Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലവേഴ്സ് ചാനൽ ഒരു ജോലി ഓറും തന്നിട്ടില്ല, അവരെന്തിനാണ് ഇപ്പോൾ സ്നേഹം കാണിക്കുന്നത്'; രേണു സുധി

കൊച്ചി: അഭിനയം ഒരിക്കലും തന്റെ പാഷനായിരുന്നില്ലെന്ന് രേണു സുധി. ഭർത്താവ് സുധിയുടെ മരണശേഷം ജീവിക്കാൻ വേണ്ടിയാണ് താൻ അഭിനയിച്ച് തുടങ്ങിയത്. തനിക്ക് സ്ഥിര ജോലി ലഭിച്ചാലും അഭിനയവും കൂടി കൊണ്ടുപോകാനാണ് താത്പര്യപ്പെടുന്നതെന്നും രേണു സുധി പറഞ്ഞു. വിമർശിക്കുന്നവർ മാസം തനിക്ക് പണം തരാൻ തയ്യാറായാൽ വീട്ടിലിരിക്കാമെന്നും രേണു തുറന്നടിച്ചു. 'ഓണസ്റ്റ് അവർ' എന്ന യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവർ.

'അഭിനയം പാഷനായി വന്നതല്ല, ജോലിയായിട്ടാണ് എന്റെ മുന്നിലേക്ക് വന്നത്. പിന്നെയാണ് പാഷൻ ആയി മാറിയത്. നേരത്തേ സുധിച്ചേട്ടന്റെ 'കൊസു ടിവി' എന്ന യുട്യൂബ് ചാനലിൽ നാല് സീരീസിൽ അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ ചെയ്യുമായിരുന്നു. എന്നാൽ സുധിച്ചേട്ടന്റെ ജീവിതത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി ജീവിക്കണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ.

renusudhi2-1753066

സുധിച്ചേട്ടൻ ഉള്ളപ്പോൾ ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല.ഞാൻ ഏവിയേഷൻ പഠിച്ചതാണ്. അന്ന് ജോലിക്ക് നെടുമ്പാശേരിയിൽ ശ്രമിച്ചിരുന്നു. എന്നാൽ സുധിച്ചേട്ടൻ പറഞ്ഞത് ഞാൻ ഇപ്പോൾ ഉണ്ടല്ലോ, നിനക്കിപ്പോൾ ജോലിയുടെ ആവശ്യമില്ലെന്ന്, മകനും പറഞ്ഞു അമ്മയെ ജോലിക്ക് വിടേണ്ടെന്ന്.

സിംഗിളായി ജീവിക്കുന്നത് കൊണ്ട് എനിക്ക് ജോലി ഇപ്പോൾ അത്യാവശ്യമാണ്. ഞാൻ മാത്രമേ എന്റെ വീട്ടിൽ ഇപ്പോൾ ജോലി ചെയ്യുന്നുള്ളൂ. സ്ഥിര ജോലിക്ക് ഞാൻ പോകാത്തതല്ല, ഒരുപാട് ശ്രമിച്ചിരുന്നു. ഒരു ബേക്കറി ഫാക്ടറിയിൽ അഭിമുഖമൊക്കെ കഴിഞ്ഞിരുന്നു, എന്നാൽ ഇതിനിടയിൽ ഞാൻ നാടകം അഭിനയിച്ചിരുന്നു. അതുകൊണ്ട് അവർ പറഞ്ഞത് ലൈം ലൈറ്റിൽ നിൽക്കുന്ന ആളായത് കൊണ്ട് രേണുവിന് ജോലി തന്നാൽ ലീവൊന്നും കിട്ടില്ല, നാടകമൊക്കെ പൂർണമായും ഒഴിവാക്കിയിട്ട് വന്നാൽ ജോലി തരാമെന്നാണ്.

ഫ്ലവേഴ്സ് ചാനലിൽ നിന്ന് എനിക്ക് ജോലിയുടെ ഒരു ഓഫറും വന്നിട്ടില്ല. പക്ഷെ സ്റ്റാർ മാജിക് സംവിധായകൻ അനൂപേട്ടൻ അക്കൗണ്ടന്റ് ആയി ഒരു ജോലി സജസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഞാൻ ഹ്യുമാനിറ്റീസ് പഠിച്ച ആളാണ്. അതുകൊണ്ട് കണക്കും കാര്യങ്ങളുമൊന്നും എനിക്ക് അറിയില്ല, നല്ല ടെൻഷനൊക്കെ ഉള്ള സമയമായിരുന്നു, അതുകൊണ്ട് ആ ജോലി പറ്റില്ലെന്ന് പറഞ്ഞു, എന്നാൽ വേറെ ജോലിയൊന്നും പിന്നെ പറഞ്ഞില്ല.

എന്നെ അഭിനയിപ്പിക്കാവോയെന്ന് ഞാൻ ആരോടും അങ്ങോട്ട് ചോദിച്ചിട്ടില്ല. പല സംവിധായകരേയും അറിയാം, സുധിച്ചേട്ടന്റെ സിനിമ ചെയ്തവരുണ്ട്, എന്നാൽ അവരോടൊന്നും ഞാൻ അവസരങ്ങൾ തേടിയിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ അപേക്ഷയൊക്കെ പുതുക്കാൻ പറഞ്ഞിരുന്നു. ഞാൻ മുൻപ് നഴ്സിങ്ങ് പഠിച്ചതിനാൽ സർട്ടിഫിക്കറ്റ് ബാംഗ്ലൂരിലായിരുന്നു. അങ്ങനെ സർട്ടിഫിക്കറ്റൊക്കെ വാങ്ങി സീനിയോരിറ്റി പുതുക്കി. അവസരം വന്നാൽ അറിയിക്കാമെന്ന് പറഞ്ഞിരുന്നു. അത് നടക്കുന്നു. ഇനി എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു ജോലി അവസരം ആരെങ്കിലും തന്നാൽ ഞാൻ സ്വീകരിക്കും. എന്നാൽ അതിന്റെ കൂടെ തന്നെ അഭിനയം കൂടെ കൊണ്ടുപോകും.

ലൈം ലൈറ്റിൽ നിൽക്കാൻ യാതൊന്നും ഞാൻ ചെയ്തിട്ടില്ല. ദാസേട്ടന്റെ കൂടെ റീൽ ചെയ്തപ്പോഴാണ് ഞാൻ ആദ്യമായി എയറിൽ കയറുന്നത്. പിന്നീട് ഏറിയും കുറഞ്ഞുമുള്ള വിവാദങ്ങൾ. ഇനി എനിക്ക് ലൈം ലൈറ്റിൽ തുടരാനായില്ലെങ്കിലും രേണു സുധി രേണു സുധിയായി തന്നെ തുടരും.

കൊവിഡ് സമയത്ത് സ്റ്റാർ മാജിക്കിലെ സഹപ്രവർത്തകരും കുറച്ചു സുഹൃത്തുക്കളും സഹായിക്കാനുണ്ടായിരുന്നു. സുധിച്ചേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ ഈ നെഗറ്റീവ് പറയുന്നവർ ആരെങ്കിലും കൊണ്ട് കൊടുത്തോ? എല്ലാവരും കുറ്റം പറയാനേ ഉണ്ടായിരുന്നുള്ളൂ, പിന്നെ മരിച്ച് കഴിഞ്ഞപ്പോൾ ഇവർ എന്തിനാണ് സ്നേഹം കാണിക്കുന്നേ, സുധിയുടെ ഭാര്യ അങ്ങനെ ആകണമെന്നൊക്കെ പറയുന്നവരോടാണ്, ഞാൻ വീട്ടിലിരുന്നോളാം, നെഗറ്റീവ് പറയുന്നവർ എനിക്ക് മാസം പൈസ തരട്ടെ.

വിമർശനങ്ങൾ കാണുമ്പോൾ ബാധിക്കും. എന്നാൽ എന്നെ പിന്തുണക്കാൻ നല്ല സുഹൃത്തുക്കളുണ്ട്. വിവാദങ്ങൾക്ക് പൊതുവെ ചെവി കൊടുക്കാറില്ല. ഇതൊന്നും ശ്രദ്ധിക്കാറുമില്ല. ചിലപ്പോൾ ഒരുപരിധി വരെ അതുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെയൊക്കെ നിൽക്കുന്നത്. ജീവിതത്തിൽ സ്റ്റബിലിറ്റി വേണമെന്നാണ് ആഗ്രഹം. കുറച്ചൊക്കെ സാമ്പത്തികമായി സേവ് ചെയ്യാൻ സാധിക്കുന്നതാണ് സന്തോഷം. ആളുകൾ തിരിച്ചറിയുന്നതിൽ ഇപ്പോൾ സന്തോഷമുണ്ട്', രണു സുധി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+