'ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍.. എന്നാല്‍ ഈ പാട്ട് എടുക്കുന്നില്ലെന്ന് പ്രിയനും'; എംജി പറയുന്നു
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. വിവിധ ഭാഷകളിലായി 100 ഓളം സിനിമകള്‍ ചെയ്തിട്ടുള്ള പ്രിയദര്‍ശന്റെ സിനിമകളിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. എന്നാല്‍ ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് വിരലിലെണ്ണാവുന്ന പാട്ടുകളെ പ്രിയന്റെ സിനിമയില് പാടിയിട്ടുള്ളൂ. ഇതോടെ പ്രിയദര്‍ശനും യേശുദാസും അകല്‍ച്ചയിലാണ് എന്നും അതിനാലാണ് എംജി ശ്രീകുമാറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇപ്പോഴിതാ എംജി ശ്രീകുമാര്‍ തന്നെ ഇതില്‍ ഒരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലായ എംജിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രിയദര്‍ശനും ദാസേട്ടനും തമ്മില്‍ ചെറിയ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട് എന്നും എന്നാല്‍ അതിപ്പോഴില്ല എന്നും ശ്രീകുമാര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'പ്രിയനും ദാസേട്ടനും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. പക്ഷെ ചെറിയൊരു തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ചെപ്പ് എന്ന് പടത്തില്‍ പാടാന്‍ വേണ്ടി മദ്രാസിലേക്ക് ദാസേട്ടന്‍ വന്നു. ദാസേട്ടന് ഒരു രീതിയുണ്ട്. വന്ന് കഴിഞ്ഞാല്‍ ഗാനരചയിതാവും സംഗീത സംവിധായകനും മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. വരികളെഴുതുന്നു, സംഗീത സംവിധായകന്‍ പഠിപ്പിക്കുന്നു. അതിന് ശേഷം എല്ലാം ഓക്കെയായി കഴിഞ്ഞാല്‍ ഫ്‌ളാസ്‌കില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നു.
ആ സമയത്ത് നാന, വെള്ളിനക്ഷത്രം എന്നിവയില്‍ നിന്നൊക്കെ ആള്‍ക്കാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യും. ഇതാണ് രീതി. ഇതൊന്നുമറിയാതെ പ്രിയനും പ്രൊഡ്യൂസറും രണ്ട് മൂന്ന് കൂട്ടുകാരും ഇവരെല്ലാവരും കൂടെ സംഗീത സംവിധായകനും ഗാനരചയിതാവിനുമൊപ്പം അവിടെ നിന്നു. അപ്പോള്‍ ദാസേട്ടന് ഒരു അസ്വസ്ഥത വന്നു. അത് എനിക്കാണെങ്കിലും വരും. സംഗീത സംവിധായകനോട് നടത്തുന്ന ആശയവിനിമയങ്ങളൊന്നും നടക്കില്ല.
അങ്ങനെ ഇവിടെ ഇരിക്കുന്നവരെല്ലാവരും വെളിയില്‍ പോകണം എന്ന് പറഞ്ഞു. പ്രിയനെ ദാസേട്ടന്‍ കാണുന്നത് ആദ്യമായിട്ടാണ്. പ്രിയന്‍ ഡയറക്ടറാണ് എന്ന് ദാസേട്ടന് അറിഞ്ഞുകൂട. പ്രിയന്‍ അവിടിരുന്നു, ബാക്കിയെല്ലാവരും പോയി. പ്രിയനോടും ഇറങ്ങി പോകാന്‍ പറഞ്ഞു. അപ്പോള്‍ പ്രിയന്‍ പറഞ്ഞു ഞാനിതിന്റെ ഡയറക്ടര്‍ ആണ് എന്ന്. ഡയറക്ടറായാലും ആരായാലും ഢഞാനിപ്പോള്‍ പാട്ട് പഠിക്കുകയാണ് ഇറങ്ങി പോകണം എന്ന് പറഞ്ഞു.
ഇത് പ്രിയന് ഇന്‍സള്‍ട്ടായി. പ്രിയന്‍ വെളിയില്‍ പോയി പാക്കപ്പ് പറഞ്ഞു. ഈ പാട്ട് ഞാന്‍ എടുക്കുന്നില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു സംഭവമുണ്ടായി. എന്ന് പറഞ്ഞ് പ്രിയനോ ദാസേട്ടനോ പരസ്പരം സ്ഥായിയായ വിരോധമില്ല. അങ്ങനെയാണെങ്കില്‍ മേഘം എന്ന ചിത്രത്തിലെ പാട്ട് പ്രിയന്‍ ദാസേട്ടനെ കൊണ്ട് പാടിപ്പിക്കുമോ? മോഹന്‍ലാലിന്റെ ശബ്ദവും എന്റെ ശബ്ദവും സാമ്യമുള്ളത് കൊണ്ട് കുറെ പാട്ടുകള്‍ എനിക്കും കിട്ടി.
ദാസേട്ടന്‍ മറ്റുള്ളവരെ സിനിമയിലേക്ക് അടുപ്പിക്കാന്‍ സമ്മതിച്ചില്ല എന്നൊരു കിവംദന്തിയുമുണ്ട്. ദാസേട്ടന്റെ വീട്ടിലായിരുന്നു ഞാന്‍. ദാസേട്ടനെ ചുറ്റിപ്പറ്റി കുറെ ഞാന്‍ പോയിട്ടുണ്ട്, എനിക്ക് ഒരുപാട് ആഹാരം വാങ്ങി തന്നിട്ടുമുണ്ട്. ദാസേട്ടനൊപ്പം പാടിയിട്ടുമുണ്ട്. ദാസേട്ടന്‍ മനസാ വാചാ കര്‍മണാ അറിഞ്ഞ് ഒരാളുടേയും അവസരവും ഇല്ലാതാക്കിയിട്ടില്ല,' ശ്രീകുമാര്‍ പറയുന്നു.












Click it and Unblock the Notifications