'പുറത്ത് വെച്ച് ഒരു കോംപ്രമൈസിനും ഇല്ല, നട്ടാൽ കുരുക്കാത്ത നുണ', തെളിയിച്ച ശേഷം ഒരു വരവ് വരുമെന്ന് സ്നേഹ
ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും സീരിയലിലെ അഭിനേതാക്കൾക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി ആരാധകരെ ഞെട്ടിച്ചിരുന്നു. ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത്. അതിന് ശേഷം ഇരുവരും സീരിയലിന്റെ ഭാഗമല്ല.
തനിക്കെതിരെ ഉളളത് വ്യാജ പരാതിയാണ് എന്നാണ് ശ്രീകുമാറിന്റെ പ്രതികരണം. അത് തെളിയിക്കുമെന്നും അതിനായി ഏത് അറ്റം വരെയും പോകുമെന്നും ശ്രീകുമാറും ഭാര്യയും നടിയുമായ സ്നേഹയും പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഇനി ഉപ്പും മുളകിലേക്ക് തിരിച്ച് വരണോ എന്നത് വളരെ ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുളളൂ എന്ന് ശ്രീകുമാർ പറയുന്നു. ''തനിക്കെതിരെയുളള പരാതി വ്യാജമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. എന്നെ മനസ്സിലാക്കുന്നവരും അടുത്ത് അറിയുന്നവക്കും അറിയാം. മറ്റൊരാളെ ബോധിപ്പിക്കാന്‍ ഉളള കാര്യങ്ങള്‍ കുറവാണ്. ഇത്തരം വ്യാജ പരാതികള്‍ വരുമ്പോള്‍, മറ്റൊരാള്‍ ആണെങ്കില്‍ വീട്ടുകാരേയും സുഹൃത്തുക്കളേയും എല്ലാം ബോധ്യപ്പെടുത്തേണ്ടി വരും.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഒരാളെ അല്ല ബാധിക്കുന്നത്. ചുറ്റുപാടും നില്‍ക്കുന്നവരെ കൂടിയാണ്. നമുക്ക് മറ്റൊരു വീട്ടിലേക്കോ മറ്റൊരു സ്ഥലത്തേക്കോ പോകാന്‍ പറ്റാത്ത തരത്തിലാണ് അവര്‍ നമ്മളെ കൊണ്ട് ചെന്ന് നിര്‍ത്തുന്നത്. വ്യാജപരാതികള്‍ കൊടുക്കുന്നവര്‍ ഒന്ന് ഓര്‍ത്തിരിക്കണം. എന്റെയും സ്നേഹയുടേയും വീട്ടുകാരും പിന്നെ എന്നെ അറിയുന്ന എന്റെ നാട്ടുകാരും ഉണ്ട്, തനിക്ക് അത് മതി'', ശ്രീകുമാർ പറഞ്ഞു.
കേസുണ്ട് എന്നത് കൊണ്ട് വാതിലടച്ച് ഇരിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് സ്നേഹ ശ്രീകുമാർ പറയുന്നു. ''രണ്ട് മാസം മുന്‍പ് ശ്രീയുടെ ഫോട്ടോ എല്ലാ മാധ്യമങ്ങളിലും വന്നു. ലൈംഗികാതിക്രമം നടത്തി എന്നൊക്കെ പറഞ്ഞ്. ആ വാര്‍ത്തകളൊക്കെ വന്നിട്ടുളളത് സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചിട്ടൊന്നും അല്ല. അന്വേഷിച്ചിരുന്നെങ്കില്‍ അറിയാമായിരുന്നു ലൈംഗികാതിക്രമം എന്നൊരു പരാതി ശ്രീക്കെതിരെ വന്നിട്ടില്ല.
ഒരു സ്ത്രീയാണ് പരാതി കൊടുത്തത്. അത് ആരാണെന്നോ അവരുടെ പേരോ കേസ് എന്താണ് എന്നോ പറയാന്‍ ഉളള സ്വാതന്ത്ര്യം തനിക്കില്ല. ഞാനും ഒരു സ്ത്രീയാണ്. അവര്‍ അനുഭവിക്കുന്ന അതേ സംരക്ഷണം തനിക്കും ആവശ്യമാണ്. അത് പറയാന്‍ പറ്റാത്തത് തന്റെ ഗതികേടാണ്. അത് നൂറ് ശതമാനം വ്യാജപരാതിയാണ് എന്ന് തനിക്കറിയാം. നിയമപരമായി തന്നെ അതിനെ നേരിടും എന്നുളള വിശ്വാസം തനിക്കുണ്ട്.
എങ്കിലും ആ സമയത്ത് കുറച്ച് നേരത്തേക്ക് എങ്കിലും നമ്മള് കടന്ന് പോയൊരു മാനസികാവസ്ഥയുണ്ട്. അതിനെകുറിച്ച് ഒരാളും ചിന്തിച്ചിട്ടില്ല. വ്യാജപരാതികള്‍ വരുന്നത് യഥാര്‍ത്ഥ പരാതികള്‍ നല്കുന്നവരെയാണ് കുഴപ്പത്തിലാക്കുക. മാത്രമല്ല പോലീസിനും ഇവര്‍ അധികം പണി കൊടുക്കുകയാണ്. ഇത് വ്യാജ പരാതിയാണ് എന്ന് ഞങ്ങള്‍ക്കും ഞങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ഈ പരാതിപ്പെട്ടവര്‍ക്കും എല്ലാവര്ക്കും അറിയാം. അത് ഞങ്ങള്‍ തെളിയിക്കും. അതില്‍ ഇനി ഒരു ഒത്തുതീര്‍പ്പിനും ഒരാളുമായിട്ടും ഇല്ല. നിയമസംവിധാനത്തോട് വിശ്വാസം ഉണ്ട്. അതിന്റെ ബലത്തിലാണ് ഇവിടെ ഇരുന്ന് സംസാരിക്കുന്നത്. അത് തെളിയിച്ചതിന് ശേഷം ഞാനൊരു വരവ് വരും.
സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ പ്രതികരിക്കുന്നില്ല, എന്തുകൊണ്ട് ഞാനത് ചെയ്തില്ല എന്നു പറയുന്നില്ല എന്നൊക്കെ. നിയമം അനുവദിക്കുന്ന കാര്യങ്ങളേ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഞങ്ങള്‍ക്ക് നീതി നേടിത്തരാന്‍ പോകുന്നത് 100 ശതമാനവും ഇന്ത്യന്‍ നിയമവ്യവസ്ഥയാണ്. ആ നിയമം അനുസരിച്ചേ മുന്നോട്ട് പോകൂ. എന്റെ വീട്ടില്‍ എന്റെ ശ്രീക്കെതിരെ കേസ് വന്ന സ്ഥിതിക്ക് താന്‍ ഇനി പിന്നോട്ട് പോകില്ല.
ശ്രീയുടെ കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവരേയും അറിയാം. ഒരിക്കല്‍ പോലും ഇല്ലാത്ത ഒരു പ്രശ്നം പെട്ടെന്ന് ഒരാള്‍ വന്ന് പറയുമ്പോള്‍ എല്ലാവരും ഞെട്ടി. നട്ടാല്‍ കുരുക്കാത്ത നുണ എങ്ങനെ പറയാന്‍ പറ്റുന്നു എന്നായിരുന്നു അവരുടെയൊക്കെ പ്രതികരണം. ഇതെന്തായാലും വെറുതെ വിടരുത്, കേസുമായി മുന്നോട്ട് പോകണം എന്നാണ് അവരും പറഞ്ഞത്. പുറത്ത് വെച്ച് കോംപ്രമൈസിന് അന്നും ഇന്നും ആഗ്രഹിക്കുന്നില്ല.അന്നത്തെ ദിവസം തീരുമാനിച്ചതാണ് ഇതൊരു തരത്തിലും കോപ്രമൈസ് ചെയ്യില്ല എന്നത്. അതെനിക്കുളള വാശിയാണ്. എത്ര കാലമെടുത്താലും കേസ് പറഞ്ഞ് തന്നെ ജയിക്കും'' സ്നേഹ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications