വിവാഹ ആലോചനകള്‍ വരുന്നുണ്ട്; ഒരു ദുബായിക്കാരന്‍ മോളെപ്പോലെ നോക്കിക്കോളാമെന്ന് പറഞ്ഞു: രേണു സുധി
കൊല്ലം സുധി നിയമപരമായി വിവാഹം കഴിച്ചത് തന്നെ മാത്രമാണ് രേണു സുധി. താലികെട്ട് കഴിഞ്ഞ് വീട്ടില്‍ ഒക്കെ അറിഞ്ഞതിന് ശേഷമാണ് നിയമപരമായി രജിസ്റ്റർ ചെയ്യുന്നത്. അതിന്റെയെല്ലാം തെളിവ് എന്റെ കയ്യിലുണ്ടെന്നും രേണു പറയുന്നു. കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മറ്റൊരു യുവതി ഓഡിയോ അഭിമുഖത്തിലൂടെ രംഗത്ത് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രേണുവിന്റെ തുറന്ന് പറച്ചില്‍ എന്നതാണ് ശ്രദ്ധേയം.
മെയിന്‍സ്ട്രീം മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹതിന്റെ രേഖകളും രേണു സുധി ഉയർത്തിക്കാണിക്കുന്നുണ്ട്. എന്റെ ഔദ്യോഗിക പേര് രേഷ്മ തങ്കച്ചന്‍ എന്നാണ്. അതാണ് വിവാഹ രേഖയിലുള്ളത്. ആളുകള്‍ ഇത്രയധികം പറഞ്ഞതുകൊണ്ടാണ് എനിക്ക് ഈ രേഖകള്‍ കാണിക്കേണ്ടി വന്നത്. രേഷ്മ എന്നാണ് രേഖയിലെ പേരെങ്കിലും രേണു എന്ന പേരായിരുന്നു സുധിച്ചേട്ടന് ഇഷ്ടം. അതുകൊണ്ടാണ് രേണു സുധി എന്ന് അറിയപ്പെട്ടത്.

സർട്ടിഫിക്കറ്റില്‍ മാത്രമാണ് രേഷ്മ എന്ന പേരുള്ളത്. സ്കൂളില്‍ ചേരുമ്പോള്‍ ടീച്ചറാണ് അങ്ങനെ ഒരു പേരിട്ടത്. പിന്നെ ഞാന്‍ സുധിച്ചേട്ടന്റെ പേരും ഫോട്ടോയും വെക്കുന്നതില്‍ ഇവർക്ക് എന്താണ് ഇത്ര പ്രശ്നം. ഞാന്‍ ഇന്നുവരെ വേറെ കല്യാണം കഴിച്ചിട്ടില്ലാലോ. ഇനി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഗതികേട് കൊണ്ടാണ് വിവാഹ രേഖകകള്‍ കാണിക്കേണ്ടി വന്നതെന്നും രേണു സുധി പറയുന്നു.
ഇവറ്റകളോടൊക്കെ വായിട്ട് അലയ്കേണ്ട ഒരു ആവശ്യം എനിക്കില്ല. സുധിച്ചേട്ടന്റെ ഫോട്ടോ മാറ്റാന്‍ എനിക്ക് സൗകര്യമില്ല. എന്റെ കെട്ടിയോന്റെ ഫോട്ടോയാണ് ഞാന്‍ വെച്ചിരിക്കുന്നത്. കുറേയെണ്ണത്തിന്റെ കമന്റൊക്കെ ഞാന്‍ കാണാറുണ്ട്. അവരോടൊന്നും വേറെയൊന്നും പറയാനില്ലെന്നും രേണു സുധി പറയുന്നു.
പ്രണയവും കാര്യങ്ങളുമൊക്കെ ഓരോ മനുഷ്യന്റെ ഉള്ളിലെ ചിന്തകളാണ്. ഇന്ന് ഈ നിമിഷം വരെ എന്റെ പ്രണയം സുധിച്ചേട്ടനോട് മാത്രമാണ്. അതുകൊണ്ട് തന്നെ വേറൊരു കല്യാണത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ ഇപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. ആളുകള്‍ക്കൊക്കെ നിരന്തരം ഇതേ ചോദിക്കാനുള്ളു. അപ്പോള്‍ ഞാന്‍ പറയും കല്യാണം കഴിക്കുവാണേല്‍ അറിയിക്കാമെന്ന്. ഞാന്‍ വേറെ കല്യാണം കഴിക്കില്ലെന്നും ഇവർക്ക് അറിയാം, എന്നിട്ടും ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
ഏതൊരു മനുഷ്യന്റേയും ഉള്ളില്‍ ഓരോ വികാരങ്ങളൊക്കെ വരും. ഞാനും മനുഷ്യനാണല്ലോ. പിന്നെ നമ്മുടെ ഉള്ളില്‍ വരുന്ന ഫീലിങ്ങ്സ് പബ്ലിക്ക് ആക്കേണ്ട ആവശ്യം ഇല്ലാലോ. ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് എനിക്ക് പ്രണയമുണ്ടെന്ന് ഞാന്‍ പോസ്റ്റ് ഇടുമായിരിക്കും. അത് എന്റെ കാര്യമാണ്. എന്നുവെച്ച് മറ്റൊരാളെ കെട്ടാന്‍ പോകുന്നില്ല.
ഒരുപാട് പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് വന്നു. പുള്ളി വിവാഹ മോചിതനാണ്. എന്നെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞ് പുള്ളി തിരിച്ചയിച്ചു. വേറെ ഒരു ദുബായിക്കാരന്‍ മോളെ പോലെ നോക്കിക്കോളാമെന്ന് പറഞ്ഞ് വന്നു. സോഷ്യല്‍മീഡിയയിലെ പ്രശ്നങ്ങളൊന്നും എനിക്ക് വിഷയം അല്ല, എന്റെ കയ്യില്‍ പണമുണ്ട് രേണുവൊന്ന് സമ്മതിച്ചാല്‍ മതിയെന്നായിരുന്നു പുള്ളി പറഞ്ഞത്. അത്തരത്തില്‍ കല്യാണം തന്നെയായിട്ട് നാലഞ്ച് ആലോചനകള്‍ വന്നിട്ടുണ്ടെന്നും അവർ പറയുന്നു.
സുധി ചേട്ടൻ എന്നെ മകളെപ്പോലെ ആണ് കണ്ടിരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ട് ചേട്ടാ വല്ലപ്പോഴുമെങ്കിലും നിങ്ങൾ എന്നെ ഭാര്യയായി കാണൂ. അപ്പൊൾ പറയും, വാവൂട്ടാ എനിക്കത് പറ്റില്ല നീ എന്റെ മോളാ. ഞങ്ങൾ അതിന്റെ പേരിൽ വഴക്ക് കൂടുമായിരുന്നു. വാവൂട്ടാ എന്ന വിളിയിൽ തന്നെ ഉണ്ടായിരുന്നു ആ സ്നേഹം. മരണം വരെ അങ്ങനെയായിരുന്നുവെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications