'പ്രിയന്റെയും ലാലിന്റെയും കാലുനക്കി കിട്ടിയ ഔദാര്യം'; ആലപ്പി അഷ്‌റഫിനെ പരിഹസിച്ച എംജിയെ കുടഞ്ഞ് ആരാധകർ
മലയാളത്തിലെ മുൻനിര ഗായകരുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ള ആളാണ് എംജി ശ്രീകുമാർ. ഒരു സംഗീത കുടുംബത്തിൽ നിന്നും വരുന്ന അദ്ദേഹം തന്റെ മികവ് കൊണ്ട് ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുള്ള ആള് കൂടിയാണ് അദ്ദേഹം. രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയതുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും കരിയറിൽ ചില വിമർശങ്ങൾ ഏൽക്കേണ്ടി വരികയും വിവാദങ്ങളുടെ ഭാഗമാവുകയും ചെയ്‌ത വ്യക്തി കൂടിയാണ് അദ്ദേഹം.
അടുത്തിടെ തന്നെകുറിച്ച് വന്ന ഒരു വിമർശനത്തിന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പന്ന ചാനൽ ഉണ്ടെന്നും ആലപ്പുഴയിൽ നിന്നുള്ള ഒരുത്തന്റെ ആണതെന്നും എംജി പറഞ്ഞിരുന്നു. അതിനകത്ത് ഞാൻ ഇങ്ങനെ വീട് തെറ്റിക്കയറിയ ഒരു സംഭവം. അത് പണ്ട് സംഭവിച്ച കാര്യമാണ്, ഞാൻ തന്നെ നാനയിൽ പറഞ്ഞതാണ്. അത് ഇപ്പോൾ എടുത്തിട്ട് അലക്കുന്നത് എന്നായിരുന്നു എംജി പറഞ്ഞത്.

ഇപ്പോഴിതാ എംജിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നടനുമൊക്കെയായ ആലപ്പി അഷ്‌റഫ്. ഗായകന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. ആ സംഭവം ഒന്നുകൂടി ഓർത്തെടുത്ത അദ്ദേഹം ഗായകന് തന്നോടുള്ള വൈരാഗ്യത്തിന് കാരണം എന്തെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനളിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ.
തിരുവനന്തപുരത്തുള്ള ഒരു പാട്ടുകാരനായ യൂട്യൂബർ ഈ കഴിഞ്ഞ ദിവസം അയാളുടെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് പലരും എന്റെ ശ്രദ്ധയിൽപ്പെടുത്തി. അയാൾ പറയുന്നു, ഏതോ ഒരുത്തൻ ആലപ്പുഴക്കാരന്റെ പന്ന ചാനലുണ്ടെന്ന്. ഞാൻ ഫ്ലാറ്റ് മാറി കയറി കിടന്നകാര്യം വലിയ കാര്യമായി അയാൾ പറഞ്ഞുവെന്നും ഈ ഗായകൻ ആരോപിക്കുന്നു.
ആ വിഷയം ഈ ഗായകൻ നാന വാരികയുടെ വെളിപ്പെടുത്തിയതായും പറയുന്നുണ്ട്. ജീവിതത്തിൽ നുണകളുടെ താഴിട്ട് സൂക്ഷിക്കുന്നതിന് ഒന്നും അധികം ആയുസുണ്ടാവില്ല എന്നോർക്കുക. അടിച്ചുപൂക്കുറ്റിയായി വല്ലവന്റെയും ഫ്ലാറ്റിൽ കയറി അവിടെ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ഒപ്പം കിടന്നെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
അത് വെളിപ്പെടുത്തിയത് ഞാൻ ആയിരുന്നു എന്നതാണ് സത്യം. നാന വാരികയിലെ അഷ്‌റഫ് കഥകൾ എന്ന ലേഖനത്തിലാണ് ഇത് പറഞ്ഞിരുന്നത്. വിശ്വാസം നഷ്‌ടപ്പെടുവാൻ ഒരു നിമിഷം മതി. എന്നാൽ അതുണ്ടാക്കാൻ സമയം കുറച്ച് മതിയാവില്ല. അയാൾ ഫ്ലാറ്റ് മാറി കയറിയ കഥ ഞാൻ കുറച്ച് യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പറഞ്ഞത്.
കാരണം അയാളെ കൂടുതൽ നാണംകെടണ്ട എന്ന് കരുതിയാണ്. അന്ന് തല്ല് കൊള്ളാതെയും അവിടെ നിന്ന് പീഡന കേസില്ലാതെയും രക്ഷപ്പെടുത്തിയയാൾ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് ഓർത്താൽ നല്ലത്. പാട്ട് കൊള്ളില്ല, മറ്റൊരു പാട്ട് പാടണം എന്ന് പറഞ്ഞയാളുടെ മൂക്കാമണ്ട അടിച്ചുപൊളിക്കണം എന്ന് പറഞ്ഞതും, ഭൂലോക തട്ടിപ്പുവീരൻ മോൺസൺ മാവുങ്കലിനൊപ്പം കൂടിയതും സർക്കാർ ഭൂമി കയ്യേറിയതും ഒക്കെ വെറും പൈനായിരം രൂപ കൊടുത്താൽ ഒതുക്കി തീർക്കാൻ കഴിയുന്നതല്ല; ആലപ്പി അഷ്‌റഫ് പറഞ്ഞു.
അതേസമയം, നിരവധി ആളുകളാണ് എംജിയുടെ പേര് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പേരും എംജി ശ്രീകുമാറിനെ വിമർശിക്കുകയാണ് ചെയ്‌തത്. 'പ്രിയന്റെയും മോഹൻലാലിന്റെയും "കാലുനക്കികിട്ടിയ ഔദാര്യം " എന്ന് ഇതിനെ വിശേഷിപ്പിക്കാം' എന്നായിരുന്നു ഒരാൾ കമന്റ് രേഖപ്പെടുത്തിയത്. മലയാളഗാന ശ്രീകോവിലിന്റെ ഒരു ചുവര് കൂടി ഇടിഞ്ഞു വീണിരിക്കുന്നുവെന്നാണ് മറ്റൊരു കമന്റ്.












Click it and Unblock the Notifications