Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ രമേഷ് പിഷാരടി നയിക്കും; ശ്വേത ഒറ്റപ്പെട്ടു, ജനറല്‍ ബോഡിയില്‍ മിക്കവരും അന്‍സിബയ്‌ക്കൊപ്പം

താരസംഘടന അമ്മയുടെ ചരിത്രത്തില്‍ ഇന്ന് ഒരിക്കലും മറക്കാത്ത ദിനം. ആവേശത്തോടെ കഴിഞ്ഞ സെപ്തംബറില്‍ ചുമതലയേറ്റ ശ്വേത മേനോന്‍ പ്രസിഡന്റും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയുമായ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് പിരിച്ചുവിട്ടു. ഒരു വര്‍ഷം തികയും മുമ്പേ വനിതകള്‍ക്ക് ഭൂരിപക്ഷമുള്ള സമിതി ഇല്ലാതായി. ശ്വേതയ്ക്കും കുക്കുവിനും സംഘടനയെ നയിക്കാന്‍ ശേഷിയില്ല എന്ന അംഗങ്ങളുടെ വികാരത്തിന് ജനറല്‍ ബോഡി യോഗത്തില്‍ മേല്‍ക്കൈ ലഭിച്ചു.

 ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍
ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍

ഒരുപിടി പ്രശ്‌നങ്ങള്‍ നിലവിലുള്ളപ്പോഴാണ് ശ്വേതയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നത്. ചര്‍ച്ചയിലൂടെ എല്ലാ കാര്യങ്ങളിലും പരിഹാരം കാണാമെന്ന് അവര്‍ കരുതിയിരുന്നു എങ്കിലും ഒന്നും നടന്നില്ല. പല പ്രശ്‌നങ്ങളിലും ശ്വേത മേനോന്‍ ഇടപെട്ടില്ല എന്ന ആരോപണം ഉയര്‍ന്നു. അന്‍സിബയും ലക്ഷ്മി പ്രിയയും ടിനി ടോമും ഉള്‍പ്പെടുന്ന തര്‍ക്കത്തിലും രമ്യമായ പരിഹാരം കാണാന്‍ നേതൃത്വത്തിന് സാധിക്കാത്തത് തിരിച്ചടിയായി.

ramesh pisharody amma adhoc committee

ഈ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഇന്ന് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഒറ്റപ്പെട്ട ശ്വേത മേനോന്‍ അമ്മ പ്രസിഡന്റ് പദവി ഒഴിഞ്ഞു. അമ്മയില്‍ നിന്ന് രാജിവച്ചുവെന്നും അവര്‍ പ്രഖ്യാപിച്ചു. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ തനിക്ക് ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ പറയാമെന്നും ബാബു രാജിന്റെ മുന്‍ സമിതിയുടെ കണക്കുകള്‍ ഇതുവരെ കൃത്യമല്ലെന്നും അവര്‍ പറഞ്ഞു.

 'ദുബായ് കിരീടവകാശി, ഖത്തര്‍ സ്വദേശി'; നടി നേഹ സക്‌സേനയെ കുരുക്കാന്‍ നീക്കം, സംഭവം ഇങ്ങനെ
'ദുബായ് കിരീടവകാശി, ഖത്തര്‍ സ്വദേശി'; നടി നേഹ സക്‌സേനയെ കുരുക്കാന്‍ നീക്കം, സംഭവം ഇങ്ങനെ

എക്‌സിക്യൂട്ടീവ് സമിതി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേശ് പിഷാരടി എംഎല്‍എയുടെയുടെ നേതൃത്വത്തിലാണ് പുതിയ സമിതി പ്രവര്‍ത്തിക്കുക. കെബി ഗണേഷ് കുമാര്‍, സാദിഖ്, ഷാജോണ്‍, ബേബി ചന്ദന, റോണി, സുരേഷ് കൃഷ്ണ, ആശ അരവിന്ദ്, കൃഷ്ണ പ്രഭ തുടങ്ങിവര്‍ അംഗങ്ങളാണ്. നാല് മാസമാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി എങ്കിലും ഒരു വര്‍ഷം ഈ കമ്മിറ്റി തന്നെയാകും നയിക്കുക എന്നാണ് വിവരം.

ഇന്ന് രാവിലെ ജനറല്‍ ബോഡി യോഗത്തിന് എത്തിയപ്പോള്‍ തന്നെ ഒരു ഭാഗത്ത് നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രമേയത്തെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് ഒപ്പ് ശേഖരണം നടന്നു. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ശ്വേത രാജി പ്രഖ്യാപിച്ചു. നടി അന്‍സിബ താന്‍ നേരിട്ട പ്രതിസന്ധികള്‍ അക്കമിട്ട് വിവരിച്ചു. ശ്വേത മേനോന്‍ വിഷയം കൈകാര്യം ചെയ്ത രീതിയിലും എടുത്തു പറഞ്ഞു.

ജനറല്‍ ബോഡിയില്‍ അന്‍സിബയ്ക്ക് വലിയ പിന്തുണ കിട്ടി. ഇതോടെ ശ്വേത മേനോനും കുക്കു പരമേശ്വരനും ശരിക്കും ഒറ്റപ്പെട്ടു. അവര്‍ രാജിവച്ച് പുറത്തേക്ക് പോയി. പിന്നീടാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ശ്വേത മോനോന്‍ നടന്‍ ബാബുരാജിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ബാബു രാജ് ശ്വേതക്കെതിരെയും സംസാരിച്ചു. മുതിര്‍ന്ന താരങ്ങള്‍ മൗനം വെടിയണം എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. പൊറുക്കാവുന്ന പാളിച്ചകളേ സംഭവിച്ചിട്ടുള്ളൂ എന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കുന്നതിന് ശ്വേതയുടെ കമ്മിറ്റിക്ക് സാധിച്ചില്ല. ട്രഷറര്‍ ഇവരുമായി നല്ല ബന്ധത്തില്‍ ആയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+