ഓണ്‍ലൈനില്‍ പ്രപ്പോസലുകളൊക്കെ വരാറുണ്ട്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തി ശിവാനി
മലയാളികളുടെ കണ്‍മുന്നിലൂടെ വളർന്ന കുട്ടിയെന്ന് പറയാന്‍ സാധിക്കുന്ന താരമാണ് ശിവാനി. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ഓരോ മലയാളി പ്രേക്ഷകകരുടെ ഹൃദയത്തിലും ശിവാന സ്ഥാനം പിടിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആദ്യമായി ഒരു സിനിമയിലും ശിവാനി നായികയായിരിക്കുകയാണ്. റാണി എന്ന ചിത്രത്തില്‍ ശിവാനിയുടെ അച്ഛനായി എത്തുന്നത് ഉപ്പും മുളകിലെ അച്ഛനായ ബിജു സോപാനം തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ശിവാനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
തികച്ചും യാദൃശ്ചികമായിട്ടാണ് റാണി എന്ന ചിത്രത്തിലേക്ക് എത്തിയത്. യഥാർത്ഥത്തില്‍ ഇതിലെ നായികാ വേഷത്തിലേക്ക് എന്നെയായിരുന്നില്ല കാസ്റ്റ് ചെയ്തിരുന്നത്. അച്ഛന്റെ റോളിലേക്ക് ബാലു അച്ഛന്‍ (ബിജ് സോപാനം) വന്നപ്പോഴാണ് താനും ആ റോളിലേക്ക് വരുന്നത്. ഉപ്പും മുളകിന്റെ ഷൂട്ട് നടക്കുമ്പോള്‍ ബാലു അച്ഛന്‍ തന്നെയാണ് സംവിധായകന്‍ വിളിച്ച കാര്യം പറയുന്നതെന്നും ശിവാനി പറയുന്നു.

റാണിയാണോ എന്ന് ചോദിച്ചാല്‍ കുറച്ചൊക്കെ ആ കഥാപാത്രത്തിന്റെ സ്വഭാവം ഉണ്ട്. എന്നാല്‍ കൂടുതലായും ശിവ തന്നെയാണ്. കുറച്ച് കുരുത്തക്കേടൊക്കെ ഉണ്ട്. എട്ട് വർഷമായി ഉപ്പും മുളകും ചെയ്യുന്നു. അവിടെ നിങ്ങള്‍ കാണുന്നത് ഏറെക്കുറെ ഞങ്ങളുടെ സ്വഭാവം തന്നെയാണ്. അതില്‍ നിന്നെല്ലാം പക്വതയാർന്ന ഒരു കഥാപാത്രമാണ് റാണി. റാണിയിലേക്കുള്ള മാറ്റം ബുദ്ധിമുട്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടായിരുന്നു. കുട്ടികളിയൊക്കെ മാറ്റി പക്വത കാണിക്കണമല്ലോയെന്നും ശിവാനി പറയുന്നു.
ഒന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കാര്യമല്ല നടക്കുന്നത്. മൂന്ന് വയസ്സ് മുതല്‍ തന്നെ ടിവിക്ക് മുമ്പിലുണ്ട്. എങ്ങനെയൊക്കെയോ അവസരങ്ങള്‍ വന്നു. അതിനൊപ്പം അങ്ങ് പോയി. അത്രമാത്രം. കുട്ടികലവറയിലേക്ക് വരുന്ന ഓഡീഷന്‍ വഴിയാണ്. അതില്‍ നിന്നാണ് ഉപ്പും മുളകിലേക്ക് വരുന്നത്. ഒരു ആഴ്ച എന്ന് പറഞ്ഞ് തുടങ്ങിയ പരിപാടിയാണ് എട്ട് വർഷം കഴിയാറായി എത്തി നില്‍ക്കുന്നത്.
എട്ട് വയസ്സ് മുതലാണ് ഉപ്പും മുളകും ചെയ്ത് തുടങ്ങുന്നത്. അതായത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍. പിന്നെ സ്കൂളിലൊന്നും അധികം പോയിട്ടില്ല. കൊറോണയും ആ സമയത്തായിരുന്നു. എപ്പോഴും ചുറ്റും ആളുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ ഒരു ബ്രേക്ക് വന്നപ്പോള്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടി. വലിയ അണ്‍കംഫർട്ടബിളായിരുന്നു. പാറുക്കുട്ടിയേയുമൊക്കെ വലിയ രീതിയില്‍ മിസ്സ് ചെയ്തു. ഞങ്ങളൊക്കെ ഒരുമിച്ച് വളർന്ന് വന്നവരായിരുന്നുവെന്നും ശിവാനി പറയുന്നു.
മുടിയന്‍ ചേട്ടന്‍ പോയെങ്കിലും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്. ഇടക്കൊക്കെ റീലൊക്കെ എടുക്കും. പരിപാടിക്ക് അകത്തുള്ളത് മാത്രമാണ് ചാനലിന്റെ വിഷയങ്ങള്‍. അതിന് പുറത്ത് ഞാന്‍ അനിയത്തിയും മുടിയന്‍ ചേട്ടനുമാണ്. പുറത്ത് പോയതിനെക്കുറിച്ചൊന്നും ഞങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ചേട്ടന്‍ ഇപ്പോഴും എന്നെ ആ ചെറിയ അനിയത്തിക്കുട്ടിയായിട്ടാണ് കാണുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നു.
തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചും അഭിമുഖത്തില്‍ ശിവാനി പറയുന്നു. കറന്റ്ലി സിംഗിള്‍, നോട്ട് റെഡി ടു മിംഗിള്‍. കാരണം അമ്മ വീട്ടില്‍ കേറ്റൂല ഗായ്സ്. ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ട്. ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറഞ്ഞത്. ഞാന്‍ പക്ഷെ താങ്ക്യു ചേട്ടാ, ഇപ്പോള്‍ താല്‍പര്യമില്ല പിന്നെ നോക്കാം എന്ന് പറഞ്ഞ് വിടും. എന്റെ കാര്യം നോക്കാനെ എനിക്ക് സമയമില്ല. പിന്നെയാണ് വേറെ ഒരാളുടെ കാര്യം.
എല്ലാവര്‍ക്കും സ്നേഹം വേണം. തല്‍ക്കാലം ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ നന്നായി തരുന്നുണ്ട്. അതുപോരാ എന്നല്ല, എപ്പോഴെങ്കിലും വേറെ ഒരാളുടെ കൂടെ വേണമെന്ന് തോന്നിയാല്‍ ആവാം. ഇപ്പോള്‍ ഞാന്‍ വളരെ നന്നായിട്ടാണ് പോകുന്നത്. തിരക്കുള്ള ഷെഡ്യൂളാണ്. അപ്പോള്‍ വേറൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് ചിന്തയില്ല. പതിനാറ് വയസേ ആയിട്ടുള്ളൂ, പത്ത് പതിനഞ്ച് വര്‍ഷം കൂടെയില്ലേ അതിനൊക്കെയെന്നും ശിവാനി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications