പ്രതിഫലം 200 കോടിയാക്കി വിജയ്: തമിഴകത്ത് തലൈവര്‍-ഇളയദളപതി പോര്, ഒന്നാം സ്ഥാനത്തിന് പോര്
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് അടുത്തിടെ ഉണ്ടായ വമ്പന്‍ രണ്ട് വിജയങ്ങള്‍ ഇപ്പോള്‍ ഫാന്‍ ഫൈറ്റിന് വഴി വെച്ചിരിക്കുകയാണ്. രജനീകാന്തും ഇളയദളപതി വിജയിയും തമ്മിലാണ് ഈ മത്സരം. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇരുവരും മത്സരിക്കുകയാണ്. രജനീകാന്ത് നേരത്തെ ജയിലറിന്റെ വിജയത്തിന്റെ പിന്നാലെ 260 കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഇത് ലോകേഷ് കനകരാജുമായി ചെയ്യുന്ന അടുത്ത ചിത്രത്തിന് വേണ്ടിയാണ്.
ഇതിന് പിന്നാലെ വിജയിയും പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. 200 കോടിയായിട്ടാണ് പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്. ലിയോയുടെ വിജയത്തിന് ശേഷമാണ് വിജയ് പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്. തമിഴകത്ത് ആരാണ് സൂപ്പര്‍ താരമെന്ന ചോദ്യമാണ് ഇരുവരുടെയും ആരാധകര്‍ ഉയര്‍ത്തുന്നത്. രജനിയും, വിജയിയും ജയിലറുടെയും ലിയോയുടെയും വിജയാഘോഷ വേളയില്‍ പരസ്പരം പരിഹസിച്ചിരുന്നു. പരോക്ഷമായിട്ടായിരുന്നു പരിഹാസം.

യഥാര്‍ത്ഥ സൂപ്പര്‍ താരം ജനങ്ങളാണെന്നും മറ്റാരുമല്ലെന്നും വിജയ് പറഞ്ഞിരുന്നു. ഇത് സൂപ്പര്‍ താരം എന്ന ടാഗുള്ള രജനിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരാധകര്‍ ആരോപിക്കുന്നു. അത്തരത്തിലുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയാനുമാവില്ല. എല്ലാവരെയും ശല്യം ചെയ്യുന്നവരാണെന്നും, എന്നാല്‍ കഴുകന്‍ ഉയരത്തില്‍ പറക്കുമെന്നും വിജയിയെ ലക്ഷ്യമിട്ട് താനാണ് സൂപ്പര്‍ താരമെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് രജനീകാന്ത് പറഞ്ഞിരുന്നു.
നടന്‍ പ്രഭുവിന്റെ പ്രതികരണവും ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍ വന്നിരുന്നു. രജനീകാന്താണ് സൂപ്പര്‍ താരമെന്നും, ബാക്കിയെല്ലാവരും സൂപ്പര്‍ നടന്മാരാണെന്നും പ്രഭു പറഞ്ഞിരുന്നു. എന്നാല്‍ ഭാവിയില്‍ ഇവര്‍ക്കെല്ലാം സൂപ്പര്‍ താരമാകാമെന്നും പ്രഭു പറഞ്ഞു. എന്നാല്‍ ഇളദളപതി വിജയ് മാത്രമല്ല, അജിത്ത് കുമാറും അതേ നിരയിലുണ്ടെന്ന കൂടി ഓര്‍മിപ്പിച്ചു. വിജയ് ഇപ്പോഴും അജിത്തിനൊപ്പമുള്ള നിരയിലാണെന്ന് ഓര്‍മിപ്പിക്കുകയാണ് പ്രഭു ചെയ്തത്.
അതേസമയം വിജയ് ചിത്രം ലിയോയ്‌ക്കെതിരെയും ഇതിനിടെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലിയോയുടെ കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചതെന്നാണ് ആരോപണം. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ നേരത്തെ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ എന്ന പേരില്‍ ഒരു കണക്കും പുറത്തുവിട്ടിരുന്നു. ലിയോ ശരാശരിയിലും താഴെയാണ് കളക്ട് ചെയ്തതെന്നും ആരോപണമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കളക്ഷന്‍ ഇപ്പോഴും അജ്ഞാതമാണ്.
ഇതിനിടെ ലിയോ സിനിമയുടെ ബന്ധപ്പെട്ട് രജനിയുടെ ഭാര്യ ലതയുടെ പേരില്‍ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചിരുന്നു. ലിയോ ദുരന്തമാണെന്ന രജനി ഫാന്‍സിന്റെ ട്വീറ്റ് ലത രജനീകാന്ത് ലൈക്ക് ചെയ്ത് എന്നായിരുന്നു വിജയ് ആരാധകര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമാണെന്ന് ലതയുടെ പിആര്‍ഒ റിയാസ് കെ അഹമ്മദ് വ്യക്തമാക്കി. ലതയുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണിതെന്നും അദ്ദേഹം പറഞ്ഞു.
ലതയുടെ യഥാര്‍ത്ഥ എക്‌സ് അക്കൗണ്ടിന്റെ വിവരങ്ങളും റിയാസ് പങ്കുവെച്ചു. നേരത്തെ തിയേറ്റര്‍ ഉടമകളുടെ സംഘടനാ അധ്യക്ഷനും വിജയ് ചിത്രം ലിയോയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കളക്ഷന്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ് തമിഴ്‌നാട്ടില്‍ ഒന്നാം നമ്പറാണെന്ന് കാണിക്കാന്‍ വേണ്ടി പിആറിനെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. തുടര്‍ച്ചയായ മുന്ന് വിജയ് ചിത്രങ്ങള്‍ പരാജയപ്പെട്ടെന്നായിരുന്നു മനോബാല ആരോപിച്ചത്.












Click it and Unblock the Notifications