'ചാക്കോച്ചനെ ഇങ്ങനെ കല്ലെറിയരുത്, ഞാൻ തകർന്നപ്പോൾ അദ്ദേഹം പറഞ്ഞത്'; വെളിപ്പെടുത്തി നിർമ്മാതാവ്
കൊച്ചി: പദ്മി സിനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബിനെതിരെ കടുത്ത ആരോപണമായിരുന്നു നിർമ്മാതാവ് സുവിൻ വർക്കി ഉന്നയിച്ചത്. രണ്ടരക്കോടി രൂപ പ്രതിഫലമായി സ്വീകരിച്ചിട്ടും പ്രധാന നടനായ അദ്ദേഹം സിനിമയുടെ പ്രമോഷന് വേണ്ടി സഹകരിക്കാതെ യൂറോപ്പിൽ കറങ്ങി നടക്കുകയാണെന്നായിരുന്നു ആക്ഷേപം.താരത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ടതോടെ പ്രമോഷൻ പ്ലാനുകൾ മുഴുവൻ തള്ളിക്കളയുകയായിരുന്നുവെന്നും സുവിൻ കുറ്റപ്പെടുത്തിയിരുന്നു.
പല നിർമ്മാതാക്കൾക്കും കുഞ്ചാക്കോ ബോബനെതിരെ ഇത്തരമൊരു പരാതിയുണ്ടെന്നും സുവിൻ ആരോപിച്ചു. സ്വന്തം നിർമ്മിച്ച പടത്തിന് വേണ്ടി മാത്രമേ അദ്ദേഹം പ്രമോഷൻ ചെയ്യുകയുള്ളൂവെന്നും മറ്റുള്ള പ്രൊഡ്യൂസർമാരുടെ ചിത്രങ്ങളോട് തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് സ്വീകരിക്കാറുള്ളതെന്നും സുവിൻ വിമർശിച്ചിരുന്നു.

അതേസമയം ഇത്തരത്തിൽ വിമർശനം രൂക്ഷമാകുന്നതിനിടെ കുഞ്ചാക്കോ ബോബനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മതാാവ ഹൗളി പോട്ടൂർ. കുഞ്ചാക്കോയെ കല്ലെറിയുന്നത് നിർത്തണമെന്നും 'ഭയ്യാ ഭയ്യാ' എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ കുഞ്ചാക്കോ ബോബനാണ് തനിക്കൊപ്പം നിന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്'
എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. "ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം"
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും', പോസ്റ്റിൽ പറഞ്ഞിരുന്നു.
നേരത്തേ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കുഞ്ചാക്കോ ബോബന് അനുകൂലമായ നിലപാടായിരുന്ന സ്വീകരിച്ചതെന്നാണ് റിപ്പോരട്ട്. സുവിൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. രണ്ട് കോടി പ്രതിഫലത്തിൽ 43 ലക്ഷം കുഞ്ചാക്കോക്ക് കൊടുത്തിരുന്നില്ല. അതുകൊണ്ട് എന്തുകൊണ്ടാണ് മുഴുവൻ തുകയും കൊടുത്ത് തീർക്കാതിരുന്നതെന്നാണ് താരത്തിനെതിരെ പരാതിയുമായി പോയപ്പോൾ തനിക്ക് കേൾക്കേണ്ടി വന്നതെന്ന് സുവിൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications