Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലുമായി ഡിസ്കഷൻ ഉണ്ടായിട്ടില്ല,കൂടെ നിന്നത് മമ്മൂട്ടി, അക്കാര്യത്തിൽ കുറ്റബോധവും'; മല്ലിക സുകുമാരൻ

ട്രോളുണ്ടാക്കുന്നവരോട് തനിക്ക് പുച്ഛം മാത്രമാണന്ന് നടി മല്ലിക സുകുമാരൻ. അവരോട് താൻ എന്ത് തെറ്റ് ചെയ്തെന്ന് അറിയില്ല. പണിയൊന്നും ഇല്ലാത്തവരാണ് ട്രോളാൻ നിൽക്കുന്നത്. തന്നെ ട്രോളി അവർ വരുമാനം ഉണ്ടാക്കുകയാണ് ചിലർ. അതുകൊണ്ട് ഞാൻ ഇപ്പോൾ അതിനെയൊക്കെ ഒരു ചാരിറ്റിയായി മാത്രമേ കാണുന്നുള്ളൂവെന്നും മല്ലിക പറഞ്ഞു. വൺ ടു ടോക്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മല്ലികയുടെ വാക്കുകളിലൂടെ

'അങ്ങനെ ആരോടും വിരോധമില്ല, പിന്നെ ട്രോളുകൾ ഉണ്ടാക്കുന്നവരുണ്ടല്ലോ, അവരോട് എനിക്ക് പുച്ഛം മാത്രമാണ്. അവർക്ക് പ്രത്യേകിച്ച വരുമാന മാർഗമൊന്നും ഇല്ലല്ലോ. ഞാൻ എന്താണ് ഇവരോടൊക്കെ ചെയ്ത തെറ്റ്. എന്തായാലും അവർക്ക് വരുമാനം ആണല്ലോ,സ ഞാൻ ഒരു ചാരിറ്റി ചെയ്യുന്നു , അവർ പണം എടുത്തോണ്ട് പോട്ട്.

mallikamohanalal-1

ആളുകൾ പലതും എഴുതിപിടിപ്പിക്കുകയാണ്. എന്തിനാണെന്ന് മനസിലാകുന്നില്ല. എല്ലാത്തിനും കൂടെ ചേർത്ത് അവർക്ക് കിട്ടിക്കോളും. ഷൈൻ ടോമിന്റെ കാര്യത്തിൽ ആ കുട്ടിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് വെച്ച് അച്ഛൻ മരിച്ചപ്പോൾ എന്തൊക്കെയാണ് ചിലർ ഇവിടെ പറഞ്ഞത്. ആർക്കാണ് തെറ്റ് പറ്റാറ്റത്ത്. പെണ്ണിന് തെറ്റ് പറ്റുന്നില്ലേ? ആണിനും പറ്റുന്നുണ്ട്, ട്രോളൻമാർക്കും പറ്റും. ഷൈനിന്റെ അമ്മ ഇതൊക്കെ എങ്ങനെ സഹിക്കും. ഇതൊക്കെ എളുപ്പം മറികടക്കാൻ കഴിയില്ല. അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്', മല്ലിക പറഞ്ഞു.

'ഞാനോ എന്റെ കുഞ്ഞുങ്ങളോ ഒരു തെറ്റും ചെയ്തിട്ടില്ല, അച്ഛനില്ലാതെ വളർത്തിയ കുഞ്ഞുങ്ങളാണ് അവർക്ക് നല്ലതിന് തീർച്ചയായും പ്രാർത്ഥിക്കും. സങ്കടം വരുമ്പോൾ സുകുവേട്ടനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹം ഉണ്ടെങ്കിൽ എനിക്ക് ഈ വിഷമമൊന്നും വരില്ലല്ലോ ഈശ്വരാ എന്ന് തോന്നും. സുകുവേട്ടന്റെ സ്വഭാവം ആരടാ എന്ന് ചോദിക്കുന്നതാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ലതും അറിയണമായിരുന്നോ എന്ന വിങ്ങൽ വരും. പിന്നെ മക്കൾ രണ്ട് പേരും ബലവാൻമാരായി ഉണ്ടല്ലോ.

സുകുവേട്ടൻ മുൻപ് പറഞ്ഞൊരു കാര്യമുണ്ട്, അദ്ദേഹത്തിന് അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം ഉണ്ടായിരുന്നു. അത് വലിയ സങ്കടമായി. അത് മമ്മൂട്ടിക്ക് മാത്രമേ അറിയാർന്നുള്ളൂ. മമ്മൂട്ടിയും സുകുവേട്ടനും നല്ല കൂട്ടായിരുന്നു. എന്നെ വിളിച്ച് സുകുവേട്ടൻ പറഞ്ഞു എന്നെ മാറ്റി നിർത്തിയതും അകറ്റി നിർത്തിയതും എന്തിനാണെന്ന് പറഞ്ഞിട്ട് മമ്മൂട്ടി എന്നോട് അങ്ങനെയൊന്നും ചെയ്യില്ലെന്ന് പറഞ്ഞു. മമ്മൂട്ടിയോട് ചെറിയ സപ്പോർ്ട്ട് ഉണ്ടായിരുന്നു. ലാൽ ആ സമയം ചെറുതാണ്. ലാലുമായി ഒരു ഡിസ്കഷനും ഉണ്ടായിട്ടില്ല. മമ്മൂട്ടി നമ്മളെ മനസിലാക്കും. അക്കാര്യത്തിൽ മമ്മൂട്ടിയുടെ മനസ് നല്ലതാ.

ലാലുവുമായf മോനെ ഇങ്ങോട്ട് വന്നേ എന്ന് പറയാനുള്ള അടുപ്പമുണ്ട്, പക്ഷെ ഭയങ്കര സംഭവമൊന്നും ചർച്ച ചെയ്യാനുള്ള ഒരു വശമില്ല, അത്ര കൊച്ചുകുട്ടിയായിരുന്നു ലാൽ. മമ്മൂട്ടിയെ പക്ഷെ ഒരു ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്തിനാ ഇവരൊക്കെ അകറ്റിയതെന്ന് ചോദിക്കുമ്പോൾ സുകുവേട്ട പറ്റിപ്പോയെന്ന് പറയും. മമ്മൂട്ടിക്ക് ഒരു കുറ്റബോധം ഉണ്ടായിരുന്നു.

ജീവിതത്തിൽ പതർച്ചയിൽ നിന്ന് തിരിച്ചുവരണമെങ്കിൽ മക്കൾക്ക് എന്തേലും പറ്റണം. ആ സമയത്ത് പോയി ജോലി നോക്കാൻ പറയട അമ്മയില്ലേ നിനക്ക് എന്ന് പറയുന്ന ഒരാളാണ് ഞാൻ. അത് തന്നെയാണ് ഇടക്ക് സംഭവിച്ചത്. ആ ആർജവം എനിക്കുണ്ട്',മല്ലിക പറഞ്ഞു. മുഖ്യമന്ത്രി പിണറായിയേയും അവർ പുകഴ്ത്തി.

'സന്തോഷം വരുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. ഞാൻ കാണാത്ത രാഷ്ട്രീയ നേതാക്കൾ ഇല്ല. ഇംബിച്ചി ബാവയ്ക്കൊക്കെ സുകുവേട്ടനെ വലിയ കാര്യമായിരുന്നു. നിലവിലെ മുഖ്യമന്ത്രിയെ കുറിച്ച് എന്തൊക്കെ ആളുകൾ പറയുന്നു. മുഖ്യമന്ത്രി കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. എന്ന് വെച്ച് എല്ലാവരും തലക്കകത്ത് കയറുകയാണോ? ഭരിക്കുന്ന ആളല്ലേ കുറച്ചൊക്കെ തെറ്റ് പറ്റും സഹിക്കാനും പൊറുക്കാനുമുള്ള മാനസികാവസ്ഥ വേണം ആളുകൾക്ക്. അല്ലാതെ കുടുംബക്കാരെ മുഴുവൻ ചീത്ത വിളിക്കുകയല്ല വേണ്ടത്', എന്നായിരുന്നു മല്ലികയുടെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+