മമ്മൂട്ടിയുടെ ചികിത്സ കഴിഞ്ഞോ? എപ്പോൾ സിനിമയിലേക്ക് തിരിച്ചെത്തും? ഡോക്ടർമാർ പറഞ്ഞാൽ..
ആരാണ് മികച്ചത് എന്ന് ആരാധകർ തമ്മിൽ പോരടിക്കുന്നുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ സഹോദര തുല്യമായ ബന്ധം സൂക്ഷിക്കുന്നവരാണ്. ഏറെ നാളുകർക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടി അസുഖബാധിതനാകുന്നതും ഷൂട്ടിംഗ് മുടങ്ങുന്നതും.
അതിനിടെ ശബരിമലയിലേക്ക് പോയ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ചത് വലിയ വാർത്തയായിരുന്നു. സജീവമായി സിനിമയിലേക്ക് മമ്മൂട്ടി എന്ന് തിരിച്ച് വരും എന്നുളള ചോദ്യം ആരാധകർക്കിടയിലുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിലെ വീട്ടിലെത്തി മമ്മൂട്ടിയെ മോഹൻലാൽ കണ്ടിരുന്നു എന്ന് പറയുകയാണ് ഇരുവരുടേയും ഓഡിറ്ററായ എംബി സനിൽ കുമാർ. മാത്രമല്ല മമ്മൂട്ടി എന്ന് തിരിച്ചെത്തും എന്നതും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സനിൽ കുമാർ വെളിപ്പെടുത്തുന്നു.

എംബി സനിൽ കുമാറിന്റെ വാക്കുകൾ ഇങ്ങനെ: '' മൂന്നാഴ്ചകള്‍ക്ക് മുന്‍പ് താനും ലാല്‍സാറും ചെന്നൈയിലെ മമ്മൂട്ടി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് പെരുന്നാള്‍ ദിവസമായിരുന്നു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. ദുല്‍ഖര്‍, സുറുമി, ഭാഭി, അവരുടെ കുടുംബങ്ങള്‍, കൊച്ചുമക്കള്‍ എല്ലാവരും ഉണ്ടായിരുന്നു. അന്ന് തങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു മണിക്കൂറോളം സംസാരിച്ചു. അവര്‍ക്ക് എന്തെങ്കിലും സംസാരിക്കേണ്ടി വരുമോ എന്ന് കരുതി താന്‍ വേണമെങ്കില്‍ മാറിയിരിക്കാം എന്ന് പറഞ്ഞപ്പോള്‍, എവിടെ പോകുന്നു, അവിടെയിരിക്ക് എന്ന് പറഞ്ഞു.
രണ്ട് പേരും തമ്മിലുളള വ്യത്യാസം പറയുന്നതിന് വേറൊരു കഥ പറയുന്നതാവും നല്ലത്. പണ്ട് തമിഴ്‌നാട്ടിലെ ഒരു സ്ഥലത്ത് പോയപ്പോള്‍ കുറേ പത്രക്കാര്‍ വന്ന് സര്‍ നിങ്ങളാണോ മമ്മൂട്ടി സാറിന്റെ ഓഡിറ്റര്‍ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സാറിന്റെ ഓഡിറ്ററും നിങ്ങളാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് രണ്ട് പേരേയും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുന്നത് ചോദിച്ചു. അവിടെ കമല്‍ഹാസന്റെയും രജനീകാന്തിന്റെയും ഫാന്‍സ് തമ്മില്‍ അടിയാണ്. അത്തരത്തിലുളള കാര്യങ്ങളാണ് തന്നെക്കൊണ്ട് പറയിക്കാന്‍ നോക്കുന്നത്.
താന്‍ പറഞ്ഞു, താന്‍ അതുപോലൊരു ഫാനല്ല, അതുക്കും മേലെയാണ്. നമ്മുടെ രണ്ട് കയ്യിലും രണ്ട് ബ്രീഫ് കേസുകള്‍ ഉണ്ട്. രണ്ടും ഒരേ നിറം, ഒരേ ഭാരം. രണ്ടും കൊണ്ട് നടന്ന് പോകുമ്പോള്‍ നിങ്ങള്‍ക്ക് ഏതാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ പറയാനാകില്ല. ഉടനെ ഒരാള്‍ ചോദിക്കുകയാണ്, അപ്പോള്‍ വലത്തെ കയ്യില്‍ ഏതാണ് എന്ന്. താന്‍ പറഞ്ഞു, അങ്ങനെ കൊണ്ട് പോകുമ്പോള്‍ ചിലപ്പോള്‍ നമുക്ക് തോന്നും ഒരു കയ്യിലേതിന് ഭാരം കൂടുതലാണ് എന്ന്. അപ്പോള്‍ പെട്ടികള്‍ മാറ്റി പിടിക്കും. കുറേ കഴിഞ്ഞ് വീണ്ടും മാറ്റും എന്ന്. നിങ്ങള്‍ വളരെ ബുദ്ധിമാനാണ് എന്ന് അവര്‍ പറഞ്ഞു.
അവര്‍ രണ്ട് പേരും തമ്മിലൊരു വ്യത്യാസം തനിക്ക് ഫീല്‍ ചെയ്യുന്നില്ല.തനിക്ക് അവര്‍ തരുന്ന സ്‌നേഹത്തെ കുറിച്ചും താന്‍ അവര്‍ക്ക് കൊടുക്കുന്ന ആദരവിനെ കുറിച്ചുമേ പറയാനൊക്കൂ. രണ്ട് പേരും തനിക്ക് പ്രിയപ്പെട്ടവരാണ്. മമ്മൂട്ടി സാറുമായി ഇരുപത് മിനുറ്റോളം സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടായി എന്നേ കാണുന്നുളളൂ. അദ്ദേഹം എന്ന് തിരിച്ച് വരും, ആ സിനിമ എന്ന് തീര്‍ക്കും എന്നത് മാത്രമാണ് തന്റെ ചിന്തയും ചോദ്യവും.
അദ്ദേഹം എന്ന് തിരിച്ച് വരും എന്ന് ചോദിച്ചാല്‍, ചികിത്സയുടെ ഇടയില്‍ ഉളള സമയത്ത് വന്ന് മോഹന്‍ലാലിനൊപ്പമുളള ആന്റോ ജോസഫ് ചിത്രം തീര്‍ക്കും. ഒരു ഘട്ട ചികിത്സ കഴിഞ്ഞുളള ഗ്യാപ്പില്‍ വരും. ചിലപ്പോള്‍ യാത്ര ചെയ്യണ്ട, ഇവിടെ തന്നെ നില്‍ക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ് കൂടായ്കയില്ല. അങ്ങനെ ഇല്ലെങ്കില്‍ അദ്ദേഹം വന്ന് സിനിമ തീര്‍ക്കും. കാരണം അതൊരു വലിയ സിനിമയല്ലേ. ഒരു വ്യക്തി കാരണം ആ സിനിമ നടക്കാതിരിക്കുകയോ, താമസിക്കുകയോ ചെയ്യുമ്പോഴുളള വിഷമം ഉണ്ടാകുമല്ലോ'', എം ബി സനിൽ കുമാർ പറഞ്ഞു.












Click it and Unblock the Notifications