'റിമി ടോമിയെ കൂടെ നിന്ന് ചതിച്ച ഗായകൻ; അവർ ഒരുപാട് കരഞ്ഞു'; നടന്നത് പറഞ്ഞ് ആലപ്പി അഷ്റഫ്
വ്യത്യസ്തമായ അവതരണശൈലിയിലൂടെ ആരാധകരുടെ മനസിൽ ഇടംനേടിയ ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളെ ഇറക്കി മറിച്ച റിമി ഒരു കാലത്ത് വിദേശങ്ങളിൽ അടക്കമുള്ള സ്റ്റേജി പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ഗായികക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 100 ഓളം പാട്ടുകൾ അവർ പാടിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമ രംഗത്ത് അവർക്ക് പല ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം
'സിനിമയുമായോ സംഗീതവുമായോ യാതൊരു പുലബന്ധവും ഇല്ലാത്ത പാലയിലെ സാധാരണ സംഗീത കുടുംബത്തിൽ നിന്നും സ്വന്തം വഴിവെട്ടി അത്യുന്നങ്ങളിൽ എത്തിയ ഗായികയാണ് റിമി ടോമി. കാണികളെ കൈയ്യിലെടുത്ത് കൈയ്യടി വാങ്ങാനുള്ള റിമിയുടെ കഴിവ് വേറെ തന്നെയാണ്. സ്റ്റേജ് ഷോകളുടെ വിജയത്തിനായി റിമി ടോമിയുടെ സാന്നിധ്യം ഒരു കാലത്ത് അനിവാര്യമായിരുന്നു.

ലോകത്ത് മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ റിമിയുടെ പരിപാടി നടത്താൻ ആളുകൾ മത്സരിച്ചിരുന്നു. സിംഗപ്പൂരിൽ മലയാളി അസോസിയേഷന് വേണ്ടി ഞാൻ കോർഡിനേറ്റ് ചെയ്ത ഒരുപരിപാടിയിൽ റിമി പങ്കെടുത്തിരുന്നു. റിമിയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഹണിമൂൺ ട്രിപ്പ് കൂടിയായിരുന്നു അത്. ഈ പരിപാടിക്ക് ബുക്ക് ചെയ്യാൻ റിമിയുടെ വീട്ടിൽ പോയപ്പോഴാണ് അവരുടെ മാതാപിതാക്കളെ പരിചയപ്പെടുന്നത്. റിമിയുടെ അമ്മയുടേയും അവരുടേയും സ്വഭാവം ഒരുപോലെയായിരുന്നു.
റിമി ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയ പാട്ട് സൂപ്പർ ഹിറ്റായി. മീശമാധവൻ എന്ന സിനിമയ്ക്ക് വേണ്ടി ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം റിമിയും ശങ്കർ മഹാദേവും കൂടിയാണ് ആലപിച്ചത്. അങ്ങനെ പിന്നണി ഗായികയായി തുടക്കം കുറിച്ച റിമി നൂറിലധികം ചിത്രങ്ങളിൽ പാടി. റിമിയുടെ ഉയർച്ചക്ക് പിന്നിൽ അവരുടെ കലാപരമായ കഴിവ് മാത്രമല്ല അവരുടെ സ്വഭാവം കൂടി ഒരു ഘടകമാണ് ആരെയും വിഷമിപ്പിക്കാതെയുള്ള നല്ല പെരുമാറ്റം നല്ല ഇടപെടൽ തമാശ കലർന്ന സംസാരവും മറ്റുള്ളവരോടുള്ള വിനയവും ഇതൊക്കെ റിമിയുടെ സവിശേഷതകളാണ്. റിമിക്ക് കലാരംഗത്ത് ശത്രുക്കൾ കുറവാണ്. അഥവാ ശത്രുക്കൾ ഉണ്ടെങ്കിൽ തന്നെ സ്ക്രൂ അല്പം മുറുക്കാൻ ഉണ്ട് എന്ന് മാത്രമാണ് പറയുക.
ചെറിയ പ്രശ്നത്തിൽ പോലും പെട്ടെന്ന് ഇമോഷണൽ ആകുന്ന ആളാണ് റിമി. ഒരിക്കൽ മദ്രാസിൽ എനിക്ക് വേണ്ടി അവർ പാടാൻ വന്നു. രഘുകുമാറായിരുന്നു സംവിധായകൻ. അദ്ദേഹം നിശ്ചയിച്ച ഗായികയെ മാറ്റിയാണ് ഞാൻ റിമിക്ക് അവസരം നൽകിയത്. പാട്ട് കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ കരയുന്ന റിമിയെ ആണ് കണ്ടത്. കാരണം ചോദിച്ചെങ്കിൽ മറുപടി നൽകിയില്ല. തിരിച്ച് പോകാനുള്ള ഫ്ലൈറ്റിന്റെ സമയം ആയതിനാൽ പെട്ടെന്ന് യാത്ര പറഞ്ഞ് അവർ ഇറങ്ങി.
അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് മ്യൂസിക് ഡയറക്ടർ അവരോട് ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെട്ടെന്ന്. അദ്ദേഹം പറഞ്ഞ ഗായികയെ കൊണ്ട് പാടിക്കാത്ത ദേഷ്യം റിമിയോട് തീർത്തതാണെന്ന് മനസിലായി. അതുപോലെ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജിയായിരിക്കെ ഇതുപോലെ കരഞ്ഞിറങ്ങേണ്ടി വന്നിട്ടുണ്ട് റിമിക്ക്. സീനിയർ ജഡ്ജിനൊപ്പം മാർക്കിട്ടപ്പോൾ അവർക്ക് ഹേർട്ടായതാണ്. അദ്ദേഹം റിമിയെ ആക്ഷേപിച്ചു. പിന്നീട് ഒരു ഗായകൻ അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. അന്ന് അയാളുമായി റിമി വർഷങ്ങളോളം സഹകരിച്ചില്ല. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി സൂക്ഷിച്ചിരുന്നില്ല', ആലപ്പി അഷ്റഫ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications