Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധിലയത്തില്‍നിന്നും വാടകവീട്ടിലേക്ക്; ബിഗ്‌ബോസില്‍നിന്ന് പുറത്താക്കിയോ? സുധിച്ചേട്ടന്റെ ആഗ്രഹം: രേണു പറയുന്നു

സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരമായ രേണു സുധി ഇന്ന് വിവാദ നായിക കൂടിയാണ്. ആല്‍ബങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായതോടെ സഹായിച്ചവരെയൊക്കെ തള്ളിക്കളഞ്ഞു എന്നാണ് രേണുവിനെതിരെ പ്രധാനമായും ഉയരുന്ന ആരോപണം. ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ മരണത്തിനു ശേഷം നിരവധി നല്ല മനസുകള്‍ ചേര്‍ന്ന് രേണുവിനും മക്കള്‍ക്കും നിര്‍മ്മിച്ചു നല്‍കിയ സുധിലയം എന്ന വീടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. വീട് ചോരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രേണു പരസ്യമായി പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

അഭിനയത്തിന്റെ പേരിലും റീല്‍സുകളുടെ പേരിലും വിമര്‍ശനങ്ങള്‍ കേട്ടിരുന്ന രേണുവിനെ പിന്തുണച്ചിരുന്നവര്‍ പോലും വീടിന്റെ വിഷയത്തില്‍ രേണുവിനെതിരെ തിരിഞ്ഞു. അതിനു കാരണം രേണുവും പിതാവും വീടിനുള്ള സ്ഥലം നല്‍കിയ ബിഷപ്പിനെതിരെയും വീട് നിര്‍മ്മിച്ചു നല്‍കിയ വ്യക്തിക്കും എതിരെ നടത്തിയ പ്രസ്താവനകളാണ്. ദാനമായി ലഭിച്ച വീട് വൃത്തിഹീനമായാണ് സൂക്ഷിക്കുന്നത് എന്ന കുത്തു വാക്കുകളും കേട്ടു. ഇതോടെ പല അഭിമുഖങ്ങളിലും താന്‍ ആ വീട് വിട്ട് പോവുകയാണെന്ന് വരെ രേണു പറഞ്ഞിരുന്നു.

renu

ഇപ്പോഴിതാ സുധിലയം എന്ന വീട് വിട്ട് രേണു, ചേച്ചി താമസിക്കുന്ന വാടകവീട്ടില്‍ കുറച്ചുദിവസം താമസിക്കാന്‍ എത്തിയതാണ്. ആ വീടിന്റെ മുന്നിലിരുന്ന് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പുതിയ വീഡിയോയിലൂടെ മറുപടി പറയുകയാണ് രേണു.

ചേച്ചിയുടെ വീട്ടില്‍ കുറച്ചു ദിവസം നില്‍ക്കാന്‍ എത്തിയതാണെന്ന് വീഡിയോയുടെ തുടക്കത്തില്‍ രേണു പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയില്‍ രേണുവിന്റെ ചേച്ചി രമ്യയും ഒപ്പം ഉണ്ട്.

രേണുവിന്റെ വാക്കുകള്‍: ഒരുപാട് ആരോപണങ്ങളും വിവാദങ്ങളും ചുറ്റും നടക്കുകയാണ്. ഞാന്‍ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ്. എന്റെ ഫാമിലിയും മക്കളും പിന്നെ കൊല്ലത്തെ വീട്ടിലെ ആള്‍ക്കാരും ആണ് സപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ കുറച്ച് ഫ്രണ്ട്‌സും സപ്പോര്‍ട്ട് ചെയ്യുന്നു.

രേണു എന്ത് തെറ്റാണ് ചെയ്തതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ചേച്ചി രമ്യ പറയുന്നു. ഞങ്ങളുടെ കുടുംബത്തില്‍ സംഭവിച്ച ഒരേയൊരു പ്രശ്‌നം സുധിയുടെ ആകസ്മികമായ മരണമാണ്. ഇതേ തുടര്‍ന്ന് ഇതുപോലെ അനുഭവിച്ച് ഒരു കുടുംബം ലോകത്ത് വേറെ ഉണ്ടാകില്ല.

ഓരോ തവണയും ഓരോന്ന് കേള്‍ക്കുമ്പോഴും മക്കളും കുടുംബവും ഒക്കെ ഉള്ളതുകൊണ്ട് മാത്രമാണ് ജീവിച്ചിരിക്കുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. അതുപോലെ വിവാദങ്ങളുണ്ടായി.

നമ്മള് നല്ലവരെന്ന് കരുതിയിരുന്നവരെല്ലാം നമ്മുടെ കൂടെ നിന്ന് പറ്റിച്ചതായി രേണു പറഞ്ഞു. ഒരു വ്‌ളോഗറിനെതിരെ നിയമപരമായി മുന്നോട്ടു നീങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടില്‍ വന്ന് തിരക്കുമ്പോള്‍ വീട്ടുകാര്‍ അറിയാതെ പലതും പറഞ്ഞു പോകും. നമ്മുടെ കൂടെ ഉണ്ടാവുമെന്ന് വിചാരിച്ച്, നമ്മുടെ വീട്ടില്‍ വന്നിരുന്ന് വീടിന് എന്തു പറ്റി എന്നൊക്കെ ചോദിക്കും.

ഞങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ആധികാരികമായി ഒന്നുമറിയില്ല. വീടിന് എന്തുപറ്റി, നിങ്ങള് പ്രതികരിക്കണം, ഇങ്ങനെ നിര്‍ബന്ധിച്ച് ഓരോ ദിവസവും ഓരോന്ന് പറയിച്ചു കഴിഞ്ഞിട്ടാണ് ഞങ്ങളെ ഇതുപോലെ ദ്രോഹിച്ചത്. അത് ആരായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്. അയാളെ ബഹുമാനിച്ചുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.

ഞാന്‍ ബിഗ് ബോസില്‍ പോയി, ഫ്‌ളൈറ്റ് കയറി, അവിടുന്ന് പുറത്താക്കി എന്നൊക്കെ കണ്ടു. ഞാനിപ്പോ ഈ വീട്ടിലിരിക്കുകയാണ്. ആ ഞാന്‍ എങ്ങനെയാണ് കേറി പോയത്. ഇതുവരെ എന്നെ വിളിച്ചിട്ടില്ല. വിളിച്ചാല്‍ എന്തായാലും ഞാന്‍ പോകും. സന്തോഷത്തോടെ പോകും. കാരണം സുധി ചേട്ടന്റെ വലിയ ആഗ്രഹം ആയിരുന്നു ബിഗ് ബോസ്. പക്ഷേ അതിലേക്കു വിളിച്ചിട്ടില്ല. ഞാന്‍ ഇപ്പോഴും ഈ വീട്ടിലുണ്ട്.

കുഞ്ഞിനെ രേണു ചട്ടുകം വെച്ച് പൊള്ളിച്ചതാണെന്ന് ഞങ്ങളെക്കുറിച്ച് ഒന്നും അറിയാത്ത ആളുകളാണ് പറയുന്നതെന്ന് രമ്യ പറഞ്ഞു. ഞങ്ങള്‍ രണ്ടു മക്കളെയും ഒരുപോലെയാണ് കാണുന്നത്.

കുഞ്ഞുങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് രേണു പറഞ്ഞു. കിച്ചു വന്നത് പതിമൂന്നാമത്തെ വയസിലാണ്. അന്ന് ഞങ്ങളെല്ലാവരും സാറ്റ് കളിക്കുമായിരുന്നു. ഞങ്ങള്‍ കൂട്ടുകാരെ പോലെ ആയിരുന്നു. എനിക്ക് എല്ലാ കുഞ്ഞുങ്ങളും ഒരുപോലെയാണ്. ചേച്ചിയുടെ രണ്ടു മക്കളുമായി ഒരുമിച്ചാണ് അവര്‍ വളരുന്നത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നു എന്ന പ്രസ്താവന കള്ളത്തരമാണ് '

മുഖമില്ലാത്ത ആരൊക്കെയോ എനിക്കെതിരേ പരാതി കൊടുത്തിരുന്നു. എന്നെ മനപ്പൂര്‍വം കരിവാരിത്തേക്കാനുള്ള കഥകളായിരുന്നു അതെന്ന് അവര്‍ക്ക് അന്വേഷിച്ചപ്പോള്‍ മനസിലായി. അഭിനയം ഒരു പാഷനായിട്ടാണ് ഞാനിപ്പോ കാണുന്നത്. ആദ്യമൊക്കെ അതൊരു ജോലിയായിരുന്നു. രണ്ട്, മൂന്ന് സിനിമ വന്നിട്ടുണ്ട്. വീഡിയോ ഇടയ്ക്കിടെ ഇടാത്തത് ഫോണ്‍ മോശമായതു കൊണ്ടാണ്.

ഈ വീഡിയോയ്ക്ക് കൂടുതല്‍ പേരും രേണുവിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'രേണു മറുപടി കൊടുക്കേണ്ടിടത്ത് പറയുക തന്നെ വേണം അങ്ങനെ പറയുന്നത് കൊണ്ടാണ് രേണുവിന് നാവ് കൂടുതലെന്ന് പറയുന്നത്. മിണ്ടാതിരുന്നാല്‍ അഹങ്കാരിയെന്നും പറയും. വ്യക്തിപരമായ വൈരാഗ്യം സൂക്ഷിക്കുന്ന കുറച്ചുപേര്‍ മനഃപൂര്‍വം തന്നെ ദ്രോഹിക്കുന്നതാണെന്ന് ഏത് മനുഷ്യര്‍ക്കും മനസിലാകും. ഒപ്പം അസൂയയുള്ളവരും. ധൈര്യമായി മുന്നോട്ടു പോകുക.
നല്ലത് വരട്ടെ' എന്നാണ് വീഡിയോയ്ക്ക് താഴെ കമന്റായി ഒരാള്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+