ജയറാമിന്റെ ആസ്തി 40 കോടി,തരിണി എന്താ സുമ്മാവാ..ആഡംബര വാഹനം, വസതി, സ്ത്രീധനത്തെ കുറിച്ച് പറഞ്ഞത് കേട്ടോ
ജയറാമിന്റെ മകനും നടനുമായ കാളിദാസിന്റെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഈ ഞായാറാഴ്ചയാണ് തന്റെ അടുത്ത സുഹൃത്ത് കൂടിയായ തരിണി കലിംഗരായരെ കാളിദാസ് താലി ചാർത്തുന്നത്. ഗുരുവായൂരിൽ വെച്ചാണ് വിവാഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്ന പ്രീവെഡ്ഡിങ് പരിപാടി ഇതിനോടകം തന്നെ സോഷ്യല് മീഡിയയിൽ വൈറലായിട്ടുണ്ട്.
2021 ലാണ് തരിണിയെ കാളിദാസ് ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്. ഏറെ വർഷമായി താനും തരിണിയും പ്രണയത്തിലായിരുന്നുവെന്നാണ് കാളിദാസ് വെളിപ്പെടുത്തിയത്. . മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാർ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ് പറഞ്ഞത്.

ചെന്നൈ സ്വദേശിയാണ് തരിണി. ചെന്നെയിലെ ഏറ്റവും പ്രമുഖരായ കലിംഗരായർ കുടുംബത്തിലെ അംഗംകൂടിയാണ് കാളിദാസിന്റെ ഭാവി വധു. ചെറുപ്പം മുതൽ വളരെ അധികം കഷ്ടപ്പാടുകളിലൂടെയാണത്രേ തരിണി കടന്നുവന്നത്. അന്ന് താങ്ങും തണലുമായി ഒപ്പം നിന്നത് അമ്മയായിരുന്നു.എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദം പഠിക്കുന്നതിനിടയിലാണ് തരിണി മോഡലിംഗിലേക്ക് കടക്കുന്നത്. ബിരുദ പഠനത്തിനൊപ്പം സിനിമാ നിർമാണവും തരിണി പഠിച്ചു. ഫാഷൻ ഷോകളിലും സജീവമാണ് തരിണി. മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ പട്ടങ്ങളും തരിണി സ്വന്തമാക്കിയിട്ടുണ്ട്. ഒരു കോടിക്ക് മുകളിലാണത്രേ തരിണിയുടെ താരമൂല്യം.
സമ്പത്തിന്റെ കാര്യത്തിൽ ജയറാമിന്റെ കുടുംബത്തിനേക്കാൾ ഒട്ടും പിന്നിലല്ല തരിണയുടെ കുടുംബവും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടികളുടെ ആസ്തിയുണ്ടത്രേ താരത്തിന് . മാത്രമല്ല ഓഡി കാറും ആഡംബര വസതിയുമുണ്ട്. ജയറാമിൻറെ ആകെ ആസ്തി 40 കോടിക്കടുത്താണ്. ചെന്നൈയിലും കൊച്ചിയിലും ബാംഗ്ലൂരിലുമെല്ലാമായി ആഡംബര വസതികളും ഫാം ഹൗസുമെല്ലാം താരത്തിനുണ്ട്.
ജയറാമിന്റെ മകൾ മാളവികയുടെ ഭർത്താവ് നവനീതും സമ്പന്ന കുടുംബത്തിൽ നിന്നുള്ള അംഗമാണ്. ചാർട്ടഡ് അക്കൗണ്ടന്റാണ് നവനീത്. നിലവിൽ ഒരു എയര്‍ലെന്‍സിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായാണ് നവനീത് ജോലി ചെയ്യുന്നത് . മകളുടെ വിവാഹം പോലെ തന്നെ മകന്റെ വിവാഹവും ജയറാം ആഡംബരപൂർണമായി തന്നെയാകും നടത്തുകയെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം ഒരു ചില്ലിക്കാശ് പോലും തരിണിയിൽ നിന്നും സ്ത്രീധനമായി വാങ്ങില്ലെന്ന് നേരത്തേ തന്നെ ജയറാം വ്യക്തമാക്കിയിട്ടുണ്ട്. ' ഇട്ടോണ്ട് വരുന്ന ഡ്രസ് അല്ലാതെ ബാക്കി കണ്ണനാണ് അവൾക്ക് വാങ്ങി കൊടുക്കേണ്ടത് എന്നാണ് ഞാൻ പറഞ്ഞത്. അവർ വല്യ കുടുംബമാണ്. മകളുടെ വിവാഹം നടക്കുമ്പോൾ ചെക്കന്റെ വീട്ടുകാർ പറഞ്ഞത് വിവാഹം തൊട്ട് ഞാൻ നടത്തിക്കോളാം, ഞങ്ങൾക്ക് കുട്ടിയെ മാത്രം മതിയെന്നാണ്. അത് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യമാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. സ്ത്രീധനം എന്ന സമ്പ്രദായമൊക്കെ ഒഴിഞ്ഞ് പോകേണ്ട സമയമായി', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.












Click it and Unblock the Notifications