Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുത്തന്‍ എന്റെ കുഞ്ഞിനെ കുറിച്ച് ഇല്ലാക്കഥയുണ്ടാക്കി അസംബന്ധം പറഞ്ഞു, ഞാന്‍ ഇറങ്ങി'; മല്ലിക സുകുമാരന്‍

സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. എമ്പുരാന്‍ വിവാദം ഉണ്ടാക്കിയത് ഒരാളാണ് എന്നും അയാള്‍ക്ക് അതില്‍ എന്തായിരുന്നു താല്‍പര്യം എന്ന് അറിയില്ല എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. എന്‍വിഎം മീഡിയയോടായിരുന്നു മല്ലികയുടെ പ്രതികരണം. തങ്ങള്‍ക്കൊപ്പം ആദ്യ ഷോ കണ്ട് നല്ലത് പറഞ്ഞതിന് ശേഷമാണ് പിന്നീട് ശുദ്ധ അസംബന്ധം വിളിച്ച് പറഞ്ഞത് എന്നും മല്ലിക പറഞ്ഞു. മല്ലികയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'പൃഥ്വിരാജിനെതിരെ ഒരാള്‍ വെറുതെ കിടന്ന് വാചകമടിച്ചുണ്ടാക്കിയ പ്രശ്‌നമാണ്. ആരെങ്കിലും എന്നോടോ അവരോടോ സിനിമയില്‍ നിന്ന് ഒരു വാക്ക് പറഞ്ഞിട്ടില്ലല്ലോ. അത് സ്‌നേഹക്കുറവ് കൊണ്ടല്ല, പേടിച്ചിട്ടാണ്. പൃഥ്വിരാജിനെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്താല്‍ പെട്ട് മോനോ എന്ന് പറയുന്നവരുണ്ട്. ഞാന്‍ എന്ത് പാര്‍ട്ടി എന്ന് ആരും നോക്കിയില്ലല്ലോ. എനിക്ക് എല്ലാ പാര്‍ട്ടിയിലുള്ളവരുമായും നല്ല ബന്ധമാണ് ഉള്ളത്.

Mallika Sukumaran

ഇതൊക്കെ ചെറിയ കാര്യങ്ങളാണ്, സിനിമയില്‍ ഉള്ളതാ ചേച്ചി എന്ന് പറഞ്ഞ് വിടാന്‍ പറഞ്ഞവരും ഉണ്ട്. ഇവര്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് ഒരു പ്രത്യേക പാര്‍ട്ടിയുടെ പേരും പറഞ്ഞ് പേടിപ്പിച്ചു. എമ്പുരാന്‍ പ്രശ്‌നം വന്നപ്പോഴും രാജു ഗൗരവമായി എടുത്തിട്ടില്ല. വിടമ്മേ ചുമ്മാ എന്നാണ് പറഞ്ഞത്. ആരെങ്കിലും പറഞ്ഞിട്ടുള്ള അറിവേ ഉള്ളൂ. ഒന്നാമത് അവന് നേരമില്ല.

അന്ന് ഞാന്‍ അവനെ വിളിച്ച് ചോദിച്ചു, മോനെ എന്നെ ഒരുപാട് പേര് വിളിക്കുന്നു. ഇങ്ങനെ പറയുന്നു, അറിഞ്ഞില്ലേ, സ്‌ക്രിപ്റ്റ് വായിച്ചില്ലേ എന്നൊക്കെ പറഞ്ഞ്. ഞാനാദ്യം മുരളി ഗോപിയെ വിളിച്ച് ചോദിച്ചു എന്താണ് ഈ കേള്‍ക്കുന്നത് എന്ന്. അവന്‍ പറഞ്ഞു, വേറെ പണിയൊന്നുമില്ല, അതിങ്ങനെ എഴുതാന്‍ കുറെ ആള്‍ക്കാര്‍ ഉണ്ടാകും എന്ന്. അത് നോക്കേണ്ട ആന്റി എന്ന്. പക്ഷെ ഇത് അതല്ല, ഞങ്ങളുടെ കൂടെയിരുന്ന് ആ സിനിമ കണ്ട ആള്‍ പറയുകയാണ്.

അപ്പോഴാണ് ഞാന്‍ പറഞ്ഞത് അത് നുണയാണ് എന്ന്. കണ്ടിട്ടില്ല എന്ന് പറയുന്നതും സ്‌ക്രിപ്റ്റ് അറിയില്ല എന്ന് പറയുന്നതും മൂന്ന് ദിവസം മുന്‍പ് മാപ്പെഴുതി എന്ന് പറയുന്നതും എല്ലാം നുണയാണ്. അദ്ദേഹത്തിന് എന്തായിരുന്നു വേണ്ടിയിരുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂട. അത് എന്തോ ആയിക്കോട്ടെ. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യങ്ങളോ ഫ്രണ്ട്ഷിപ്പോ എന്തും ആയിക്കോട്ടെ.

ഇനി വേറെ എന്തെങ്കിലും ഉണ്ടോ എന്നും എനിക്ക് അറിയില്ല. കാരണം അദ്ദേഹം തന്നെ ആദ്യം കോണ്‍ഗ്രസ് ആയിരുന്നു, പിന്നെ അതില്‍ നിന്ന് ചാടി ബിജെപി ആയി. അങ്ങനെ വന്ന പാരമ്പര്യമാണ്. അദ്ദേഹം എന്തൊക്കെ പറഞ്ഞുണ്ടാക്കി. കേണല്‍ പട്ടം ഇപ്പോള്‍ പോകും എന്നൊക്കെ പറഞ്ഞു. എകെ ആന്റണിയാണ് അത് കൊടുക്കുന്നത്, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത്. പുള്ളി ഇപ്പോള്‍ എങ്ങനെയാണ് ബിജെപി ആയത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും വരുന്നത്.

പുള്ളിക്ക് എന്നെ വിളിച്ച് ചോദിച്ചാല്‍ മതിയായിരുന്നു. പിള്ളേര് മിണ്ടാതിരിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി. എന്റെ ചേട്ടനോട് ചോദിച്ചിട്ടാണ് ഞാന്‍ പറഞ്ഞത്. പബ്ലിക്ക് അത് തെറ്റിദ്ധരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. ഒന്നുമുണ്ടായിരുന്നില്ല. പറഞ്ഞ് പൊക്കിപിടിച്ച് നടന്ന സംഭവമാണ്. അത് തെറ്റാണ്. ഇനി എന്തെങ്കിലും വന്നാല്‍ കുറച്ച് കൂടുതല്‍ പറയും.

എന്റെ കുഞ്ഞിനെ കുറിച്ച് ഇല്ലാത്ത കഥയുണ്ടാക്കി ശുദ്ധ അസംബന്ധം ഒരുത്തന്‍ പറഞ്ഞുണ്ടാക്കിയപ്പോള്‍ ആണ് ഞാന്‍ ഇറങ്ങിയത്. അത് അത്രയ്ക്ക് എനിക്ക് പബ്ലിക്ക് റെസ്‌പോണ്‍സ് വന്നു. പലരും പറഞ്ഞു ചേച്ചി എന്താണ് മിണ്ടാതിരിക്കുന്നത് എന്ന്. അതാണ് പറഞ്ഞത്,' മല്ലിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+