Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഷോട്ട് ഫിലിമിൽ അഭിനയിക്കാൻ 5 ലക്ഷമോ? രേണു സുധിയുടെ മറുപടി; 'കിച്ചു പപ്പയെ വിളിച്ച് പറഞ്ഞത്'

തന്നെ പോലെ ആകാൻ സാധിക്കാത്തത് കൊണ്ടായിരിക്കാം പലരും തന്നെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതെന്ന് രേണു സുധി. യാതൊരു വ്യക്തി വിരോധവും ഇല്ലാത്തവരാണ് വിമർശിക്കുന്നത്. ഞാൻ ചെയ്യുന്നത് പോലെ ചെയ്യാൻ അവർക്ക് സാധിക്കുന്നുണ്ടാകില്ല. അല്ലാതെ തന്നെ വിമർശിക്കാൻ മറ്റെന്തെങ്കിലും കാരണം ഉള്ളതായി തോന്നുന്നില്ലെന്നും രേണു സുധി പറഞ്ഞു. ഓണസ്റ്റ് അവർ എന്ന യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവർ.

'ഞാൻ ആളുകളെ ഇന്റഫ്ലുവൻസ് ചെയ്യുന്നതായി കരുതുന്നുണ്ട്. സിംഗിൾ മദറായിട്ടുളള ഒരുപാട് സ്ത്രീകൾ. ചേച്ചിയുടെ സ്ഥാനത്ത് ഞങ്ങളായിരുന്നുവെങ്കിൽ എന്തെങ്കിലും ചെയ്തേനെ. പല കുറ്റങ്ങളും ഞങ്ങൾ കേൾക്കുന്നുണ്ട്. ചേച്ചി ഇങ്ങനെ പിടിച്ച് നിൽക്കുന്നുണ്ടല്ലോ, ഞങ്ങൾക്ക് ചേച്ചി മാതൃകയാണെന്ന് ഒരുപാട് പേർ പറയാറുണ്ട്. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എടിഎം കാർഡിൽ നിന്ന് പൈസ പോലും എടുക്കാൻ പറ്റുമായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല, അനുഭവങ്ങളാണ് നമ്മളെ മാറ്റുന്നത്.

ren2-175

സുധിച്ചേട്ടൻ എന്നെ മകളെ പോലെയാണ് കൊണ്ടുനടന്നത്. ഞാനും ചേട്ടനും തമ്മിൽ 15 വയസിന്റെ വ്യത്യാസമുണ്ട്. എനിക്കാണ് അദ്ദേഹം ചോറ് വിളമ്പി തന്നിരുന്നത്. തിരിച്ച് ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. കിച്ചുവിനും ഇതൊക്കെ അറിയാം. മക്കളെ പോലെ എന്നെ കൊണ്ടുനടന്നു. അതൊക്കെ നല്ല ഓർമ്മയാണ്.

സുധിച്ചേട്ടന്റെ ഭാര്യയെന്ന നിലക്കുള്ള ബഹുമാനവും സ്നേഹവുമൊക്കെ ആളുകൾക്കുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അതെന്റെ സ്വകാര്യതയേയും ബാധിക്കാറുണ്ട്. ഒരാളോട് ചിരിച്ച് സംസാരിക്കുമ്പോൾ ഏ ഇവൾ സുധിയുടെ ഭാര്യയല്ലേ ഇത്രയൊക്കെ ചിരിക്കണോയെന്ന മട്ടിലുള്ള നോട്ടങ്ങളെയാണ് പറയുന്നത്. പ്രത്യേകിച്ച് ആളുകൾ കൂടുമ്പോൾ.

വിമർശകർ വിമർശിച്ചോണ്ടിരിക്കുന്നു. ഓരോ നെഗറ്റീവുകളും പൂമാലകളാണ്. ഓരോ പോസിറ്റീവിനും പിന്തുണയ്ക്കും നന്ദി. എന്നാലും ചില സമയത്ത് എല്ലാ സമീകളും കടക്കാറുണ്ട്. ഒരികൽ പോലും ആളുകൾ നേരിട്ട് വന്ന് നെഗറ്റീവ് പറയുന്നില്ല. നേരിട്ട് കണ്ടാൽ സെൽഫിയെടുപ്പൊക്കെയാണ്. കടുത്ത ബോഡിഷെയിമിങ് നേരിടുന്നുണ്ട്. പല്ലിയെന്ന് വിളിച്ചാൽ പല്ലിയാകുമോ.

ഇപ്പോൾ വിവാഹം കഴിക്കാൻ എനിക്ക് തോന്നുന്നില്ല. എന്റെ മക്കളെ നാളെ വരുന്നയാൾ സ്വന്തം മക്കളെ പോലെ കാണുമോയെന്ന് അറിയില്ല. മൂത്തമകൻ കിച്ചുവുമായി വിവാദങ്ങളെ കുറിച്ച് സംസാരിക്കാറില്ല. കഴിഞ്ഞ ദിവസം കിച്ചു പപ്പയേയും അമ്മയേയും വിളിച്ചിരുന്നു. നിങ്ങളുടെ വീടല്ലേ നിങ്ങൾ എങ്ങും പോകല്ലേയെന്ന് പറഞ്ഞു. അനിയനെ നോക്കണ്ടേ പപ്പായെന്ന് പറഞ്ഞു. ഞങ്ങൾ എന്നും വിളിച്ച് സാധാരണ പോലെ സംസാരിക്കും വെയ്ക്കും.

ഞാൻ എന്റേതായ കാര്യങ്ങളിൽ ബോൾഡ് ആണ്. പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. സുധിച്ചേട്ടൻ ഉള്ളപ്പോഴും അങ്ങനെയാണ്. മാധ്യമങ്ങൾക്ക് അന്ന് എന്നെ അറിയാത്തത് കൊണ്ടാണ്. ഇങ്ങനെ സംസാരിക്കാൻ എന്നെ മാനസികമായി സഹായിക്കുന്നവരുണ്ട്. ബിഷപ്പ് എന്നെ കുറിച്ച് ഓരോ അഭിമുഖത്തിലും ഓരോന്നാണ് പറയുന്നത്. ചിലതിൽ നല്ലത് പറയും ചിലതിൽ മോശം പറയും. എനിക്ക് പലതും അറിയാം, എന്നാൽ ഞാൻ പ്രതികരിക്കില്ല. കാരണം എനിക്ക് ഒരാളെ വ്യക്തിഹത്യ നടത്താൻ താത്പര്യമില്ല. എന്റെ പേരിൽ ആരും സ്ഥലം എഴുതി തന്നിട്ടില്ല. ഞാൻ ഇതുവരേയും പുതിയ വീട് വിട്ട് പോയിട്ടുമില്ല.

ഭാവിയിൽ കുറച്ച് സമാധാനത്തോടെ ജീവിക്കണമെന്ന് മാത്രമാണ് ആഗ്രഹം. ഇപ്പോൾ ഒരു അഞ്ച് രൂപ കിട്ടിയാൽ അത് തീർന്നാൽ ഇനി എന്ത് എന്നുള്ളതാണ് ചിന്ത. ആ ടെൻഷൻ ഉണ്ട്. അഞ്ച് വർഷം കഴിയുമ്പോൾ ഒരു സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി കുറച്ച് സമ്പാദിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഒരാൾ ഇടക്ക് ചോദിച്ചു ഷോട്ട് ഫിലിമിന് അഭിനയിക്കാൻ എത്ര വാങ്ങുമെന്ന്. ഞാൻ 5 എന്ന് പറഞ്ഞു, 5 ലക്ഷമാണോയെന്നായിരുന്നു ചോദ്യം, എന്നാൽ ഞാൻ വാങ്ങുന്നത് അയ്യായിരം രൂപയാണ്', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+