Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഴിവുള്ള കുട്ടികളല്ലേ, രണ്ടുപേര്‍ക്കും കൊടുത്തുകൂടായിരുന്നോ': മാളികപ്പുറത്തിലെ കല്ലുവിനെ കുറിച്ച് ശരത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസിനെയുമാണ് തിരഞ്ഞെടുത്തത്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയലും ഇതേ കുറിച്ചുള്ള പതിവ് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങനെ ഏറ്റവും കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത് മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ പ്രകടനത്തെ കുറിച്ചാണ്. ദേവനന്ദയുടെ പ്രകടനം ജൂറി കണ്ടില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശരത് ദാസ്.

malikapuram

ദേവവന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശരത് ദാസ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചത്. 'എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍, എന്താലായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസുകൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞൂ' എന്നായിരുന്നു ശരത് ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഈ വര്‍ഷത്തെ ബാലതാരത്തിനുള്ള പുരസ്‌കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്. പല്ലൊട്ടി നൈന്റീസ് കിഡ്‌സ്, എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

അതേസമയം, നിരവധി പേരാണ് ശരത് ദാസ് പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ഒരു കമന്റിന് ശരത് ദാസ് മറുപടി നല്‍കുകയും ചെയ്തു. 'കഴിവുള്ള കുട്ടികളല്ലേ 2 പേരും ! രണ്ടുപേര്‍ക്കും കൊടുത്തുകൂടായിരുന്നോ? കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ,ഞാന്‍ സന്തോഷപൂര്‍വ്വം അഭിമാനത്തോടെ മറ്റൊരാളുമായി ഷെയര്‍ ചെയ്തിട്ടുണ്ട് . കുട്ടികളും സന്തോഷിക്കും'- ശരത് ദാസ് കമന്റില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. മികച്ച ബാലതാരത്തിന് ഉള്ള അവാര്‍ഡ് കേട്ട് ഒട്ടും ഞെട്ടിയില്ലെന്നാണ് എഴുത്തുകാരി അഞ്ജു പാര്‍വ്വതി പ്രബീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആണ്. അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാല്‍ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സര്‍ക്കാരിന്റെ സ്വന്തം അവാര്‍ഡ് അവിടെ അയ്യപ്പഭക്തയായ കല്ലുവായി ജീവിച്ച, അയ്യപ്പാ എന്ന് ശിലയെ പോലും ഉരുക്കും വിധം വിളിച്ചുകൊണ്ട് മല കയറിയ കുഞ്ഞു മാളികപ്പുറത്തിന് എങ്ങനെ അവാര്‍ഡ് കിട്ടാനാണ് അല്ലേ'- അഞ്ജു പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+