മമ്മൂട്ടിക്ക് സിനിമയില്‍ നിന്നും പുറത്താകുമോയെന്ന് ഭയം; സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു';ശ്രീനിവാസൻ പറഞ്ഞത്
കേരളത്തിന്റെ സ്വന്തം സൂപ്പർ താരം മോഹന്‍ലാല്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ലോകം തന്നെ വലിയ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. ഒടുവില്‍ ബറോസ് എന്ന മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരഭം പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ വലിയ പരാജയമായമായി മാറുന്നതാണ് കണ്ടത്.
സിനിമ കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ തങ്ങളുടെ പ്രിയപ്പെട്ട താരം ഇത്തരമൊരു സാഹസത്തിന് മുതിരേണ്ടതില്ലായിരുന്നു എന്ന രീതിയിലുള്ള അഭിപ്രായങ്ങളും ആരാധകർ പങ്കുവെക്കാന്‍ തുടങ്ങി. യഥാർത്ഥത്തില്‍ മോഹന്ലാലിനേക്കാള് ഏത്രയോ വർഷങ്ങള്‍ക്ക് മുമ്പ് തന്നെ മമ്മൂട്ടി സംവിധാനത്തിലേക്ക് തിരിയാന്‍ നിശ്ചയിച്ചിരുന്നുവെന്നാണ് യഥാർത്ഥ്യം.

മമ്മൂട്ടിയുടെ സിനിമ സംവിധാന മോഹങ്ങളെക്കുറിച്ച് ശ്രീനിവാസനാണ് ഒരു ചാനല്‍ പരിപാടിക്കിടെ തുറന്ന് പറഞ്ഞത്. അഭിനയത്തില്‍ നിന്നും താന്‍ പുറംതള്ളപ്പെടുമോയെന്ന ആശങ്ക ഒരു ഘട്ടത്തില്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്നോയെന്ന സംശയം എനിക്കുണ്ട്. കാരണം ഒരു സമയത്ത് മമ്മൂട്ടി തൃശൂരിലെ വർഗീസ് എന്ന് പറയുന്ന വ്യക്തിയില്‍ നിന്നും സിനിമ സംവിധാനം ചെയ്യാന്‍ അദ്ദേഹം അഡ്വാന് വാങ്ങിച്ചിരുന്നു.
അഭിനയത്തില്‍ നിന്നും പുറത്തായാലും സംവിധാനത്തില്‍ പിടിച്ച് നില്ക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍ എന്ന് തോന്നന്നു. ആ സിനിമയുടെ തിരക്കഥ എഴുതുന്നത് നമ്മുടെ നടനായി വികെ ശ്രീരാമനാണ്. സിനിമയുടെ ചർച്ചകള്‍ക്കായി ശ്രീരാമന് തൃശൂരില്‍ നിന്നും ചെന്നൈക്ക് പോകുന്നു, മമ്മൂട്ടി ശ്രീരാമനെ കാണാന്‍ തൃശൂരില്‍ വരുന്നു. തൃശൂരില്‍ നിന്നും മമ്മൂട്ടിയും ശ്രീരാമനും കൂടെ നിലമ്പൂരിലേക്ക് പോകുന്നു. മാസങ്ങളോളം ഇങ്ങനെയൊക്കേയുള്ള പരിപാടികളാണെന്നും ശ്രീനിവാസന് പറയുന്നു.
നിലമ്പൂരിലെ ആദിവാസികളെക്കുറിച്ചുള്ള ഒരു സിനിമയാണ് മമ്മൂട്ടി ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ കേട്ടിരുന്നു. ഇതൊക്കെ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് നാല്ക്കവല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്ത് വെച്ച് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ തിരക്കഥ നിനക്ക് എഴുതാന്‍ പറ്റുമോയെന്ന് ഒരു ദിവസം പെട്ടെന്ന് മമ്മൂട്ടി ചോദിച്ചു.
ഞാന്‍ അപ്പോള്‍ ചില സിനിമകള്‍ക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുന്ന സമയം ആയതിനാല്‍ തന്നെ പെട്ടെന്ന് ഒരു ഉത്തരം പറയാന്‍ കിട്ടിയില്ല. ഞാന്‍ ഇങ്ങനെ ഉത്തരമില്ലാതെ ഇരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'എംടി വാസുദേവന്‍ നായരോട് പറഞ്ഞാല്‍ അദ്ദേഹം എഴുതി തരും. പക്ഷെ ആ സിനിമ വിജയമായാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ എംടിക്ക് പോകും. എനിക്ക് കിട്ടില്ല, നീ ആണെങ്കില്‍ അതിന്റെ പ്രശ്നം ഇല്ലാലോ' എന്നായിരുന്നു.
അതോടെ ഞാന്‍ എഴുതിയിട്ട് നിങ്ങള്‍ക്ക് ക്രെഡിറ്റ് കിട്ടുന്ന പരിപാടിക്ക് എന്നെ കിട്ടില്ലെന്ന് ഞാനും പറഞ്ഞു. അതുകേട്ടതോടെ പുള്ളി ഒന്നും പറഞ്ഞില്ല. അവിടുന്നും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു, മമ്മൂട്ടി അഭിനയ ജീവിതത്തില്‍ വലിയ തിരക്കുള്ള സമയമായി. ന്യൂഡല്‍ഹി അടക്കമുള്ള സിനിമ വന്നതോടെയാണ് പൂർവ്വാധികം ശക്തിയായി തിരിച്ച് വരുന്നത്. എങ്കിലും സംവിധായകനാകാനുള്ള ഒരു മോഹം മമ്മൂട്ടിക്ക് കൂറേക്കാലം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.
വർഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മദ്രാസിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു അഭിപ്രായം പറയുന്നതിനേക്കാള്‍ നല്ലത്, ആ സിനിമ കണ്ടുകഴിഞ്ഞിട്ട് അഭിപ്രായം പറഞ്ഞാല്‍ പോരെയെന്നായിരുന്നു എന്റെ മറു ചോദ്യം.
ആ സിനിമയുടെ തുടക്കം മുതല്‍ അവസാനം വരേയുള്ള ഓരോ ഷോട്ടും എന്റെ മനസ്സിലുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കഥയായോ എന്ന് ചോദിച്ചപ്പോള്‍ അത് ആയിട്ടില്ലെന്നായിരുന്നു മറുപടി. പിന്നെ എങ്ങനെയാണ് ഫുള്‍ മനസ്സിലുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമില്ലാതായി. സംവിധാനം ചെയ്യണമെന്നുള്ള എന്തൊക്കെയോ ആഗ്രഹങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നതെന്നും ശ്രീനിവാസന് പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications