ലിസിയെ പിടിച്ചുകൊണ്ടുപോകാൻ അമ്മ ഗുണ്ടകളുമായി എത്തി,സംഭവിച്ചത്..കൊച്ചിൻ ഹനീഫ ചെയ്തതും'; ആലപ്പി അഷ്റഫ് പറയുന്നു
ലിസിയുമായും പ്രിയദർശനുമായും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. ഇപ്പോഴിതാ ഹനീഫയുമായുള്ള ലിസിയുടെ ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ ആലപ്പി ഷെറീഫ്. ജീവിതത്തിലെ നിർണായക അവസരത്തിൽ ലിസിക്ക് മുൻപിൽ ഹനീഫ രക്ഷനായി അവതരിച്ചുവെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. വായിക്കാം
'ലിസി-പ്രിയദർശൻ പ്രണയം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണത്. അവർ ഇടക്ക് പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്യും. പ്രിയന്റ് തിരുവനന്തപുരം സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലിസിയെ അദ്ദേഹം കെട്ടുന്നതിൽ കടുത്ത എതിർപ്പുള്ളവരായിരുന്നു. ഞാനും കൊച്ചിൻ ഹനീഫയുമൊക്കെ ലിസി പക്ഷക്കാരായിരുന്നു.

ഒരിക്കൽ ഹനീഫയുടെ 'പകലിൽ ഒരു പൗർണമി എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുകയായിരുന്നു. ശിവകുമാർ, രാധിക, ലിസി, റഹ്മാൻ തുടങ്ങിയവരായിരുന്നു താരങ്ങൾ. ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും തല്ലുവാനും പിടിച്ചുകൊണ്ടുപോകാനും ഏതാനും ഗുണ്ടകളുമായി ലിസിയുടെ അമ്മ ഏലിയാമ്മ ഹനീഫയുടെ സെറ്റിലെത്തി.സംഘർഷ ഭരിതമായ ഒരു അന്തരീക്ഷം അവർ അവിടെ സൃഷ്ടിച്ചു.
ലിസി ആ സമയം ഭയന്ന് വിറച്ചു. ഹനീഫ ആ സമയം ഒരു തനി ഗുണ്ടായായി മാറി. കലി പൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാത്തിനേയും കീച്ചിക്കളയും ഞാൻ, മര്യാദക്ക് ഇവിടെ നിന്നും പൊക്കോളണം എന്ന് അലറി വിളിച്ചുകൊണ്ട് ഹനീഫ അവിടെ മറ്റൊരു ഹൈദ്രോസായി മാറി. വിരട്ടാൻ വന്നവർ വാലുമടക്കി വിരണ്ടോടി. ഇതിനെ കുറിച്ച് ഹനീഫ എന്നോട് പറഞ്ഞത് അവിടെ അതേ രക്ഷയുള്ളൂവെന്നാണ്. ഇല്ലായിരുന്നെങ്കില് പെണ്ണിനേയും കൊണ്ട് ലിസ് അങ്ങ് പോയേനെയെന്ന്. ലിസി പറഞ്ഞത് ഹനീഫ് ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം പോയേനെയെന്നാണ്. ലിസി പറയുന്നത് എനിക്ക് ജീവിതത്തിൽ രണ്ട് പേരോടെ കടപ്പാടുള്ളൂ, ഒന്ന് സുകുമാരി ചേച്ചിയോടും മറ്റൊന്ന് ഹനീഫ്കയോടും എന്ന്. ലിസി-പ്രിയൻ വിവാഹത്തിന്റെ പ്രധാന കാർമികത്വം വഹിച്ചത് കൊച്ചിൻ ഹനീഫ ആയിരുന്നു. ലിസി എന്നോട് സങ്കടത്തോടെ പറഞ്ഞിട്ടുണ്ട് എനിക്ക് കുടുംബം ഇല്ലാതിരുന്ന സമയത്ത് എന്നെ കുഞ്ഞനുജത്തിയെ പോലെ കണ്ട് എന്റെ വിവാഹം നടത്തി തന്നതെന്ന്. ഹനീഫിന്റെ കാര്യം പറഞ്ഞാൽ ഇപ്പോഴും ലിസിയുടെ കണ്ണുകൾ നിറയും.
ഹനീഫയുടെ അവസാന നാളിൽ ഹനീഫയുടെ കണ്ണ് നിറഞ്ഞതും ലിസിയുടെ മുന്നിലായിരുന്നു. അവസാന നാളുകളിൽ രോഗം മൂർച്ഛിച്ച സമയങ്ങളിൽ ലിസി പറഞ്ഞാൽ മാത്രമേ ഹനീഫ മരുന്ന് കഴിച്ചിരുന്നുള്ളൂ. ഹനീഫയുടെ ദുർവിധിക്ക് കാരണം അദ്ദേഹത്തിൻറെ അശ്രദ്ധയായിരുന്നുവെന്ന് ലിസി പറയാറുണ്ട്. ലിവറിന്റെ അസുഖം കണ്ടുപിടിച്ചപ്പോൾ നിസാരമായി കണക്കാക്കി, ആരോടും പറഞ്ഞില്ല. ആദ്യം രോഗം കണ്ടുപിടിച്ചപ്പോൾ ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്നവസ്ഥയായിരുന്നു. എന്നാൽ സ്വന്തം ഭാര്യയോട് പോലും ഏതോ നിസാര രോഗമാണെന്ന് പറഞ്ഞ് ഹനീഫ അക്കാര്യം മറച്ചുവെയ്ക്കുകയാണ് ചെയ്തത്', ആലപ്പി അഷ്റഫ് പറഞ്ഞു.












Click it and Unblock the Notifications