'അന്ന് ഞാൻ വിചാരിച്ചില്ല അതിന്റെ പ്രതികാരം ഈ രീതിയിൽ തിരിച്ചുവരുമെന്ന്'; ആ സംഭവത്തെക്കുറിച്ച് ജി പി
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയുടേയും നടി ഗോപിക അനിലിന്റേയും വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ജി പി തന്നെയായിരുന്നു വിവാഹനിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാഹിതരാകാൻ പോകുന്ന കാര്യം പറഞ്ഞത്.
പ്രേക്ഷകർ ശരിക്കും അമ്പരന്നുപോയി. ജിപിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ടെങ്കിലും ഗോപികയും ജിപിയും വിവാഹിതരാകുമെന്ന് ആരും കരുതിയിരുന്നില്ല. വിവാഹ നിശ്ചയത്തിന് പിന്നാലെ ആരാധകർ ചോദിച്ചത് ചോദ്യം പ്രണയമായിരുന്നോ എന്നായിരുന്നു, എന്നാൽ വീട്ടുകാർ വഴിയാണ് ആലോചനയിൽ എത്തിയതെന്ന് ഇരുവരും പറഞ്ഞിരുന്നു.

pc: GP/ Youtbe
എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹത്തിലെത്തിയതെന്നുമൊക്കെ ജിപിയും ഗോപികയും ജി പിയുടെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അത് വൻ വൈറലുമായിരുന്നു, ഇപ്പോൾ ബാക്കി കാര്യങ്ങൾ കൂടി പറയുകയാണ് ജിപിയും ഗോപികയും. ഗോപികയും അനിയത്തി കീർത്തനയും പണ്ട് ജി പിയെ കാണാൻ കാത്തുനിന്ന രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞു.
ഒരു കല്യാണത്തിന് പോയപ്പോഴാണ് താനും അനിയത്തിയും ജി പി ചേട്ടന്റെ അച്ഛനെ കണ്ടതെന്നും അച്ഛനോട് തങ്ങൾ ജി പി ചേട്ടന്റെ ഫാനാണെന്നും ഒരു സെൽഫി എടുക്കണമെന്ന് പറഞ്ഞെന്നും ഗോപിക പറഞ്ഞു. ചേട്ടനായിരുന്നു അച്ഛനെ ഡ്രോപ്പ് ചെയ്തത്. ചേട്ടൻ പിക്ക് ചെയ്യാൻ വരുമെന്ന് അച്ഛൻ പറഞ്ഞു, അപ്പോൾ പരിചയപ്പെടുത്താമെന്നും പറഞ്ഞു.
ഇത് കേട്ടപ്പോൾ തങ്ങൾ വലിയ സന്തോഷമായി എന്ന് ഗോപി പറയുന്നു. '' ചേട്ടൻ അച്ഛൻ ഫങ്ഷൻ കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ ഞങ്ങളും പിന്നാലെ പോയി ഡോറിന്റെ അവിടെ നിന്നു. ഇപ്പോ ഇപ്പോ വിളിക്കും എന്ന് പറഞ്ഞ്, ചേട്ടൻ വന്നു അച്ഛൻ എന്തോ സംസാരിച്ചു ഞാൻ ഊഹിച്ചത് രണ്ട് കുട്ടികൾ കാണാൻ നിൽക്കുന്നുണ്ടെന്നും അപ്പോൾ ചേട്ടൻ ഇപ്പോളൊന്നും വേണ്ട എന്നുമാണ് പറഞ്ഞതെന്നാണ്. എന്നിട്ട് ചേട്ടൻ വണ്ടിയെടുത്ത് അങ്ങനെ പോയി., എന്നാണ് ഗോപിക പറഞ്ഞത്. എന്നാൽ ജി പി തന്റെ ഭാഗവും പറയുന്നുണ്ട്.
'' സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ഞാൻ നീരജിന്റെ കല്യാണത്തിന് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അച്ഛൻ പറഞ്ഞത്, രണ്ട് കുട്ടികൾ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് അവിടെ നിൽക്കുന്നുണ്ടെന്ന. അപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു അങ്ങനെ ഒരുപാട് പേർ നിൽക്കില്ലേ അച്ഛാ എന്ന്, അവര് ഭയങ്കര സിൻസിയറാണെന്നാണ് അച്ഛൻ പറഞ്ഞത്. ശരി ഫോട്ടോ എടുക്കാം എന്ന് ഞാൻ അവർ എവിടെ ഉണ്ടെന്ന് ചോദിച്ചപ്പോഴാണ് ഹാളിൽ ഉണ്ടെന്ന് പറഞ്ഞത്.
എനിക്ക് അന്ന് വേറെ എവിടെയോ പോകാൻ ഉണ്ടായിരുന്നു അവിടെ കയറിയാൽ ഷെഡ്യൂൽ തെറ്റും. അവർ പുറത്തുണ്ടായിരുന്നെങ്കിൽ ഫോട്ടോ എടുക്കാമിയിരുന്നു ഓഡിറ്റോറിയത്തിന് അകത്ത് കയറിയാൽ എല്ലാവരും ഫോട്ടോ എടുക്കും ഈ ഷെഡ്യൂൾ തെറ്റും വഴിയില്ല എന്ന് പറഞ്ഞു. അന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല അതിന്റെയൊരു പ്രതികാരം ഈ രീതിയിൽ തിരിച്ചുവരുമെന്ന്. അന്ന് രണ്ട് ഫോട്ടോ എടുത്ത് ആ വഴിക്ക് പോയാൽ മതിയായിരുന്നു, ജിപി തമാശയായി പറഞ്ഞു.












Click it and Unblock the Notifications