളയടത്ത് അടക്കമുള്ള മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രതികരണം. സിനിമാക്കാര് ഇനിയും നിറയെ ഇത്തരം സിനിമകളെടുക്കട്ടെ , അപ്പോ ഇത്തരം രസികൻ റിവ്യൂസ് ഇനിയും കേൾക്കാൻ പറ്റുമല്ലോ എന്ന് ഭാവിയെ പറ്റി ശുഭാപ്തിവിശ്വാസം വന്നുവെന്ന് കുറിക്കുന്ന അദ്ദേഹം അശ്വന്തിന്റെ റിവ്യൂവിന് റേറ്റിങ് ഇടുകയും ചെയ്യുന്നു.
'അശ്വന്ത് കോക്കിന്റെ ഒരു സിനിമാ റിവ്യു ആദ്യമായിട്ട് മുഴുവനായി കണ്ടു. ബാന്ദ്രയുടെ . അത്യധികമായി രസിച്ചു. സിനിമാക്കാര് ഇനിയും നിറയെ ഇത്തരം സിനിമകളെടുക്കട്ടെ , അപ്പോ ഇത്തരം രസികൻ റിവ്യൂസ് ഇനിയും കേൾക്കാൻ പറ്റുമല്ലോ എന്ന് ഭാവിയെ പറ്റി ശുഭാപ്തിവിശ്വാസം വന്നു. സന്തോഷവും.
ചേപ്ര വിഗ്ഗ് എന്ന് ഒരിടത്ത് അശ്വന്ത് പറയുന്നത് കേട്ടപ്പോൾ ഒരു എക്സ്ട്രാ സന്തോഷം തോന്നി. ചേപ്ര എനിക്ക് ഇഷ്ടമുള്ളൊരു വടക്കൻ വാക്കാണ്, അധികമാരും പ്രയോഗിച്ച് കാണാത്തതും. റിവ്യൂനുള്ള എന്റെ റേറ്റിംഗ് - 8/10' സനീഷ് ഇളയിടത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
'ആരെയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്.ഇന്നലെ ഒരുമണിയോടെയാണ് ഞാനീ റിവ്യുകാണുന്നത്.
അപ്പോഴേക്കും അരലക്ഷത്തിലധികം പേര്‍ അത് കണ്ടുകഴിഞ്ഞിരുന്നു. സര്‍ഗാത്മകപ്രവര്‍ത്തനത്തെ, അതത് കാലത്തെ മാധ്യമങ്ങളിലൂടെ വിലയിരുത്തുക, വിമര്‍ശിക്കുക എന്നതെല്ലാം ലോകരീതിയാണ്. അതത്കാലത്തെ സൃഷ്ടികള്‍ക്ക് അതിനര്‍ഹിക്കുന്ന വിമര്‍ശനവും ലഭിക്കും. അതില്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ മാത്രമാണ് പ്രശ്‌നം. ബ്ലാക്ക് മെയിലിംഗായും മറ്റുമൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെ ആനിലയില്‍ തന്നെ നേരിടണം.' എന്നായിരുന്നു മറ്റൊ മാധ്യമപ്രവർത്തകനായ കെവി മധുവിന്റെ പ്രതികരണം.
എന്നാല്‍ സിനിമപോലുള്ള മാധ്യമത്തിനെതിരായ വിമര്‍ശനം മാത്രം സര്‍ഗാത്മകല്ല, അത് ക്രൈമാണ് എന്ന് പ്രഖ്യാപിക്കുക, എന്നിട്ട് പോലീസിനെയും കോടതിയെയും ഉപയോഗിച്ച് റെഡിയാക്കാനിറങ്ങിത്തിരിക്കുക, എന്തൊക്കാണ് ഈ നാട്ടില്‍ നടക്കുന്നത്.
സ്വന്തം കഴിവ് കേട് മറയ്ക്കാന്‍ കോടതിയെ പോലും ദുരൂപയോഗം ചെയ്യുന്ന കാഴ്ചകള്‍.
ഒരുക്യാമറയും ഒരുനടന്റെ ഡെയ്റ്റുമുണ്ടെങ്കില്‍ ഞാനെന്തും പടച്ചുവിടുമെന്നും എന്നെ വിമര്‍ശിച്ചാല്‍ കോടതി കയറ്റുമെന്നും പ്രഖ്യാപിച്ച് നടക്കുന്ന ഫാസിസ്റ്റുകള്‍ മനസ്സിലാക്കേണ്ടത്. എല്ലാവരെയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത് എന്നാണ്. ഇന്നലെ അശ്വന്ത് കോക്കിന്റെയും ശൈലന്റെയും റിവ്യുകള്‍ കണ്ടപ്പോള്‍ വെറുതേ തോന്നി
യതാണിതൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സോഷ്യൽ മീഡിയ റിവ്യൂവർമാർ സിനിമയെ തകർക്കുന്നു എന്നൊക്കെ പറഞ്ഞു ചില സിനിമ ടീംസ് ഇറക്കിയ ആരോപണം കൊണ്ട് ഉപകാരം ഉണ്ടായ ഏക വ്യക്തി അശ്വന്ത് കോക് ആണ്. ഈ കണ്ട മാധ്യമ ചർച്ചകളും മറ്റും കൊണ്ട് പുള്ളിക്കാരന്റെ റീച്ച് പഴയതിന്റെ ഡബിൾ ആയി.
പുള്ളിയെ കുറിച്ചു അറിയാത്തവർ വരെ അറിഞ്ഞു.
വീഡിയോ കാണാനും തുടങ്ങി. ആൾക്കും ചാനലിനും കാശ് ചെലവ് ഇല്ലാത്ത പ്രൊമോഷൻ ' എന്ന് മറ്റൊരു പ്രേക്ഷകനും കുറിച്ചു.












Click it and Unblock the Notifications