രേണു സുധി പച്ചക്കള്ളം പറയുന്നു: സത്യം മനസിലാക്കാന്‍ ഈ ഒരു ഒറ്റക്കാര്യം മതി; വിശദീകരിച്ച് സായി കൃഷ്ണ
രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് സുധിയുടെ രണ്ടാം ഭാര്യ എന്ന് അവകാശപ്പെട്ടുകൊണ്ട് നടി വീണ എസ് പിള്ളയും രംഗത്ത് വരുന്നത്. ആദ്യം പേരും മുഖവും വെളിപ്പെടുത്താതെ ഓഡിയോയിലൂടെ മാത്രമായിരുന്നു വീണയുടെ പ്രതികരണം. അപ്പോഴൊക്കെ ഇത്തരം ഒരു വ്യക്തിയെ തനിക്ക് അറിയില്ലെന്ന തരത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.
പിന്നീട് വീണ ചില യൂട്യൂബ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് രേണുവിനെതിരെ കടുത്ത ആരോപണങ്ങള്‍ തന്നെ ഉയർത്താന്‍ തുടങ്ങി. ഇതോടെ ഇവർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ രീതിയിലുള്ള മറുപടി രേണുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. എന്നാല്‍ ഇതിന് ഇടയില്‍ തന്നെ വീണയെ തനിക്ക് മുമ്പ് അറിയില്ലെന്ന് രേണു പറഞ്ഞത് നുണയാണെന്ന് വ്യക്തമായി എന്നാണ് ടായ് ടോക്സ് വിത്ത് വൈബർ ഗുഡ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖം വിശദീകരിച്ചുകൊണ്ട് സായി കൃഷ്ണ ചൂണ്ടിക്കാട്ടുന്നത്.

ഇത്രയും കാലം ആ സ്ത്രീയെ (വീണ) അറിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ അതൊക്കെ ഈ അഭിമുഖത്തില്‍ പൊളിഞ്ഞു വീണു. നല്ല ചോദ്യങ്ങളാണ് വൈബർ ഗുഡ് ചോദിച്ചത്. അപ്പോഴാണ് 'കല്യാണം കഴിഞ്ഞിരിക്കുമ്പോള്‍, ഭാര്യ ഉള്ളപ്പോള്‍' എന്ന രീതിയില്‍ വായില്‍ നിന്നും വീഴുന്നത്. വൈബർ അതില്‍ പിടിക്കാന്‍ നോക്കിയപ്പോഴേക്കും രേണു മാറി. ഈ ഒറ്റക്ലിപ്പ് മതി വീണയെ അറിയില്ല, സുധിയുടെ പാസ്റ്റ് അറിയില്ല എന്നതൊക്കെ രേണു പറഞ്ഞത് പച്ചകള്ളമാണെന്ന് മനസിലാക്കാന്‍. പൊതുജനം വിഡ്ഡി അല്ലെന്ന് രേണു എപ്പോഴും മനസ്സില്‍ വെക്കുന്നത് നല്ലതാണെന്നും സായി പറയുന്നു.
സുധി മരിക്കുമ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല. സീറോ ബാലന്‍സ് ആയിരുന്നു എന്നൊക്കെയും രേണു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിനേയും ശക്തമായ ഭാഷയില്‍ സായി വിമർശിക്കുന്നു. ശുദ്ധ തെമ്മാടിത്തരമാണ് രേണു സുധി നടത്തുന്നത്. സാധാരണക്കാർ എന്നാണല്ലോ രേണു സുധി സ്വയം പറയുന്നത്. ഈ നാട്ടില്‍ ഒരു സാധാരണക്കാരന്‍ മരിച്ചാല്‍ ഒമ്പതാമത്തെ ദിവസം ആ സാധാരണക്കാരന്റെ അക്കൌണ്ടിലേക്ക് നാട്ടുകാർ പൈസ അയച്ച് കൊടുക്കുമോ?
ഒരു സാധാരണക്കാരന്‍ മരിച്ചാല്‍ അയാളുടെ കുടുംബത്തിന് എല്ലാവരും കൂടെ വീട് വെച്ച് കൊടുക്കുമോ? ഒരു സാധാരണക്കാരന്‍ മരിച്ചാല്‍ ആ സാധാരണക്കാരന്റെ മക്കളെ പൈസ കൊടുത്ത് പഠിപ്പിക്കാന്‍ ഇവിടെ ആളുകള്‍ റെഡിയാകുമോ? ഒരു സാധാരണക്കാരന്‍ മരിച്ചാല്‍ ആ സാധാരണക്കാരന്റെ സഹതാപത്തില്‍ നിങ്ങള്‍ക്കാർക്കെങ്കിലും ഇവിടെ വർക്ക് കിട്ടുമോ? സുധി എന്ന പേരാണ് അദ്ദേഹം നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. ആ പേരിന്റെ പുറത്ത് കെട്ടിപ്പൊക്കിയതാണ് ഇപ്പോള്‍ ഈ കാണുന്ന ഈ രേണു.
എന്നിട്ടാണ് ഒരു ഉളുപ്പം ഇല്ലാതെ പുജ്യം ബാലന്‍സില്‍ വെച്ചിട്ട് പോയി എന്ന് പറയുന്നത്. അങ്ങനെ പോയതുകൊണ്ടാണ് ആളുകള്‍ സഹായിച്ചത്. സുധിയാണ് മകന് ബൈക്ക് എടുത്ത് കൊടുത്ത്. സുധിയോടുള്ള സ്നേഹത്താല്‍ ആളുകള്‍ മകന്റെ സ്വപ്നമായ ബൈക്ക് വാങ്ങിച്ചുകൊടുത്തു. കേറികിടക്കാന്‍ ഒരു വീട് കിട്ടി. എല്ലാത്തിനും കാരണം സുധി ഉണ്ടാക്കിവെച്ച റെപ്യൂട്ടേഷനാണ്. സുധിയുടെ മുകളില്‍ മാത്രം കെട്ടിപ്പൊക്കിയ ഒരു ജീവതത്തിലാണ് സുധി സാമ്പത്തികമായി സീറോയായിരുന്നുവെന്ന് പറയുന്നത്. എന്തിനാണ് ഈ പൈസ കണക്ക് പറയുന്നത്.
സുധിക്ക് ഒരുപാട് പോരായ്മകളുണ്ട്. മനുഷ്യന്മാരാണ് ബലഹീനതകളൊക്കെയുണ്ടാകും. സുധി പലരേയും വിളിച്ച് പൈസ ചോദിക്കാറുണ്ടായിരുന്നു. രാത്രിയാകുമ്പോള്‍ ഇയാള്‍ വെള്ളം അടിച്ച് പലരേയും വിളിച്ച് പൈസ ചോദിക്കും. അതുകൊണ്ട് തന്നെ ഇദ്ദേഹം വിളിച്ചാല്‍ പലരും ഫോണ്‍ എടുക്കില്ല. അപ്പുറത്തുള്ള ആള്‍ ഫോണ്‍ എടുത്ത് കഴിഞ്ഞാല്‍ സുധി നേരെ ഫോണ്‍ കൊടുക്കുക രേണുവിന്റെ അടുത്തേക്കാണ്. പിന്നീട് രേണുവാണ് വീട്ടിലെ പ്രശ്നങ്ങള്‍ പറയുന്നത്.
അങ്ങനെ പൈസ എടുത്ത് കൊടുത്ത സുഹൃത്തുക്കളുണ്ട്. ചിലർ എന്നോട് അത് സംസാരിച്ചിട്ടുണ്ട്. വേണമെങ്കില്‍ അത് ആരൊക്കെയാണ് എന്നുള്ളത് തെളിവുകള്‍ അടക്കം ഞാന്‍ പുറത്തുകൊണ്ടുവരും. കടം മേടിച്ചിട്ടാണേലും ആ വീട്ടിലേക്ക് പൈസ കൊണ്ടുവന്ന ആളാണ് സുധി. മരണശേഷവും സുധിയാണ് എല്ലാം. ആ സുധിയുടെക്കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ സമൂഹം നിങ്ങളെ അളക്കുമെന്ന് മനസ്സിലാക്കണമെന്നും സായി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications