Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്‍ബീറിന്റെ കാല്‍ നക്കുന്ന നായിക, നഗ്ന രംഗങ്ങള്‍, സ്ത്രീവിരുദ്ധത, ആനിമലില്‍ വിവാദമായത് ഈ രംഗങ്ങള്‍

ബോളിവുഡ് ചിത്രം ആനിമലിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സ്ത്രീവിരുദ്ധത ആഘോഷിക്കുകയാണ് ചിത്രമെന്നാണ് പ്രധാന വിമര്‍ശനം. ടോക്‌സിക്കായിട്ടുള്ള കാര്യങ്ങളും, സ്ത്രീവിരുദ്ധതയുടെ പുതിയ തലങ്ങളുമൊക്കെയാണ് ആനിമല്‍ മൊത്തത്തിലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ചിത്രത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. ബോളിവുഡിലെ തന്നെ എക്കാലത്തെയും വലിയ വിജയത്തിലേക്ക് ചിത്രം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

സന്ദീപ് റെഡ്ഡി വംഗയുടെ വിവാദത്തിലാവുന്ന ആദ്യ ചിത്രമല്ല ആനിമല്‍. നേരത്തെ അര്‍ജുന്‍ റെഡ്ഡിയും സ്ത്രീവിരുദ്ധതയുടെയും, ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ പേരിലും വിമര്‍ശിക്കപ്പെട്ടതാണ്. ആനിമല്‍ എന്തുകൊണ്ടാണ് ഇത്ര വിമര്‍ശനം ഏറ്റുവാങ്ങുന്നത്. അതിന് കാരണമായ അഞ്ച് സീനുകള്‍ പരിശോധിക്കാം.

animal-movie-scenes

നായകന്റെ കാല് നക്കുന്ന നായിക

ആനിമലിലെ ഏറ്റവും മോശം രംഗമായി വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് നായിക രണ്‍ബീര്‍ കപൂറിന്റെ കാല് നക്കുന്ന രംഗമാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ പ്രധാന നായിക. എന്നാല്‍ മറ്റൊരു നായികയായ തൃപ്തി ദിംറിയാണ് ഈ രംഗം ചെയ്തിരിക്കുന്നത്.

രണ്‍ബീറിന്റെ വിജയ് സിംഗ് എന്ന കഥാപാത്രം തൃപ്തിയുടെ സോയാ എന്ന കഥാപാത്രത്തോട് തന്റെ കാല് നക്കാന്‍ പറയുന്നതാണ് ചിത്രത്തിലുള്ളത്. സോയക്ക് വിജയിയോടുള്ള പ്രണയം യഥാര്‍ത്ഥമാണോ എന്നറിയാനാണിതെന്നാണ് ചിത്രത്തില്‍ പറയുന്നത്. സംവിധായകന്‍ രാംഗോപാല്‍ വര്‍മ ഈ രംഗം തെറ്റാണെന്ന് പറഞ്ഞിരുന്നു.

തോക്കുമായി കോളേജില്‍

രണ്‍ബീറിന്റെ കഥാപാത്രത്തില്‍ ചെറുപ്പത്തില്‍ തോക്കുമായി സഹോദരിയുടെ കോളേജിലെത്തുന്നതാണ് മറ്റൊരു വിവാദ രംഗം. സഹോദരിയെ റാഗ് ചെയ്തവരെ ഒരു പാഠം പഠിപ്പിക്കാനായിട്ടാണ് രണ്‍ബീര്‍ തോക്കുമായി ക്ലാസ് റൂമിലേക്ക് എത്തുന്നത്.

ഈ രംഗങ്ങള്‍ തിയേറ്ററില്‍ നിന്ന് ചോര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടി തോക്കുമായി ക്ലാസ് റൂമില്‍ വരുന്നതിനെ നിരവധി പേരാണ് വിമര്‍ശിച്ചത്.

നായകന്റെ പാഡ് പരാമര്‍ശം

രശ്മികയുടെ കഥാപാത്രി ചിത്രത്തില്‍ രണ്‍ബീറിന്റെ ഭാര്യയാണ്. ഗീതാഞ്ജലി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗീതാഞ്ജലിയും രണ്‍ബീറും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നതാണ് മറ്റൊരു വിവാദ രംഗം. ചിത്രത്തില്‍ രശ്മികയുടെ കഥാപാത്രം ആര്‍ത്തവത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നീ ഒരുമാസം നാല് തവണ പാഡ് മാറ്റുന്നു.

അതിന്റെ പേരില്‍ നാടകം കളിക്കുന്നു. ഞാനിവിടെ നിത്യേന 50 തവണാണ് പാഡ് മാറ്റുന്നതെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. ശരീരത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് മാറ്റുന്ന പാഡുകളുമായിട്ടാണ് ആര്‍ത്തവത്തെ ഈ കഫാപാത്രം ഉപമിക്കുന്നത്. ഇതിനെതിരെ സ്ത്രീകള്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്.

നിനക്ക് വലിയൊരു ഇടുപ്പുണ്ട്

നിനക്ക് വലിയൊരു ഇടുപ്പുണ്ട്, ആരോഗ്യമുള്ള കുട്ടികളെ നിനക്ക് അതുകൊണ്ട് ഇടുപ്പില്‍ വെക്കാന്‍ സാധിക്കുമെന്നാണ് രണ്‍ബീര്‍ പറയുന്ന മറ്റൊരു ഡയലോഗ്. പ്രതിശ്രുത വരനെ ഉപേക്ഷിച്ച് വരാന്‍ രണ്‍ബീര്‍ രശ്മികയെ നിര്‍ബന്ധിപ്പിക്കുമ്പോഴുള്ള ഡയലോഗാമിത്. ചിത്രം സ്ത്രീവിരുദ്ധതയുടെ പുതിയ അധ്യായം തുറന്നുവെന്നാണ് എക്‌സില്‍ യൂസര്‍മാര്‍ കുറിച്ചത്.

നഗ്നനായി രണ്‍ബീര്‍

ചിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രംഗം രണ്‍ബീറിന്റെ കഥാപാത്രം പൂര്‍ണ നഗ്നനാവുന്നതാണ്. ഒരു ഹൃദയശസ്ത്രക്രിയക്ക് ശേഷമാണിത്. ഈ സീന്‍ വേണ്ടായിരുന്നുവെന്നാണ് പലരും കുറിച്ചത്. എന്നാല്‍ രണ്‍ബീറിന്റെ ആരാധകര്‍ ഈ രംഗം ഏറ്റെടുക്കുകയാണ് ചെയ്തത്. ധൈര്യം നിറഞ്ഞ തീരുമാനമാണ് രണ്‍ബീര്‍ എടുത്തതെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+