'ദിലീപ് അങ്കിളുമായി ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞു'; മാധവ് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും സിനിമാ രംഗത്തേക്ക് പ്രവേശിക്കുകയാണ്. മാധവിന്റെ കുമ്മാട്ടിക്കളി എന്ന് ചിത്രം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. പലപ്പോഴും മാധവിന്റെ പേര് സോഷ്യൽ മീഡിയയിൽ സംസാരം ആവാറുണ്ട്. മാധവ് പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നുമൊക്കെ പറയാറുണ്ട്. ഇപ്പോൾ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മാധവ്.
ബിഹൈൻഡ്‌വുഡ്‌സ് ഐസിന്റെ വാട്‌സ് ഓൺ മൈ ഫോൺ എന്ന സെഗ്മെന്റിൽ പങ്കെടുക്കുമ്പോഴാണ് ഇടയ്ക്കിടെ താൻ വിവാഹിതനാവാൻ പോവുകയാണ് എന്ന തരത്തിൽ വരുന്ന വാർത്തകളെക്കുറിച്ച് മാധവ് പറയുന്നത്. ഏറ്റവും അവസാനം ആർക്കാണ് മെസേജ് അയച്ചത് എന്ന ചോദ്യത്തിന് ഏറ്റവും അടുത്ത സുഹൃത്തിനാണ് മെസേജ് അയച്ചത് എന്നാണ് മാധവ് പറയുന്നത്.

മീഡിയക്കാർ തന്നെ എന്നെയും ആ കുട്ടിയേയും നാലഞ്ച് തവണ വിവാഹം കഴിപ്പിച്ചതാണെന്നും മാധവ് പറയുന്നു. സുഹൃത്തായ സെലിനാണ് താൻ മെസേജ് അയച്ചതെന്നും മാധവ് പറയുന്നു. ' മീഡിയക്കാർ എന്നെ കൊണ്ട് നാലഞ്ച് തവണ വിവാവഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്. എന്ത് മെസേജ് ആണ് അവൾക്ക് അയച്ചതെന്ന് കാണിക്കുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിൻ. അവിടെ വെച്ച് നിർത്തുന്നു.
പിന്നെ എന്നെ നാട്ടിലെ എലിജിബിൾ ബാച്ച്ലറായിട്ടാണ് മാധ്യമങ്ങൾ കാണുന്നതെന്നാണ് തോന്നുന്നത്. ആദ്യം ഞാൻ അനുപമായുമായി ഫോട്ടോയിട്ടപ്പോൾ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാർത്ത വന്നു. അനുപമ എന്റെ നല്ല സുഹൃത്താണ്. സിനിമയിലൊക്കെ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുള്ള ആളാണ്.
പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായും ഉള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു. അങ്ങനെ രണ്ട് മൂന്ന് വർഷം പോയി. ഒരുപാട് സുഹൃത്തുകളുള്ള ആളല്ല ഞാൻ. എനിക്കുള്ള സുഹൃത്തുക്കളിൽ നല്ല സുഹൃത്താണ് സെലിൻ. അതുകൊണ്ടാണ് എന്റെ ജെനുവിൻ ഫീലിംഗ്സ് വെച്ച് അവൾക്ക് ഞാൻ പിറന്നാൾ ആശംസ ഇട്ടത്.
അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന വാർത്ത വന്നു, മാധവ് പറയുന്നു. തന്റെ വീട്ടുകാർ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെയെന്നും എന്നിട്ട് പതുക്കെ അതിലേക്ക് എത്താമെന്നും മാധവ് പറയുന്നു. ഇപ്പോൾ താൻ സിംഗിളാണെന്നും പക്ഷേ മിംഗിൾ ആകാൻ താല്പര്യമില്ലെന്നും മാധവ് പറയുന്നു.
അതേ സിനിമ ഒരിക്കലും തനിക്കൊരു സ്വപ്നം ആയിരുന്നില്ലെന്ന് മാധവ് നേരത്തെ പറഞ്ഞിരിന്നു. തന്റെ വീട്ടിൽ വന്നിരുന്ന അന്നം ആക്ടിംഗ് എന്ന തൊഴിലിലൂടെയാണെന്നും തന്റെ അച്ഛൻ ബുദ്ധിമുട്ടി, പണിയെടുത്ത് പേരുണ്ടാക്കിയൊരു ഇൻസ്ട്രിയാണ് ഇത്. അങ്ങനെയാെരു മേഖലയിൽ തനിക്ക് ഒരവസരം വന്നു. 19ാം വയസ്സ് മുതൽ അവസരങ്ങൾ വന്നുവെന്നും ഇരുപത്തിരണ്ടാമത്തെ വയസിലാണ് ജെ എസ് കെ എന്ന ആദ്യ സിനിമ ചെയ്യുന്നതെന്നും മാധവ് പറയുന്നു.












Click it and Unblock the Notifications