കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍, ഹോട്ടലിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്; കാരണം ഇതാണ്
ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസില്‍ ചോദ്യം ചെയ്യാനാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ദര്‍ശനൊപ്പം മറ്റ് 9 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ദര്‍ശനെ അറസ്റ്റ് ചെയ്ത് കാര്യം ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ഗിരീഷ് സ്ഥിരീകരിച്ചു.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. മൈസൂരുവിലെ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന് സമീപത്തുള്ള പ്രൈവറ്റ് ഹോട്ടലിലേക്ക് ഇരച്ചെത്തുകയായിരുന്നു പോലീസ്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷം താരത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ മൂന്ന് പേരുമായി ദര്‍ശന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. നിലവില്‍ കന്നഡ സിനിമയിലെ ഏറ്റവും വലിയ താരം കൂടിയായ ദര്‍ശനെ അറസ്റ്റ് ചെയ്തത് വലിയ വിവാദമാകുമെന്ന് ഉറപ്പാണ്. ജനകീയ താരമായിട്ടാണ് ദര്‍ശന്‍ അറിയപ്പെടുന്നത്.
പശ്ചിമ ബെംഗളൂരുവിലെ കാമാക്ഷിപാളയത്തില്‍ നിന്ന് നേരത്തെ രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇയാളുടെ തലയ്ക്കും ശരീര ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മര്‍ദത്തിനിരയായി എന്ന് പ്രഥമ ദൃഷ്ട്യാല്‍ തന്നെ വ്യക്തമായിരുന്നു. അതേസമയം ദര്‍ശന്റെ രണ്ട് ബോഡിഗാര്‍ഡുകളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ട രേണുകാസ്വാമി നേരത്തെ നടി പവിത്ര ഗൗഡയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ മോശം പരാമര്‍ശം നടത്തിയിരുന്നു. വളരെ മോശപ്പെട്ട രീതിയിലുള്ള ലൈംഗിക സന്ദേശങ്ങളായിരുന്നു ഇത്. ദര്‍ശനും പവിത്രയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയ ബന്ധത്തിലാണ്. പവിത്ര നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തില്‍ ദര്‍ശനും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഈ ബന്ധം സ്ഥിരീകരിച്ചിട്ടില്ല
കേസില്‍ പവിത്ര ഗൗഡയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാമാക്ഷി പാളയ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സുമന്നഹള്ളി പാലത്തിന് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം പവിത്രയോട് രേണുകാസ്വാമി നടത്തിയ മോശം പരാമര്‍ശങ്ങള്‍ ദര്‍ശനെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ദര്‍ശനും അദ്ദേഹത്തിന്റെ അസോസിയേറ്റുമായ വിനയും ചേര്‍ന്ന് രേണുകാസ്വാമിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബെംഗളൂരുവിലെ വിനയുടെ കാര്‍ ഷെഡിലിട്ടായിരുന്നു മര്‍ദനമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദര്‍ശന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗം കൂടിയാണ് രേണുകാസ്വാമി. ജോലിക്ക് പോയ മകന്‍ പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന് രേണുകാസ്വാമിയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications