Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നം,ആരും സംസാരിക്കുന്നില്ല, ഒരു ദുരന്തം ഫീൽ ചെയ്തു'; ശാന്തിവിള ദിനേശ്

മമ്മൂട്ടിക്ക് ഒരിക്കലും സുഹൃദ് വലയം ഇല്ലാതെ ജീവിക്കാനാകില്ലെന്ന് സംവിധായകൻ ശാന്തിവിള ദിവേശ. മമ്മൂട്ടിയുടെ കാരവാനിനകത്ത് പോലും അഞ്ച് പേരെങ്കിലും ഉണ്ടാകും. ഏകാന്തതയിൽ ജീവിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും ശാന്തിവിള പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. മമ്മൂട്ടിയുടെ സൗഹൃങ്ങളെ കുറിച്ചും വണ്ടിപ്രേമവും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ചുമെല്ലാം ശാന്തിവിള വീഡിയോയിൽ സംസാരിച്ചു. സംവിധായകന്റെ വാക്കുകളിലേക്ക്

' കാരവാൻ സംസ്കാരം തുടങ്ങിയെങ്കിലും അദ്ദേഹം സുഹൃത്തുക്കളിൽ നിന്ന് മാറിയിരിക്കില്ല. മണിയൻപിള്ള രാജുവിനെ പോലെ , ശ്രീരാമനെ പോലെ, അലിയാറിനേയും സുരാജ് വെഞ്ഞാറമൂടിനേയും രമേഷ് പിഷാരടിയേയും പോലെയൊക്കെ കാലാകാലങ്ങളിൽ അദ്ദേഹം ഒരുപാട് പേരെ കൊണ്ടുനടന്നിട്ടുണ്ട്. പ്രത്യേകിച്ച് ഹാസ്യം പറയുന്നവരാണെങ്കിൽ , എന്ത് തമാശ കേട്ടാലും അദ്ദേഹം ചിരിക്കും. അങ്ങനെയുള്ള സൗഹൃദ വലയങ്ങൾ അദ്ദേഹത്തെ ചുറ്റിക്കൊണ്ടുണ്ടാകും.

santhivilamammootty-

മമ്മൂട്ടിക്ക് കാറും കാറോടിക്കലുമൊക്കെ ഹരമാണ്. നെഞ്ചത്ത് കൈവെച്ച് അല്ലാതെ മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യാൻ ആകില്ലെന്ന് എന്റെ അനുഭവം വെച്ച് ഞാൻ പറയുകയാണ്. ഇപ്പോൾ മമ്മൂക്കയെ കുറിച്ച് സംസാരിക്കാൻ കാരണം ഞാൻ മറച്ചുവെക്കുന്നില്ല അദ്ദേഹത്തിന് ഇപ്പോൾ ആരോഗ്യപ്രശ്നമുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. ആ വാർത്തയെ പൊടിപ്പും തൊങ്ങലും വെച്ച് എന്തെല്ലാം കഥകളിറക്കി. എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം നേരിട്ടു. ഇപ്പോൾ ആർക്കും ഒന്നും പറയാനില്ല. എന്നാൽ ഇവിടെ എനിക്കൊരു ദുരന്തം ഫീൽ ചെയ്തു. 40 വർഷക്കാലമായി മലയാളത്തിൽ സജീവ സാന്നിധ്യമായി ഒന്നാം നിരയിൽ നിന്നിരുന്ന മമ്മൂട്ടി എന്ന ആളെ പറ്റി ആരും ഒന്നും പറയുന്നില്ല, നല്ലതും ചീത്തയും ഒന്നും സംസാരിക്കുന്നില്ല. അതാണ് സിനിമയെന്ന് എനിക്ക് തോന്നി.

ലൈവിൽ നിൽക്കുമ്പോഴേ സ്നേഹവും ബഹുമാനവും ഉള്ളൂ. ആരുമാരും അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാതിരുന്നതിനാലാണ് അദ്ദേഹത്തെ കുറിച്ചൊരു എപ്പിസോഡ് ചെയ്യണമെന്ന് എനിക്ക് തോന്നിയത്. മമ്മൂക്കയുടെ സൗഹൃദ കഥയെ കുറിച്ച് പറയണമെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ വാഹനകഥയെ കുറിച്ച് പറയാം. വണ്ടി അദ്ദേഹത്തിന്റെ ജീവിതത്തോട് എന്നും ചേർന്ന് നിൽക്കുന്നതാണ്.

പദ്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമ ഊട്ടിയിലാണ് ഷൂട്ട് ചയ്തത്. കൂടെവിടേയ്ക്ക് മുന്നേ ഒരുപാട് സിനിമകളിൽ മമ്മൂട്ടിയും മണിയൻപിള്ള രാജുവും ഒരുമിച്ച് അഭിനയിച്ചിരുന്നതിനാൽ നല്ല സുഹൃത്തുക്കളായിരുന്നു. കൂടെവിടെ സിനിമയിൽ പട്ടാളക്കാരനാണ് മമ്മൂട്ടി. അദ്ദേഹം ഓടിക്കുന്ന ജീപ്പുണ്ട്. ആ ജീപ്പിൽ ഒരു ദിവസം മുറിയിലേക്ക് പോകാനായി അദ്ദേഹം എടുത്തു. കൂടെ മണിയൻപിള്ള രാജുവിനേയും കൂട്ടി.രാജുവേട്ടൻ കൂടെയുണ്ടങ്കിൽ ചിരിച്ച് മണ്ണുകപ്പിപ്പോകും. വളരെ പെട്ടെന്നാണ് ജീപ്പ് അദ്ദേഹം പോയത്. എന്നാൽ മുറിയിൽ എത്തുന്നതിന് മുൻപ് ജീപ്പ് ഒരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു, സന്ധ്യ സമയമാണേ,ജീപ്പ് എത്രയോ വട്ടം തലകുത്തി മറിഞ്ഞു, മണിയൻപിള്ള ജീപ്പിന് അടിയിലാണ്. ഇടിയുടെ ആഘാതത്തിൽ മണിയൻപിള്ളയുടെ ബോധവും പോയി, പേടിച്ചത് കൊണ്ടായിരിക്കാം.ജീപ്പോടച്ച മമ്മൂട്ടിക്ക് പരിക്കകളൊന്നും ഭാഗ്യം കൊണ്ട് ഉണ്ടായില്ല. ആളുകൾ ഓടിക്കൂടി മണിയൻപിള്ളയെ വലിച്ചെടുത്തു. നിസംഗനായി റോഡിലേക്ക് കയറി നിന്ന മമ്മൂട്ടിയുടെ അടുത്തേക്ക് പദ്മരാജനും സിനിമയുടെ ക്രൂവും എത്തി. ഇരുവരേയും കൂട്ടിക്കൊണ്ടുപോയി, ഒരു മുറിവും ഇല്ലാതെ രക്ഷപ്പെട്ട മണിയൻപിള്ള രാജുവിനെ നോക്കി മമ്മൂട്ടി പറഞ്ഞു, ഇവനെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ നാളത്തെ പത്രങ്ങൾ എന്നെ എഴുതി കൊന്നേനെ, മണിയൻ പിള്ളയെ കൊന്ന കൊലയാളി ആക്കിയേനേ. അദ്ദേഹം പറഞ്ഞു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+