രാജി പ്രഖ്യാപിച്ച് ശ്വേത മേനോന്‍; 17 അംഗ കമ്മിറ്റി ഒഴിഞ്ഞു, കടുത്ത നിലപാടുമായി നാല് നടന്മാര്‍

കൊച്ചി: താരസംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഒപ്പുശേഖരണം നടത്തി. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും കൃത്യമായി അവതരിപ്പിക്കാന്‍ സാധിച്ചില്ല. ജനറല്‍ ബോഡി യോഗത്തിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് കൈമാറണം എന്ന ചട്ടവും പാലിച്ചില്ല.

കൃത്യമായ വരവ് ചെലവ് അവതരിപ്പിക്കാന്‍ സാധിക്കാത്തത് മുതിര്‍ന്ന താരങ്ങള്‍ ചോദ്യം ചെയ്തു. കണക്ക് കാണിക്കാതെ എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു ഇവരുടെ ചോദ്യം. ബാബു രാജ്, സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാട് സ്വീകരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ തുടങ്ങിയ യോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ വൈകാരികമായി സംസാരിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

shweta menon amma meeting

ഒരു വിഭാഗം താരങ്ങള്‍ ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ തന്നെ യോഗത്തിന് എത്തി എന്നാണ് മറുവിഭാഗം പറയുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം വേദിയില്‍ കയറിയ പ്രസിഡന്റ് ശ്വേത മേനോന്‍ താന്‍ രാജിവയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. തന്നെ ബിജെപിക്കാരിയാക്കാന്‍ ശ്രമം നടക്കുന്നു എന്ന സങ്കടവും അവര്‍ പങ്കുവച്ചു.

എന്നാല്‍ ശ്വേതയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചു എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കാന്‍ 45 ദിവസം കൂടി തനിക്ക് വേണം എന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു എന്ന വിവരവും പുറത്തുവന്നു. ട്രഷറര്‍ ഉണ്ണി ശിവപാല്‍ കടുത്ത അമര്‍ഷത്തിലാണ്. ഇദ്ദേഹമാണ് വരവ് ചെലവ് അവതരിപ്പിക്കേണ്ടത്. എന്നാല്‍ തന്നെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ എങ്ങനെ ഇത് സാധിക്കുമെന്ന നിലപാടിലാണ് ഉണ്ണി ശിവപാല്‍.

നേരത്തെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി ഉണ്ണി ശിവപാല്‍ ഒരു വീഡിയോ ചെയ്തിരുന്നു. അതിനിടെ അന്‍സിബ ഹസന്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു. പ്രസിഡന്റും മറ്റു ചില അംഗങ്ങളും തന്റെ പരാതിയില്‍ നടപടി എടുത്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. രണ്ടും മൂന്നും ചേരിയായി തിരിഞ്ഞ് അഭിപ്രായം പറയുന്ന കാഴ്ചയായിരുന്നു ജനറല്‍ ബോഡി യോഗത്തില്‍.

അമ്മയെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന് മോഹന്‍ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. താന്‍ ആരുടെയും പക്ഷം പിടിക്കില്ല. എല്ലാ പ്രശ്‌നങ്ങളിലും ചര്‍ച്ചയിലൂടെ പരിഹാരം കാണണം. സംഘടനയെ തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ യോഗത്തിന് എത്തിയില്ല. പൃഥ്വിരാജും ജയസൂര്യയും പങ്കെടുത്തില്ല. ചിലര്‍ ബോധപൂര്‍വം വിട്ടു നില്‍ക്കുന്നു എന്നും കേള്‍ക്കുന്നു. സുരേഷ് ഗോപിയും യോഗത്തിന് എത്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q