ഉപ്പും മുളകും: മുടിയന്‍ പറഞ്ഞതോ സത്യം? പിന്നാലെ ശ്രീകണ്ഠന്‍ നായരുടെ മറുപടി, ചില സത്യം പറയേണ്ടി വരും
കൊച്ചി: മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ടെലിവില്‍ പ്രോഗ്രാമുകളിലൊന്നാണ് ' ഉപ്പും മുളകും'. ഇടക്കാലത്ത് പരിപാടി ചെറിയ കാലയളവിലേക്ക് നിർത്തി വെച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ ആവശ്യം ശക്തമായതോടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഈ ചെറിയ ഇടവേള മാറ്റി നിർത്തിയാല്‍ എട്ട് വർഷത്തോളമായി വിജയകരമായി തന്നെ ഉപ്പും മുളകും സംപ്രേക്ഷണം തുടരുന്നു.
പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നിട്ട് നില്‍ക്കുമ്പോള്‍ തന്നേയും ഇടക്ക് ചില വിവാദങ്ങളും പരിപാടിയുടെ അണിയറയില്‍ നിന്നും ഉയർന്ന് വന്നിരുന്നു. പരിപാടിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സംവിധായകനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വരികയായിരുന്നു. ഈ പ്രശ്നം പിന്നീട് പരിഹരിക്കപ്പെടുകയും താരം ഉപ്പും മുളകില്‍ തുടരുകയും ചെയ്തു.

ഉപ്പും മുളകും കുടുംബത്തിലെ 'മുടിയന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഷിയെന്ന താരം സംവിധായകനെതിരെ പുതിയ ആരോപണം ഉയർത്തിയതോടെയാണ് പരിപാടി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായത്. ഇതിന് പിന്നാലെ താരത്തിന് മറുപടിയെന്നോണം ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ശ്രീകണ്ഠന്‍ നായരും രംഗത്ത് വരുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി, കൃത്യമായി പറഞ്ഞാല്‍ ആറ് മാസത്തോളമായി മുടിയന്‍ കഥാപാത്രം ഇല്ലാതെയാണ് ഉപ്പുമുളകും സിറ്റ് കോം മുന്നോട്ട് പോവുന്നത്. മുടിയന്‍ ബാംഗ്ലൂരില്‍ പോയിരിക്കുകയാണെന്നാണ് കഥയില്‍ പറയുന്നത്. ഇതോടെ മുടിയന് എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് കഥാപാത്രം പരിപാടിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്ന ചർച്ചകളും ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
മുടിയന്റെ ആരോപണം
ആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ടാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ റിഷിയുടെ പുറത്ത് വരുന്നത്. ഉപ്പും മുളകും സംവിധായകന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് താരത്തിന്റെ ആരോപണം. ഇമോഷണലി വല്ലാതെ ടോർച്ചറാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തനിക്ക് മാത്രമല്ല, അമ്മയായി അഭിനയിക്കുന്ന നിഷ സാരംഗിനും നേരത്തെ സമാനമായ അനുഭവം നേരിടേണ്ടി വന്നതായും റിഷി ഓർമിപ്പിച്ചു.

തന്നെ പുറത്താക്കി എന്നതിനേക്കാള്‍ മുടിയനെ ബാംഗ്ലൂരില്‍ വെച്ച് മയക്ക് മരുന്ന് കേസില്‍ പൊലീസ് പിടിച്ചു എന്ന തരത്തില്‍ കഥ മുന്നോട്ട് കൊണ്ടുപോവാനുള്ള ശ്രമാണ് നടക്കുന്നത്. ഇതോടെയാണ് തനിക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. കൂടാതെ സിറ്റ്കോം പരിപാടി എന്ന നിലയില്‍ പ്രേക്ഷകർക്കിടയില്‍ സ്വീകാര്യത നേടിയ പരിപാടിയെ സീരിയല്‍ എന്നത് പോലെയാണ് ഇപ്പോള്‍ സംവിധായകന്‍ മുന്നോട്ട് കൊണ്ടു പോവുന്നതെന്നും റിഷി അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
ശ്രീകണ്ഠന്‍ നായരുടെ മറുപടി
താരത്തിന്റ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചാ വിഷയമായതോടെയാണ് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ശ്രീകണ്ഠന്‍ നായർ തന്നെ രംഗത്ത് വരുന്നത്. വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടിമാറ്റുകയല്ലാതെ വേറെ രക്ഷയില്ലെന്നാണ് ശ്രീകണ്ഠന്‍ നായർ പറയുന്നത്.
'ഉപ്പും മുളകില്‍ ഒരു പ്രശ്നമുണ്ട്. അതില്‍ ഇടപെടണമെന്ന് ഒരുപാട് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഉപ്പുംമുളകില്‍ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസവും ഞാന്‍ ആ പരിപാടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പോയിരുന്നു. നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും. അങ്ങനെ കൊഴുത്താൽ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ചിലപ്പോൾ ചാനലിനും മുകളിലേക്ക് വളരും. അങ്ങനെ വളർന്നാൽ വെട്ടിവീഴ്ത്താതെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കുക'- എന്നാണ് 24 ന്യൂസ് ചാനലിന്റെ മോർണിങ് ഷോയില്‍ പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീകണ്ഠന്‍ നായർ പറഞ്ഞത്.

എനിക്ക് അതിൽ കൂടുതൽ പറയാൻ പറ്റില്ല. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ മനസ്സിലാക്കുന്നത് ഈ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. മറുവശത്ത് അതിലും കടുത്ത പ്രശ്നങ്ങള്‍ നിരവധിയാണ്. ചില ലൊക്കേഷനിലൊക്കെ ഷൂട്ടിങ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ വഷളാകും. അതായത് ഇവർ പെട്ടെന്ന് ആർട്ടിസ്റ്റായി മാറി ഞാനാണ് ഈ പരിപാടിയുടെ എല്ലാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ശ്രീകണ്ഠന്‍ നായർ പറയുന്നു.
വളരെ പ്രശസ്താനായ ഒരാളെ ഷൂട്ടിങ്ങിന് കൊണ്ടുപോവുകയാണെങ്കില്‍ അയാളുടെ മൂഡ് ഒക്കെ നമ്മള്‍ സഹിക്കേണ്ടി വരും. പക്ഷെ 24 മണിക്കൂറും മൂഡ് താങ്ങിയായി നടക്കാന്‍ ചിലപ്പോള്‍ കഴിയാതെ വരും. പ്രേക്ഷകർ കുറച്ചുകൂടെ ഇങ്ങനെ പ്രേരിപ്പിച്ച് കഴിഞ്ഞാല്‍ ചില സത്യങ്ങള്‍ എനിക്ക് തുറന്ന് പറയേണ്ടി വരും. അത് ആർക്കും ഗുണം ചെയ്യില്ലെന്നും ശ്രീകണ്ഠന്‍ നായർ കൂട്ടിച്ചേർത്തു.
ചാനലിന്റെ നിലപാട് വ്യക്തമാക്കി ശ്രീകണ്ഠന്‍ നായർ കൂടെ രംഗത്ത് വന്നതോടെ മുടിയന്‍ അടങ്ങുമോ അതോ കൂടുതല്‍ ആരോപണങ്ങളുമായി വീണ്ടും എത്തുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. എന്തൊക്കെ പ്രശ്നം ആയാലും എല്ലാം പരിഹരിച്ച് പഴയതുപോലെ ഒരു രസകരമായ പരിപാടിയായി ഉപ്പും മുളകും മാറണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications