16ാം വയസ്സ് മുതല്‍ സിനിമയില്‍ അവഗണന; 2023 വിജയ് സേതുപതിയുടെ വര്‍ഷം, വില്ലനാവാന്‍ വാങ്ങിയത് കോടികള്‍
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം ആരായിരിക്കും. രജനീകാന്തും ഷാരൂഖ് ഖാനുമായിരിക്കും മുന്നിലുണ്ടാവുക. ഇരുവരും കരിയറിലെ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയ വര്‍ഷം കൂടിയാണ് 2023. എന്നാല്‍ ഈ വര്‍ഷം വില്ലന്‍മാരുടെ കൂടി വര്‍ഷമാണ്.
പത്താനിലെ ജോണ്‍ എബ്രഹാം മുതല്‍ ആനിമലിലെ ബോബി ഡിയോള്‍ വരെ വില്ലന്മാരില്‍ ഗംഭീരമായിരുന്നു. ഇവരുടെ പെര്‍ഫോമന്‍സിന് ഏറെ കൈയ്യടികള്‍ ലഭിച്ചിരുന്നു. അതിനായി വന്‍ തുക തന്നെ ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇവരേക്കാള്‍ എല്ലാം മുന്നിലാണ് മറ്റൊരു നെഗറ്റീവ് റോള്‍ ചെയ്ത വിജയ് സേതുപതിയുടെ പ്രതിഫലം.

ബോളിവുഡില്‍ വിജയ് സേതുപതി അരങ്ങേറിയ വര്‍ഷം കൂടിയാണ് 2023. ഷാരൂഖ് ഖാന്റെ ജവാനിലെ പ്രധാന വില്ലന്‍ വിജയ് സേതുപതിയായിരുന്നു. കാളി എന്ന ഈ റോള്‍ ഹിന്ദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാരൂഖ് ഒത്ത എതിരാളിയെന്ന് ആരാധകര്‍ വരെ ഈ വില്ലനെ വിശേഷിപ്പിച്ചിരുന്നു. 2023 വില്ലന്‍മാരുടെ മാത്രമല്ല വിജയ് സേതുപതിയുടെ വര്‍ഷം കൂടിയാണ്.
കൂടുതല്‍ അവസരങ്ങള്‍ സേതുപതിയെ തേടിയെത്താനും ഇത് വഴിയൊരുക്കും. പത്താനിലെ ക്രൂരനായ വില്ലനാവാന്‍ 21 കോടിയാണ് വിജയ് സേതുപതി വാങ്ങിയത്. ഒരു വില്ലന് ബോളിവുഡില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ജവാന്‍ എക്കാലത്തെയും വലിയ വിജയമാവുകയായിരുന്നു ചെയ്തു. ആയിരം കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തത്.
അതേസമയം ഇത്ര വലിയ തുക ലഭിക്കുന്ന താരത്തിലേക്ക് സേതുപതിയുടെ മുന്നേറ്റം അത്ര എളുപ്പമായിരുന്നില്ല. ഉയരം കാരണം പല അവസരങ്ങളും താരത്തിന് പതിനാറാം വയസ്സ് മുതല്‍ നഷ്ടമായിരുന്നു. സിനിമയില്‍ അഭിനയിക്കാനുള്ള പല അവസരങ്ങളും വിജയിക്ക് നഷ്ടപ്പെട്ടിരുന്നു. കൊമേഴ്‌സ് ബിരുദം നേടിയ ശേഷം പല ജോലികളും ചെയ്താണ് വിജയ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ഒരു റീട്ടെയില്‍ സ്‌റ്റോറില്‍ സെയില്‍സ്മാന്‍, ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിലെ ക്യാഷിയര്‍, ഫോണ്‍ ബൂത്ത് ഓപ്പറേറ്റര്‍ എന്നിങ്ങനെയുള്ള ജോലികളെല്ലാം വിജയ് ചെയ്തിരുന്നു. പിന്നീട് ചെലവുകള്‍ വര്‍ധിച്ചപ്പോള്‍ ദുബായിലേക്ക് അക്കൗണ്ടന്റായി പോവുകയായിരുന്നു അദ്ദേഹം. ജോലി ലഭിച്ചെങ്കിലും കടുത്ത അതൃപ്തിയിലായിരുന്നു താരം. വൈകാതെ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
അതേസമയം നമ്മവാര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പതിനാറാം വയസ്സില്‍ വിജയ് സേതുപതി ഓഡിഷനെത്തിയത്. എന്നാല്‍ ഉയരം കാരണം താരത്തിന് ആ റോള്‍ ലഭിച്ചില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയ വിജയ് ആ സമയത്ത് കൂത്തുപട്ടരൈ നാടക ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. അവിടെ അക്കൗണ്ടന്റും അതേസമയം തന്നെ നടനുമായിരുന്നു താരം. ആദ്യം ചെറു വേഷങ്ങളായിരുന്നു.
പിന്നീട് നായക വേഷങ്ങള്‍ തേടിയെത്തി. വൈകാതെ തന്നെ വിജയ് സേതുപതി സിനിമയിലും സ്റ്റാറായി. വിക്രം വേദയില്‍ നെഗറ്റീവ് റോളിനായി 15 കോടിയാണ് താരം വാങ്ങിയത്. പത്താനില്‍ ജോണ്‍ എബ്രഹാം ഇരുപത് കോടിയും, ആനിമലില്‍ ബോബിക്ക് നാല് കോടിയും, ടൈഗര്‍ ത്രീയില്‍ ഇമ്രാന്‍ ഹാഷ്മിക്ക് എട്ട് കോടിയും, ലിയോയില്‍ സഞ്ജയ് ദത്തിന് എട്ട് കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്.












Click it and Unblock the Notifications