രേണു സുധിയെന്താ മമ്മൂട്ടിയോ മോഹന്‍ലാലോ അവർ; അവർ എന്നെ പിച്ചി ചീന്താന്‍ ഇട്ടുകൊടുത്തു: ബിഷപ്പ് നോബിള്‍
രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബിഷപ്പ് നോബിള്‍ ആയിരുന്നു. ആ വീട് വെക്കാന്‍ ഒരുപാട് ആളുകള്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് അവരെല്ലാം അത് അവർക്ക് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്ന വാർത്തകള്‍ക്ക് പിന്നാലെ നിരവധി ആളുകളാണ് എന്നെ വിളിച്ച് സോറി പറയുന്നത്. നല്ല ഉദ്ദേശത്തോട് കൂടിയാണ് ഞാന്‍ അതൊക്കെ ചെയ്തിരുന്നതെന്നും ബിഷപ്പ് പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തിന് വീട് നിർമ്മിക്കാന്‍ സ്ഥലം ദാനം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പ് ആയിരുന്നു.
നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നും ചോദിച്ച് ഇന്ന് രാവിലെ അടക്കം ഒരു വോയിസ് മെസേജ് വന്നു. അർഹതപ്പെട്ടവർക്കല്ലേ സഹായം എത്തേണ്ടത് എന്നും അവർ ചോദിക്കുന്നു. അർഹതപ്പെട്ടവർക്ക് തന്നെയാണ് ഞാന്‍ കൊടുത്തത്. ആ രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് വീട്. എന്റെ കുടുംബ വക്കീലും 24 ന്യൂസിന്റെ വക്കീലും വളരെ നന്നായി ആലോചിച്ചിട്ടാണ് ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇളയകുഞ്ഞിന് പ്രായപൂർത്തിയാകുന്നത് വരെ വീട് വില്‍ക്കാന്‍ സാധിക്കില്ലെന്ന ഉപാധിയുമുണ്ട്.

രണ്ട് കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ആ വീട്ടില്‍ താമസിക്കുന്നത് കാണാനാണ് വീടിന് വേണ്ടി ഒരു രൂപയാണെങ്കില്‍ ഒരു രൂപ കൊടുത്തവർ ആഗ്രഹിച്ചത്. പിന്നീട് ഞങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കേള്‍ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് അടക്കം അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നാണ്. അതോടൊപ്പം തന്നെയാണ് വീടുമായി ബന്ധപ്പെട്ട വാർത്തകളും അറിയുന്നത്. അത് എനിക്ക് വേദനയുണ്ടാക്കിയെന്നും ബിഷപ്പ് പറയുന്നു. ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷം മുമ്പാണ് ആ വീട് നിർമ്മിച്ച് നല്‍കിയത്. സത്യാവസ്ഥ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ വീടിനുള്ളിലേക്ക് എയർ സർക്കുലേറ്റ് ചെയ്യാനായി ഒരു ഭാഗത്ത് വെന്റിലേഷന്‍ പോലെ ചെയ്തിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സമയത്ത് ആ സ്ഥലത്തൂടെ ചാറ്റല്‍ അടിച്ച് നനയാന്‍ സാധ്യതയുണ്ട്. അതിന് ഗ്ലാസ് വെക്കണം. ഒരിടത്ത് ഗ്ലാസ് വെച്ചിട്ടുണ്ട്. അല്ലാതെയുള്ള പരിഹാര മാർഗ്ഗങ്ങളും ഇപ്പോഴുണ്ട്.
എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ വീട് പണിത് നല്‍കിയവരെ അറിയിക്കാം. അത് നേരിട്ട് പറയുകയാണ് വേണ്ടത്, അല്ലാതെ പബ്ലിക് പ്ലാറ്റ് ഫോമിലൂടെയല്ല പറയേണ്ടത്. ഞാന്‍ ഒരിക്കലും ഫിറോസിനെ ഉയർത്താനോ രേണു സുധിയുടെ കുടുംബത്തെ ഇകഴ്ത്താനോ ആഗ്രഹിക്കുന്നില്ല. പക്ഷെ വീട് ചോരുന്നുവെന്ന് രേണു സുധി ഒരിക്കലും ഒരു യൂട്യൂബറോട് പറയരുത്. അത് അവർ ചെയ്തുപോയ ഒരു തെറ്റായിട്ടാണ് എനിക്ക് ഫീല്‍ ചെയ്തത്. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. നേരെ മറിച്ച് അവർ ആ ചോരുന്നതിന്റെ വീഡിയോ എടുത്ത് ഫിറോസിന് അയച്ചുകൊടുക്കണമായിരുന്നു.
എന്നിട്ടും അവർ അത് ചെയ്തില്ലെങ്കില്‍ പൊലീസില്‍ ഒരു പരാതി കൊടുത്തിരുന്നെങ്കില്‍ പൊലീസ് ഫിറോസിനെ വിളിച്ച് അതിനുള്ള പരിഹാരം കണ്ടെത്തിയേനെ. ഇതൊന്നും ചെയ്യാതെ സഹായം ചെയ്തവരെ വേദനിപ്പിക്കുന്ന രീതിയില്‍ ആ പെണ്‍കുട്ടി സംസാരിച്ചതില്‍ എനിക്ക് വേദനയുണ്ട്. വീടിന് എവിടെയെങ്കിലും ചോർച്ചയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അങ്ങനെ ഒരു സഹായം ചെയ്തതില്‍ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. എന്നാല്‍ ഞാന്‍ അവരെ വെച്ച് മാർക്കറ്റ് ചെയ്യുന്നു എന്ന വിമർശനത്തിന് രേണു സുധിയുടെ കുടുംബത്തില്‍ നിന്നും തക്കതായ ഉത്തരം അവർ നല്‍കിയില്ല. എന്നെ സമൂഹം പിച്ചി ചീന്തിയ സമയത്ത് അവർ മറുപടി നല്‍കിയില്ല. അവർക്ക് ഒരു സോഷ്യല്‍ മീഡയക്കാരനേയും പിണക്കാനാകില്ല എന്നതായിരുന്നു അതിന്റെ കാരണം. എന്നെ സംബന്ധിച്ച് സോഷ്യല്‍ മീഡയകൊണ്ട് ജീവിക്കുന്ന വ്യക്തിയല്ല.
രേണു സുധിയുടെ കുടുംബത്തെ വെച്ച് ഞാന്‍ മാർക്കറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോള്‍ അവർക്ക് പ്രതികരിക്കാമായിരുന്നു. അത് ചെയ്യാതെ അവർ എന്നെ സമൂഹത്തിലേക്ക് വലിച്ചെറിയാന്‍ ഇട്ടുകൊടുത്തു. അതുകൊണ്ടാണ് ഇന്ന് എനിക്ക് ഇത് പറയേണ്ടി വന്നു. അതുകൊണ്ടാണ് ഇനി ഞാന്‍ സമൂഹം അറിയപ്പെടുന്നതായുള്ള ഒരു വ്യക്തിക്ക് എന്റെ കരം കൊണ്ട് ഒരു സഹായവും നല്‍കില്ലെന്ന് പറയുന്നത്. മറിച്ച് അർഹതപ്പെട്ട സാധാരണക്കാർക്ക് സഹായം നല്‍കും.
അവരെ മാർക്കറ്റ് ചെയ്ത് ഞാന്‍ ജീവിക്കുന്നു എന്ന് പറയാന്‍ രേണു സുധിയെന്താണ് മമ്മൂട്ടിയോ മോഹന്‍ലാലോ ആണോ. അല്ലെങ്കില്‍ അവർ ഏതെങ്കിലും തരത്തില്‍ കേരളം അറിയപ്പെടുന്ന ഒരു കലാകാരിയാണെന്ന് എനിക്ക് അനുഭവപ്പെടുന്നില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ വീടിന്റെ അടുത്ത് താമസിക്കാന്‍ ആളുകളുണ്ടാകും. എന്നാല്‍ ഒരിക്കല്‍ പോലും ഏതെങ്കിലും ഒരാള്‍ രേണു സുധിയുടെ അയല്‍വാസിയായി വരാന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications