Get Updates
Get notified of breaking news, exclusive insights, and must-see stories!

മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തു; ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി, പോലീസ് പറയുന്നത് ഇങ്ങനെ

മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേ ചാടുകയായിരുന്നു. ബാന്ദ്ര പോലീസും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ല.

മലൈകയുടെ പിതാവ് ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. സംഭവം നടക്കുമ്പോള്‍ മലൈക വീട്ടില്‍ ഇല്ലായിരുന്നു. നടി പൂനെയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ മലൈക മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍ നടിയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

anil-arora-suicide

നടി അമൃത അറോറ മലൈകയുടെ സഹോദരിയാണ്. അമ്മ ജോയ്‌സ് പോളികാര്‍പ്പ് മലയാളിയാണ്. മലൈകയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞതാണ്. തനിക്ക് 11 വയസ്സുള്ളപ്പോഴായിരുന്നു മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതെന്ന് നടി മുമ്പ് വെളിപ്പെടുത്തിയിരുന്നു. മലൈകയുടെ പിതാവ് മെര്‍ച്ചന്റ് നാവി ഉദ്യോഗസ്ഥനായിരുന്നു.

അതേസമയം രാവിലെ പത്തരയോടെയാണ് സംഭവം നടന്നത് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള മലൈകയുടെ കുടുംബ വീടായ ആയിഷ മാനറില്‍ വെച്ചാണ് അനില്‍ അറോറ ആത്മഹത്യ ചെയ്തത്. അതേസമയം പിതാവിന്റേത് അപകട മരണമാണെന്ന് മലൈകയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അനില്‍ അറോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മലൈകയും അമ്മയും അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. എന്നാല്‍ അനില്‍ അറോറയുടെ അസുഖം എന്താണെന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്‍, അമ്മ സല്‍മ ഖാന്‍, സഹോദരന്‍ സൊഹൈല്‍ ഖാന്‍ എന്നിവര്‍ മലൈകയുടെ വീട്ടിലെത്തിയിട്ടുണ്ട്. പോലീസ് അനില്‍ അറോറയുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് പോലീസ് വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ബാന്ദ്ര പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ അനിലിനെ ബാബ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി അനിലിന്റെ മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. നടന്‍ അര്‍ജുന്‍ കപൂറും മലൈകയുടെ വീട്ടിലെത്തിയിട്ടുണ്ട്. മലൈകയും അര്‍ജുനും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലാണ്. മലൈകയുടെ കുടുംബവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ട്.

അനില്‍ അറോറ സ്ഥിരമായി ബാല്‍ക്കണിയില്‍ ഇരുന്ന് പത്രം വായിക്കാറുണ്ടായിരുന്നുവെന്ന് മലൈകയുടെ അമ്മ ജോയ്‌സ് പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും രാവിലെ പത്രം വായിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ച്ച രാവിലെ അനിലിന്റെ ചെരിപ്പ് ലിവിങ് റൂമില്‍ കണ്ടതോടെ അദ്ദേഹത്തെ തിരഞ്ഞിരുന്നു. ബാല്‍ക്കണിയില്‍ ആ സമയം അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. അദ്ദേഹം താഴേക്ക് ചാടിയിരുന്നു. ബില്‍ഡിംഗിന്റെ വാച്ച്മാന്‍ ആ സമയം സഹായിക്കാനായി ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നുവെന്ന് ജോയ്‌സ് പറഞ്ഞു.

അനിലുമായി വേര്‍പിരിഞ്ഞതായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ജോയ്‌സ് പറഞ്ഞു. അനില്‍ അറോറയ്ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നു. ആകെയുണ്ടായിരുന്നത് മുട്ടുവേദനയായിരുന്നുവെന്നും ജോയ്‌സ് പോലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+