'പാവം സുധിക്ക് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ', നടുറോഡിൽ പ്രണയരംഗവുമായി രേണുവും ദാസും, രൂക്ഷ വിമർശനം
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരയാകുന്നത്. സുധിയുടെ മരണത്തിന് ശേഷം അഭിനയ രംഗത്ത് രേണു സജീവമാണ്. എന്നാല്‍ രേണുവിന്റെ ചില റീലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.
അടുത്തിടെ മറ്റൊരു സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന്‍ കോഴിക്കോട് എന്ന ദാസ് കോഴിക്കോടുമൊത്തുളള റീലുകള്‍ പുറത്ത് വന്നതോടെ രേണുവിന് നേരെയുളള ആക്രമണം കടുത്തു. ഏറ്റവും ഒടുവില്‍ വിമര്‍ശനമേറ്റ് വാങ്ങുന്നത് ഇരുവരുടേയും റീല്‍സ് ചിത്രീകരണ വീഡിയോ ആണ്. ഇത്തവണ കടപ്പുറത്തോ പാര്‍ക്കിലോ ഒന്നുമല്ല, നടുറോഡിലാണ് റീല്‍സ് ചിത്രീകരണം.

രേണുവും ദാസേട്ടന്‍ കോഴിക്കോടും തിരക്കഉളള റോഡിന് നടുവില്‍ ഒരു പ്രണയഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് വീഡിയോയിലുളളത്. സമീപത്ത് കൂടി വാഹനങ്ങള്‍ പോകുന്നത് കാണാം. അതുവഴി ബൈക്കില്‍ പോയ രണ്ട് പേര്‍ ഇവരെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതോടെ രണ്ട് പേരും ഡാന്‍സ് നിര്‍ത്തി റോഡിന് അരികിലേക്ക് മാറുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയും അപകടമുണ്ടാക്കുന്ന തരത്തിലും റീല്‍സ് ചിത്രീകരണം നടത്തിയതിന് രേണുവിനും ദാസേട്ടന്‍ കോഴിക്കോടിനും എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
രേണുവിനും ദാസ് കോഴിക്കോടിനും എതിരെ പരാതി കൊടുക്കണമെന്നും എംവിഡി കേസെടുക്കണമെന്നും ആളുകള്‍ വീഡിയോയുടെ കമന്റ് സെക്ഷനില്‍ ആവശ്യപ്പെടുന്നുണ്ട്. ചിലരാകട്ടെ കേരള പോലീസിനേയും മോട്ടോർ വാഹന വകുപ്പിനേയും കമന്റുകളിൽ ടാഗ് ചെയ്യുന്നുമുണ്ട്. ''റീൽസ് ചിത്രീകരണത്തിന് പെർമിഷൻ ഉണ്ടോന്ന് ചെക്ക് ചെയ്യണം, ഇല്ലെങ്കിൽ തീർച്ചയായും കേസ് എടുക്കണം. ജന ജീവിതം ഒരു സെക്കന്റ് പോലും തടയാൻ നമുക്ക് അധികാരമില്ല... തീർച്ചയായും നടപടി വേണം... ഇല്ലെങ്കിൽ നോർത്ത് ഇന്ത്യയിൽ ഉള്ളത് പോലെ റീൽസ് മൊത്തം റോഡിൽ ആകും. ഒരു തട്ട് പറ്റിയാൽ വണ്ടികാരന്റെ തലയിൽ ആവും..'' എന്നാണ് ഒരു കമന്റ്. ''ഇവൾക്ക് നാണം ഇല്ലേ.. ഇങ്ങനെ നടു റോഡിൽ കെട്ടിപിടിച്ചു അഴിഞ്ഞാടാൻ'' എന്ന തരത്തിൽ രൂക്ഷമായ കമന്റുകളും രേണുവിന് എതിരെയുണ്ട്.
''എല്ലാം സുധിച്ചേട്ടന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം'' എന്നാണ് രേണുവിന് നേർക്കുളള പരിഹാസം.'' രേണുവിനെ നേരത്തെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ട് ഉണ്ട് അതിൽ ഇന്ന് ഖേദിക്കുന്നു'' എന്നും പറയുന്നവരുണ്ട്. '' ഇതിനൊന്നും നിയമനടപടികൾ എടുക്കാൻ ഇവിടെ അധികാരികൾ ഒന്നുമില്ലേ.. നമ്മൾ വണ്ടിയുടെ ഒരു ഭാഗം റോഡിലേക്ക് ആണെങ്കിൽ അവർ അപ്പോൾ തന്നെ പെറ്റിയിടുമല്ലോ..'' എന്നാണ് മറ്റൊരു കമന്റ്. ''ഇപ്പോൾ നിയമം എവിടെ പോയി കേസ് എടുക്കണം. ഏതെങ്കിലും കടയിൽ പോയി ജോലി ചെയ്ത് കുട്ടികളെ വളർത്തി കൂടെ. പിന്നെ.. ഇത്രയും ക്യാഷ് കിട്ടില്ല'' എന്നും, ''നടു റോഡിൽ അല്ലാ അവളുടെ കോപ്രായം കാണിക്കൽ, പാവം സുധി ചേട്ടനെ പറയിപ്പിക്കാനായിട്ട്'' എന്നും ''എല്ലാം കുടുംബം നോക്കാൻ വേണ്ടി ആണ് ഈ ഡയലോഗ് ആയിട്ട് വരും, പക്ഷേ ഇത് കൂടുതൽ ആണ്. ഇത് ഒക്കെ കാണേണ്ടി വന്നില്ലല്ലോ ആ പാവം സുധിക്ക്'' എന്നും കമന്റുണ്ട്.
അതേസമയം രേണുവിനെ പിന്തുണച്ച് കൊണ്ടുളള പ്രതികരണങ്ങളുമുണ്ട്. ''ഇതെല്ലാം കേട്ടിട്ട് രേണു കരഞ്ഞും കൂടി വീട്ടിലിരിക്കണം . കുളിക്കാതെയും നനക്കാതെയും എപ്പോ നോക്കിയാലും സുധീ ചേട്ടൻറെ ഫോട്ടോയും വെച്ച് കരഞ്ഞു കൊണ്ടിരിക്കാമെങ്കിൽ വലിയ സന്തോഷം കുറെ ഊളകൾക്ക്. എടാ നീയൊക്കെ നിന്റെയൊക്കെ വീട്ടിലെ കാര്യം ആദ്യം പോയി നോക്ക്. എന്നിട്ട് മറ്റുള്ളവരെ വിമർശിക്കാം, അവരുടെ ഇഷ്ടത്തിന് അവര് ജീവിക്കട്ടെ'' എന്നാണ് കമന്റുകളിലൊന്ന്. ഇത്തരം വിമർശനങ്ങളോട് രേണു പല തവണ പ്രതികരിച്ച് രംഗത്ത് വന്നിട്ടുളളതാണ്. ഇതൊക്കെ അഭിനയമാണെന്നും തനിക്ക് ജീവിക്കണമെന്നും നെഗറ്റീവ് കമന്റുകൾ ഉയർന്ന് പറക്കാനുളള പ്രചോദനം ആണെന്നുമാണ് രേണു പ്രതികരിച്ചിട്ടുളളത്.












Click it and Unblock the Notifications