സ്ത്രീ കാർഡ് ഇറക്കുകയായിരുന്നു അവർ; 67 ലക്ഷം രൂപയ്ക്ക് കണക്കില്ല; തുറന്നടിച്ച് ബാബുരാജ്
അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ ശ്വേതയ്‌ക്കെതിരെ തുറന്നടിച്ച് നടൻ ബാബുരാജ്.അവർ ഇത്രയും നാൾ സ്ത്രീ കാർഡ് ഇറക്കി കളിക്കുകയായിരുന്നുവെന്നും സ്ത്രീ ഭരിക്കുമ്പോൾ സ്ത്രീകൾക്ക് പേലും നീതി കിട്ടുന്നില്ലെന്നും ബാബുരാജ് കുറ്റപ്പെടുത്തി. ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അവർ ഇത്രയും നാൾ സ്ത്രീ കാർഡ് ഇറക്കി കളിക്കുകയായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ ഉടനെ തന്നെ സ്ത്രീകളാണ് എന്ന് പറഞ്ഞ് രക്ഷപ്പെടും. അതൊക്കെ ഇന്ന് പൊളിച്ചടക്കിയിട്ടുണ്ട് ആ അൻസിബ എന്ന് പറഞ്ഞ കുട്ടി . എല്ലാവർക്കും കണ്ണ് നിറയുന്ന പോലെയാണ് ആ കുട്ടി അവരുടെ കാര്യങ്ങൾ പറഞ്ഞത്. സ്ത്രീകൾക്ക് തന്നെ ഇത്രയധികം ഉപദ്രവം നടത്തിക്കൊണ്ടിരുന്ന ഈ ഒരു കമ്മിറ്റി അവര് തന്നെ രാജി വെച്ചു പോവുകയാണ് ഉണ്ടായത് .

ഇന്ന് കുക്കുവും ശ്വേതയും ഒരൊറ്റ കെട്ട്, ഒരു ബെഞ്ച് , ഭയങ്കര ഐക്യം. കപടമല്ലേ ഇവർ ഈ കാണിക്കുന്നത്. ഇതൊരു ചാരിറ്റബിൾ സൊസൈറ്റി ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ്. ഒരു ജനറൽ ബോഡി വിളിക്കണമെങ്കിൽ 21 ദിവസം മുമ്പ് നോട്ടീസ് കൊടുക്കണം. മിനിമം റിക്വയർമെന്റ് ആണത്. ഇവിടെ ഇതുവരെ ഞങ്ങൾക്ക് നോട്ടീസ് കിട്ടിയിട്ടില്ല. ഇന്ന് ഇവിടെ സമർപ്പിച്ച കണക്കുകൾ ശരിയല്ല ,അതുപോലെതന്നെ റിപ്പോർട്ട് പാസ് ആയില്ല. അവർ പല പ്രാവശ്യം കെഞ്ചി ചോദിച്ചിട്ടും ഒരംഗം പോലും അനങ്ങിയില്ല. ആദ്യം ഒരു 10 പേർ കൈ പൊക്കി. പിന്നീട് ഒരംഗം പോലും കൈ പൊക്കിയില്ല.
ട്രഷറർ പറഞ്ഞു ഞാൻ ഉത്തരവാദിത്വം ഏൽക്കില്ലെന്ന്. അതുപോലെതന്നെ ചാർട്ടഡ് അക്കൗണ്ടൻമാര് കൈ ഒഴിഞ്ഞു. വക്കീലുമാര് കയ്യൊഴിഞ്ഞു. അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. നത്തിങ് ടു ഡുവിത്ത് അമ്മ എന്ന് പറയുന്ന ഒരു പ്രസിഡന്റിനെ കൊണ്ട് എങ്ങനെ ഇവിടെ സ്ത്രീകൾക്ക് നീതി കിട്ടും.
രമേഷ് പിഷാരടി ലീഡ് ചെയ്യുന്ന ഗംഭീരമായ കമ്മിറ്റി വന്നിട്ടുണ്ട് .അതിനകത്ത് ഗണേഷ് കുമാർ ഒക്കെയുണ്ട്. ടിനി ടോമും അൻസിബയും തമ്മിലുള്ള പ്രശ്നം ഞങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒറ്റ പ്രാവശ്യം കൈകൊടുത്ത് വിട്ടേനെ. അല്ലാതെ എണ്ണ ഒഴിച്ച് നീട്ടിച്ച് കോടതിയിലേക്ക് കൊണ്ടുപോകില്ല. ഇത് അവരെല്ലാം സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ,സ്വന്തം ലാഭത്തിനു വേണ്ടി ചെയ്ത കാര്യങ്ങളാണ് ഈ കാണുന്നത്. പുതിയ അഡ്ഹോക് കമ്മിറ്റിതൽക്കാലം നാലു മാസത്തേക്കാണ് ,അടുത്ത ഇലക്ഷൻ വരെ.
67 ലക്ഷം രൂപയുടെ കണക്ക് എനിക്ക് തെറ്റിയച്ചു. ആ 67 ലക്ഷം രൂപയുടെ കണക്ക് ഇവിടെ കിട്ടിയിട്ടില്ല .ഇതൊക്കെ ചോദിക്കുമ്പോഴാണ് പ്രശ്നം'.












Click it and Unblock the Notifications