Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ വിട്ടിട്ട് പോയില്ലേ: ദിലീപിന് വേണ്ടി സംസാരിച്ചതിന് ആ സംവിധായകന്‍ മോശമായി സംസാരിച്ചു: മഹേഷ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ ഒട്ടനവധി വ്യക്തി അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ മഹേഷ്. 1990 കളിലെ ഒരു സംവിധായകനെതിരെ ഞാന്‍ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. വർഷങ്ങളായെങ്കിലും അതില്‍ ഇതുവരെ ഒരു നടപടിയും ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് ടിവിയില്‍ ചർച്ചക്ക് വരുന്നുവരെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. ചാനല്‍ ഹെഡ്ഡുകള്‍, ചർച്ച നടത്തുന്നവർ, പിന്നെ ചർച്ചക്ക് വരുന്നവർ തുടങ്ങിയവരായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ആ ഗ്രൂപ്പിലാണ് ഇദ്ദേഹം എനിക്കെതിരെ വളരെ മോശമായ പ്രസ്താവന നടത്തിയത്. 'നിന്റെ മക്കളെ കൊണ്ടുപോയി ദിലീപിന് കാഴ്ച വെക്കടാ' എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

manju-dileep

ആ സംവിധായകന്റെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടൊക്കെയുണ്ട്. ചാനല്‍ ചർച്ചകളില്‍ ഇരുന്നും ഇദ്ദേഹം അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. എന്നെ മാത്രമല്ല പലരോടും അയാള്‍ ആ രീതിയില്‍ പരാമർശിച്ചിട്ടുണ്ട്. എനിക്ക് രണ്ട് പെണ്‍മക്കളാണ്, എൻ്റെ ഭാര്യ, അമ്മ, സഹോദരിമാർ, സ്ത്രീത്വ വളരെ അധികം ബഹുമാനിക്കുന്ന വ്യക്തിയാണ്. ആ എന്നെക്കുറിച്ചാണ് അദ്ദേഹം വളരെ നീചമായിട്ട് സംസാരിച്ചതെന്നും മഹേഷ് പറയുന്നു.

അതിജീവിതയായ നടിക്കുണ്ടായ അവസ്ഥയെ ഞാന്‍ അങ്ങേയറ്റം സങ്കടത്തോടെയാണ് കാണുന്നത്. ആര് ഇതിന് പിന്നില്‍ പ്രവർത്തിച്ചു എന്നുള്ള ഇടത്താണ് എനിക്ക് വ്യത്യസ്ത അഭിപ്രായമുള്ളത്. പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതില്‍ ഒരാള്‍ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. അങ്ങനേയുള്ള നിരവധി സംഭവങ്ങളുണ്ട്. അതായത് ഇതിന് പിന്നില്‍ ഒരു കോക്കസുണ്ട്.

ഡബ്ല്യൂസിസി അംഗങ്ങളില്‍ ആർക്കെങ്കിലും ദിലീപിന് എതിരായ ഗൂഡാലോചനയില്‍ പങ്കുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഒരു കലാകാരാനും കലാകാരിക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കില്ല. പക്ഷെ കലയുടെ പേര് പറഞ്ഞ് വന്നവർ തന്നെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഡബ്ല്യൂസിസിയിലേക്ക് ആദ്യം പോയ വ്യക്തിയാണ് മഞ്ജു വാര്യർ. പിന്നീട് എന്താണ് അവർ എത് വിട്ടിട്ട് പോയത്. അങ്ങനെ പലരുമുണ്ട്.

സ്ത്രീകളുടെ പരാതിയില്‍ തന്നെ ഡബ്ല്യൂസിസി ചിലർക്കൊപ്പം മാത്രമാണ് നില്‍ക്കുന്നത്, ചിലർക്കൊപ്പം നില്‍ക്കുന്നില്ല എന്ന് തുടങ്ങിയ വിമർശനങ്ങളൊക്കെ പലരും പറഞ്ഞും അറിയുണ്ട്. എന്നാല്‍ നമ്മള്‍ അതില്‍ പെടാത്ത ആളായതുകൊണ്ട് അഭിപ്രായം പറയാന്‍ പോകുന്നില്ല. പക്ഷെ അവരുടെ കഠിനധ്വാനം കൊണ്ടാണ് ഹേമ കമ്മിറ്റി നിലവില്‍ വന്നതെന്ന് പറയാതിരിക്കാനാകില്ല. വർഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലെ പരാതികളായതുകൊണ്ടാണ് പലതും തെളിയിക്കാനാകാതെ പോയത്. കോടതിക്ക് വേണ്ടത് തെളിവുകളാണല്ലോ.

ദിലീപിന്റെ കേസില്‍ തന്നെ പറഞ്ഞ ഒരു കാര്യം ഒരു ടവറിന് കീഴില്‍ രണ്ടുപേർ വന്നു എന്നതായിരുന്നു. എന്നുവെച്ച് ഗൂഡാലോചന എങ്ങനെ തെളിയിക്കും. നിഷ്പ്രയാസം തെളിയിക്കാന്‍ സാധിക്കും എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല. എന്തൊക്കെ ആയിരുന്നു, ദിലീപിനൊക്കെ ആ ഹോട്ടലില്‍ പോകുന്നു. ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു, ദിലീപ് റിയാക്ട് ചെയ്യുന്നു, പൊലീസ് തള്ളിക്കൊണ്ട് പോകുന്നു. ആ സമയത്ത് എന്തൊരു മേളമായിരുന്നു. എന്നിട്ടും എന്താണ് ഇപ്പോഴും ഇങ്ങനെ നീണ്ടുപോകുന്നത്.

കോടതി എടുക്കുന്ന സമയത്തെ ഞാന്‍ മനസ്സിലാക്കുന്നു, അതിനെ എല്ലാ ബഹുമാനത്തോടെയും കാണുന്നു. കോടതിക്ക് വേണ്ടത് തെളിവുകളാണ്. വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ പലരും ചറപറാന്ന് ആരോപണം ഉന്നയിച്ച് തുടങ്ങിയില്ലേ. ആലുവയിലുള്ള ഒരു സ്ത്രീ ഇനി ആരുടെ പേരാണ് പറയാനുള്ളത്. അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അവനൊരു പണി കൊടുക്കാം എന്ന് പറഞ്ഞ് ഇറങ്ങിയിട്ട് കാര്യമുണ്ടോയെന്നും മഹേഷ് ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+