'ശ്രീവിദ്യ ചതിക്കപ്പെട്ടു, അവസാന ആഗ്രഹം പോലും സാധിച്ചു കൊടുത്തില്ല'; സഹോദരന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ
മലയാളികളുടെ പ്രിയങ്കരിയായ നായികയായിരുന്നു ശ്രീവിദ്യ. ഒരുകാലത്ത് മലയാളിയുടെ സൗന്ദര്യ സങ്കൽപങ്ങളുടെ പ്രതിരൂപമായി അഭ്രപാളിയിൽ തെളിഞ്ഞുനിന്ന ആ പ്രതിഭയുടെ സ്വകാര്യ ജീവിതം പക്ഷേ ഒരുപാട് വേദനകൾ നിറഞ്ഞതായിരുന്നു. പ്രണയവും, വിവാഹവും എല്ലാം പരാജയപ്പെട്ട ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സഹോദരന്റെ ഭാര്യയായ വിജയലക്ഷ്‌മി ഇപ്പോൾ.
അവൾ വികടൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീവിദ്യയുടെ മൂത്ത ജേഷ്ഠന്റെ ഭാര്യയായ വിജയലക്ഷ്‌മി ഇക്കാര്യം തുറന്നുപറഞ്ഞത്. ശ്രീവിദ്യയുടെ കോടിക്കണക്കിന് രൂപ വരുന്ന സ്വത്തുക്കൾ എവിടെ പോയെന്ന് അറിയില്ലെന്നും, കടുംബത്തിന് ഒന്നും കിട്ടിയില്ലെന്നും അവർ പറയുന്നു. കൂടാതെ കമൽഹാസനുമായുള്ള പ്രണയവും, പിന്നീടുള്ള വിവാഹ ജീവിതവുമൊക്കെ അവർ വെളിപ്പെടുത്തുന്നു.

കമൽ ഹാസനുമായുള്ള ബ്രേക്കപ്പിന് ശേഷം, പിന്നീട് വന്ന വിവാഹങ്ങള്‍ക്കൊന്നും ശ്രീവിദ്യ സമ്മതിച്ചിരുന്നില്ല. അവസാനം ജോര്‍ജ്ജ് തോമസ് എന്നയാളെ കണ്ടെത്തി പ്രണയിച്ച്, മതം മാറി, വിവാഹം കഴിച്ചതൊക്കെ ശ്രീവിദ്യയുടെ മാത്രം തീരുമാനമായിരുന്നു. ആ വിവാഹത്തിന്‍ പാകപ്പിഴകള്‍ വന്നപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ചേട്ടനൊപ്പം കുറേക്കാലം നിന്നു. എന്നാൽ താന്‍ ആര്‍ക്കും ബാധ്യതയാകരുത് എന്ന് കരുതി സ്വന്തമായി ജീവിക്കാന്‍ തീരുമാനിച്ചാണ് ശ്രീവിദ്യ കേരളത്തിലേക്ക് വന്നത്; വിജയലക്ഷ്‌മി വെളിപ്പെടുത്തുന്നു.
സഹോദരനുമായി അകലാനുള്ള കാരണവും അവർ വെളിപ്പെടുത്തി. ചിലർ ശ്രീവിദ്യയെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ചേട്ടൻ ശങ്കർ കുടുംബവും കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുന്നു, നീ അവര്‍ക്കൊരു ഭാരമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞത് കേട്ട് കേട്ട് വിദ്യ സ്വയം ഇറങ്ങിപ്പോയതാണ്; വിജയലക്ഷ്‌മി വെളിപ്പെടുത്തി.
ആശുപത്രിയില്‍ വച്ചു കണ്ട ശ്രീവിദ്യയുടെ മുഖം ഇപ്പോഴും മറക്കാന്‍ കഴിയില്ലെന്നും വിജയലക്ഷ്‌മി പറഞ്ഞു. കണ്ണൊക്കെ പുറത്തോക്ക് തള്ളി, മുടിയൊക്കെ കൊഴിഞ്ഞ്, ചുക്കിച്ചുളിഞ്ഞ ശരീരം മഞ്ഞ നിറത്തിലായിരുന്നു. മരുന്നിന്റെ സെഡേഷനിലും നീ എന്തിനാണ് വന്നത് എന്ന് ചോദിച്ച് ചേട്ടനോട് തട്ടിക്കയറി. ഇവിടെ നില്‍ക്കേണ്ട പോ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും ശങ്കര്‍ അവിടെയുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഗണേഷ് കുമാറിനെ കുറിച്ചും വിജയലക്ഷ്‍മി പരാമർശിക്കുകയുണ്ടായി. ശ്രീവിദ്യ മരണത്തിന് മുന്‍പ് ഒരു ബില്‍ എഴുതി വച്ചിട്ടുണ്ട്, അതിന്റെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറില്‍ ആണ് എന്ന് ഞങ്ങള്‍ അറിഞ്ഞത് ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലാണ്. അക്കാര്യം ഞങ്ങളോട് പറയുന്നതിന് മുന്‍പേ ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആ ബില്ലില്‍ ശ്രീവിദ്യയുടെ സ്വത്ത് വിവരങ്ങളും, അതെന്ത് ചെയ്യണം എന്നും കൃത്യമായി എഴുതി വച്ചിരുന്നുവെന്നും വിജയലക്ഷ്‌മി ചൂണ്ടിക്കാട്ടി.
ബില്ലില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ്, ശ്രീവിദ്യ മരിക്കുന്നതിന് രണ്ട് മാസം മുന്‍പുള്ളതാണ്. ആശുപത്രിയില്‍ ഒരു നഴ്‌സ് ഞങ്ങളോട് പറഞ്ഞത് ആ സമയം ശ്രീവിദ്യ കീമോയുടെ സെഡേഷനില്‍ ആയിരുന്നുവെന്നാണ്. ബോധമില്ലാത്ത അവസ്ഥയിലാണ് ഒപ്പ് വാങ്ങിയത് എന്നാണ്. മാത്രമല്ല, ആ ബില്ലില്‍ പറഞ്ഞിരിക്കുന്നത് മാത്രമല്ല വിദ്യയുടെ സ്വത്തുക്കള്‍. അതിനപ്പുറം സ്ഥലങ്ങള്‍ വാങ്ങിയതായ വിവരങ്ങളൊന്നും ആ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനിടയില്‍ ആരാണ് നിന്ന് ചതിച്ചത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും വിജയലക്ഷ്‌മി വ്യക്തമാക്കി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications