മമ്മൂട്ടി എന്നെ തെറി വിളിച്ചു: അദ്ദേഹത്തിന്റെ അലർച്ച കേട്ട് ഇന്ത്യന്‍ പ്രസിഡന്റ് വരെ ഞെട്ടി; ശ്രീനിവാസന്‍
ദേശീയ അവാർഡ് പുരസ്കാര വേളയില്‍ മമ്മൂട്ടി നടത്തിയ അപ്രതീക്ഷിത പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ശ്രീനിവാസന്‍. മമ്മൂട്ടിക്ക് മൂന്നാമതും മികച്ച നടനുള്ള പുരസ്കാരം ലഭിച്ച 1998 ല്‍ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് മറ്റ് സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം കാറ്റഗറിയില്‍ പുരസ്കാരം ലഭിച്ചിരുന്നു. ഈ പുരസ്കാരം വാങ്ങാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവമാണ് സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നത്.
ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് അവാർഡ് ലഭിച്ചപ്പോള്‍ ഞെട്ടിയത് ലെനിന്‍ രാജേന്ദ്രനെപ്പോലുള്ള ബുദ്ധിജീവികളായിരുന്നു ഞെട്ടിച്ചത്. ഞാന്‍ അവാർഡ് പ്രതീക്ഷിച്ചിരുന്നൊന്നുമില്ല. ആ വർഷം മമ്മൂട്ടിയും അജയ് ദേവഗണും കൂടി അവാർഡ് പങ്കിടുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അവാർഡ് സ്വീകരിക്കാനായി സദസ്സില്‍ ഇരിക്കുകയാണ്. അന്ന് പ്രസിഡന്റ് കെആർ നാരായണനാണ്.

വേദിയില്‍ ആങ്കറിങ് നടത്തുന്നയാള്‍ മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ രണ്ടാം തവണയാണ് അദ്ദേഹം ദേശീയ അവാർഡ് നേരിടുന്നതെന്ന് പറഞ്ഞു. ഇതുകേട്ടതും സദസ്സിലിരുന്ന മമ്മൂട്ടി 'നോ' എന്നും പറഞ്ഞ് ഒറ്റ അലർച്ചയായിരുന്നു. കെ ആർ നാരായണന്‍ ഞെട്ടിപ്പോയി. പിന്നീട് മരിക്കുന്നത് അവരെ അദ്ദേഹം ആ ഞെട്ടല്‍ മറന്നിട്ടില്ല. അയാള്‍ പേടിച്ചുപോയി. എന്തോ വെടിവെപ്പോ മറ്റോ വരുന്നുണ്ടെന്ന് അദ്ദേഹം കരുതിക്കാണും. പിന്നീട് അവർ തിരുത്തുകയും ചെയ്തെന്നും ശ്രീനിവാസന്‍ പറയുന്നു.
അവാർഡ് കിട്ടിയതില്‍ സന്തോഷമുണ്ടായെങ്കിലും അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. പുരസ്കാരം കിട്ടുമെന്നും ഇല്ലെന്നുമൊക്കെയുള്ള അവസ്ഥയായിരുന്നതിനാല്‍ ഒരു നിസംഗതയായിരുന്നു. ആ സമയത്ത് അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലുമായിരുന്നു ഞാന്‍. പാവം പാവം രാജകുമാരന്റെ എഴുത്തില്‍പ്പെട്ട് ഉരുകുകയായിരുന്നു. ആ സമയത്ത് അധികം സന്തോഷിക്കാനൊന്നും പറ്റിയിരുന്നില്ല.
ആ സമയം വരെ ബുദ്ധിജീവി സിനിമകള്‍ക്ക് മാത്രമായിരുന്നു അവാർഡ് ലഭിച്ചുകൊണ്ടിരുന്നത്. ദേശീയ അവാർഡ് ആർക്കൊക്കെയായിരിക്കുമെന്ന് തലേദിവസം അറിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ പത്രത്തില്‍ അജയ് ദേവഗണ്‍, മമ്മൂട്ടി എന്നിവരുടെ ഫോട്ടോയ്ക്കൊപ്പം എന്റെ ഫോട്ടോയുമുണ്ടായിരുന്നു. അന്ന് ഞാന്‍ കൂത്തുപറമ്പിലെ വീട്ടിലാണ്. ഉച്ചയായപ്പോള്‍ മമ്മൂട്ടിയുടെ ഒരു ഫോണ്‍. അദ്ദേഹം അങ്ങനെ എന്നെ വിളിക്കുന്ന ആളൊന്നുമില്ല.
ദേശീയ അവാർഡ് കിട്ടിയിട്ടും അങ്ങോട്ട് വിളിച്ച് അഭിനന്ദിച്ചില്ല എന്നതുകൊണ്ട് വിളിക്കുകയാണ്. പിടികൊടുക്കില്ലെന്ന് ഞാനും തീരുമാനിച്ചു. നിരവധി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും അവാർഡ് വിഷയത്തിലേക്ക് വന്നില്ല. വേറെ എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചു. എന്നിട്ടും ഞാന്‍ വീഴാതാഴപ്പോള്‍ എന്നെ കുറേ തെറി പറഞ്ഞുകൊണ്ട് പേപ്പർ ഒന്നും കണ്ടില്ലേയെന്ന് ചോദിച്ചു.
അപ്പോള്‍ ഞാന്‍ ഉടനെ "സോറി, പേപ്പർ കണ്ട ഉടനെ നിങ്ങളെ വിളിക്കണമെന്ന് കരുതിയാണ്. പക്ഷെ അജയ് ദേവ്ഗണിന്റെ നമ്പർ കിട്ടിയില്ല. രണ്ടുപേരേയും ഒരുമിച്ചല്ലേ വിളിക്കാന്‍ പറ്റൂ" എന്ന് ചോദിച്ചു. അപ്പോള്‍ വീണ്ടും എന്നെ കുറെ തെറി പറഞ്ഞു. എന്തായാലും ആ തമാശ പുള്ളിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം അത് മറ്റുള്ളവരോട് പറഞ്ഞെന്നും ശ്രീനിവാസന്‍ പറയുന്നു.












Click it and Unblock the Notifications