Get Updates
Get notified of breaking news, exclusive insights, and must-see stories!

'കലാഭവൻ മണിയെ സുഹൃത്തുക്കൾ കൊണ്ട് പോയി നശിപ്പിച്ചെന്ന് പറയുമ്പോൾ വിഷമം തോന്നാറുണ്ട്'; കലാഭവൻ ജിന്റോ

കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഏറ്റവുമധികം പഴി കേൾക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ആയിരുന്നു. സൗഹൃദത്തിനും ബന്ധങ്ങൾക്കും ഒക്കെ ഒരുപാട് മൂല്യം കൽപ്പിച്ചിരുന്ന വ്യക്തിയായിരുന്നു മണി. അതിനാൽ തന്നെ അദ്ദേഹത്തിന് വളരെ വലിയൊരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. അവരിൽ സിനിമാ-മിമിക്രി മേഖലകളിൽ തിളങ്ങിയ വ്യക്തികളും ധാരാളം ഉണ്ടായിരുന്നു.

മണിയുടെ മരണശേഷം ഇവരിൽ പലർക്കും കേസ് ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വന്നിരുന്നു. അമിത മദ്യപാനമാണ് മണിയുടെ ജീവൻ എടുത്തത് എന്ന ഡോക്‌ടർമാരുടെ വിധിയെഴുത്ത് ഇവർക്ക് നേരെ വിരൽ ചൂണ്ടുകയായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് മണിയുടെ സുഹൃത്തുക്കൾ എന്നും വ്യക്തമാക്കിയിരുന്നത്.

kalabhavanmanijintointerview

ഇപ്പോഴിതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കലാഭവൻ മണിയുടെ സുഹൃത്തും മിമിക്രി കലാകാരനുമായ ജിന്റോ. കലാഭവൻ മണിയെ സുഹൃത്തുക്കൾ കൊണ്ട് പോയി നശിപ്പിച്ചു എന്ന് പറയുന്നത് കേൾക്കുമ്പോൾ വേദന തോന്നാറുണ്ടെന്നും പലർക്കും അതിന് പിന്നിലെ സത്യം അറിയില്ലെന്നുമാണ് ജിന്റോ പറയുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കലാഭവൻ ജിന്റോയുടെ വാക്കുകൾ

ഇതിനെ കുറിച്ചൊന്നും സംസാരിക്കാൻ ഞാനൊന്നും ആളല്ല. നാദിർഷ ഇക്കയും ദിലീപേട്ടനും ഒക്കെ മണിച്ചേട്ടൻ തുടങ്ങിയ കാലം മുതൽ ഒപ്പമുണ്ട്. അവരൊക്കെയാണ് ഇത് സംസാരിക്കാൻ ഏറ്റവും യോഗ്യർ. നാദിർഷ ഇക്ക വഴിയാണ് ഞാൻ മണി ചേട്ടനെ പരിചയപ്പെടുന്നത്. ഇവരുടെ ഒക്കെ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽ കൂടെ ഉള്ളവരെ ചേർത്തുനിർത്തുന്ന സ്വഭാവമാണ്. വേണ്ട എല്ലാ സഹായങ്ങളും അവർ നൽകാറുണ്ട്.

എല്ലാവരെയും ഒരേ കാറ്റഗറിയിലാണ് അവർ കാണാറുള്ളത്. നാദിർഷ ഇക്കയും മണി ചേട്ടനും ഒക്കെ എന്താണോ കഴിക്കുന്നത്, അതേ ഭക്ഷണം തന്നെയാണ് നമുക്കും തരുന്നത്. അവർ കിടക്കുന്ന അതേ ഹോട്ടലിൽ തന്നെയാണ് നമുക്കും താമസിക്കാൻ റൂം തരുന്നത്. അത് അവർ പ്രത്യേകിച്ച് അവർ പറയാറുണ്ട്. അവരും താഴെക്കിടയിൽ നിന്ന് കഷ്‌ടപെട്ട് വന്നവരാണ്. മണിനാദം എന്ന പരിപാടി ഉത്സവം പോലെയായിരുന്നു.

പല പരിപാടികളും ഇപ്പോൾ ഫേക്ക് ആയി നടത്തുന്നുണ്ട്. മണി ചേട്ടന്റെ ഡ്യൂപ്പിനെ വച്ചുമൊക്കെയാണ് അവർ പരിപാടി നടത്തുന്നത്. പക്ഷേ നമ്മൾ അപ്പോഴും വിചാരിക്കും, കൊറേ പേരുടെ അവകാശവാദങ്ങൾ കേൾക്കുമ്പോൾ. മണി ചേട്ടന്റെ കൂടെ ഇങ്ങനെ ആയിരുന്നു, അങ്ങനെ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട്. യഥാർത്ഥ മണി ചേട്ടനെ കണ്ടത് ഞങ്ങൾ കുറച്ചു പേരേയുള്ളൂ.

അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്‌തും ഒരേ മുറിയിൽ കിടന്നുറങ്ങിയും അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണം വരെ വാരിത്തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിടവ് എങ്ങനെ നികത്താമെന്ന് ഇതുവരെ ഞങ്ങൾക്ക് മനസിലായിട്ടില്ല. നാദിർഷോ പരിപാടിയിൽ ഇപ്പോഴും മണി ചേട്ടന്റെ പാട്ടുകൾ പാടുമ്പോൾ നാദിർഷ ഇക്ക വിഷമിച്ചിരിക്കുന്നത് കാണാറുണ്ട്. അത്രയും ബന്ധം ആയിരുന്നു അവരൊക്കെ തമ്മിൽ.

എല്ലാദിവസവും, 365 ദിവസവും ഒരാളെങ്കിലും മണി ചേട്ടനെ കുറിച്ച് സംസാരിക്കുന്നുണ്ടാവും, അങ്ങനെയൊരു ഭാഗ്യം ലോകത്ത് വേറെ ആർക്കും കിട്ടില്ല. ആ വിടവ് അങ്ങനെ നികത്താൻ കഴിയില്ല. മണി ചേട്ടന് ഒത്തിരി ഡ്യൂപ്പുകൾ ഉണ്ട്. അത് അദ്ദേഹത്തിനും ഇഷ്‌ടം ഉണ്ടായിരുന്നു. ചാലക്കുടി ഫെസ്‌റ്റിവലിൽ പത്ത് ഡ്യൂപ്പുകൾ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് ഇത്തരം ആളുകളെ ഒക്കെ ഭയങ്കര ഇഷ്‌ടമായിരുന്നു.

ചിലർ ചെയ്യുന്നത് കാണുമ്പോൾ തോന്നാറുണ്ട്, എന്തിനാണ് ഇങ്ങനെ അദ്ദേഹത്തെ നാണം കെടുത്തുന്നത് എന്ന്. മണിച്ചേട്ടൻ പാടിയ പാട്ടുകൾ എല്ലാം അതുപോലെ തന്നെ അനുകരിക്കുന്നത് കൊണ്ടാണ് പ്രശ്‌നം. പകരം അദ്ദേഹം പാടിയ പാട്ട് എന്ന രീതിയിൽ പാടിയാൽ പോരെ. ആളുകൾക്കും അതും ഇഷ്‌ടമാണ്‌. അനുകരിച്ചത് മോശമായി വന്നാൽ ഇഷ്‌ടം ആവില്ല.

അന്ന് കേസും കാര്യങ്ങളും ഒക്കെ വന്നപ്പോൾ മണിച്ചേട്ടന്റെ കൂടെ ഉണ്ടായിരുന്ന ആളുകൾ ആരും തന്നെ പ്രതികരിക്കേണ്ട എന്നാണ് തീരുമാനിച്ചത്. ചുരുങ്ങിയ, പ്രധാനികളായ സുഹൃത്തുക്കൾ മാത്രമാണ് അങ്ങനെ തീരുമാനിച്ചത്. മണിച്ചേട്ടൻ എല്ലാവരെയും സുഹൃത്തുക്കളായാണ് കണ്ടത്. പക്ഷേ എല്ലാവരും അങ്ങനെ ആവണമെന്നില്ല. അടുത്ത ആളുകളും ഫേക്ക് ആയിട്ടുള്ള ആളുകളും ഒക്കെ ഒത്തിരിയുണ്ട്. പലരും അത് വിറ്റ് കാശാക്കുകയാണ് ചെയ്‌തത്‌.

അതുകൊണ്ട് ജീവിക്കുന്നവർ ഒക്കെ ജീവിക്കട്ടെ. കാരണം മണിച്ചേട്ടന്റെ ഏറ്റവും വലിയ ഇഷ്‌ടം എല്ലാവരെയും സഹായിക്കുക എന്നുള്ളതാണ്. കൂടെ കൊണ്ട് പോയി അദ്ദേഹത്തെ നശിപ്പിച്ചു, പണം അപഹരിച്ചു എന്നൊക്കെ പറയുമ്പോൾ ഒത്തിരി വേദന ഉണ്ടാക്കിയിരുന്നു. ഇവരൊന്നും ഇതിനെ കുറിച്ച് അറിയാതെയാണ് സംസാരിക്കുന്നത്.

അവർ ഒരു ലൈക്കോ ഒരു ഷെയറോ കിട്ടാൻ വേണ്ടിയാണ് ഇതൊക്കെ ഇടുന്നത്. മറ്റുള്ളവരുടെ വേദന ആലോചിക്കാതെയും അറിയാതെയുമാണ് അവരൊക്കെ അത് ചെയ്യുന്നത്. മണിച്ചേട്ടൻ മരിച്ച സമയത്ത് എന്നെ ഒരു ഓൺലൈൻ ചാനലിൽ നിന്ന് വിളിച്ചിരുന്നു. കേസും കാര്യങ്ങളും ഒക്കെ നടക്കുന്ന സമയത്താണ് അവർ വിളിക്കുന്നത്.ഞാൻ പൈസ കട്ടുകൊണ്ട് പോയി എന്ന രീതിയിലായിരുന്നു എനിക്ക് എതിരേയുള്ള ആരോപണങ്ങൾ.

ഞാൻ അവർക്കൊക്കെ നല്ല മറുപടി കൊടുത്തിരുന്നു. പിന്നെ നേരിട്ട് കണ്ടപ്പോൾ പുള്ളിയോട് ഞാൻ അതിനെ കുറിച്ച് പറഞ്ഞിരുന്നു. അപ്പോഴേക്കും പുള്ളിക്ക് സത്യം മനസ്സിലായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ ലൈക്കും ഷെയറും കിട്ടി,നമുക്ക് ഫാമിലിയും കുടുംബവും ഒക്കെയുണ്ട്. നമ്മൾ ഒരുപാട് മാനസിക വേദന അനുഭവിച്ചെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു.

ഇതിന്റെ കൂടെ ഉണ്ടായിരുന്ന, മണിച്ചേട്ടന് ഒപ്പം ജീവിച്ച കുറച്ചു പേരുണ്ടായിരുന്നു. അവരുടെ ഒരു അവസ്ഥ നിങ്ങളാരും അറിഞ്ഞില്ലാലോ. ദൈവത്തിന് എന്തായാലും അറിയാം,പിന്നെ കേസ് അന്വേഷിച്ച പോലീസുകാർക്കും ഇപ്പൊ എല്ലാവർക്കും അറിയാം. അതുകൊണ്ട് നമ്മൾ മറ്റുള്ളവർ എഴുതി വിടുന്നത് ഒന്നും ഒരു പ്രശ്‌നം ഇല്ലായിരുന്നു.

മണിച്ചേട്ടൻ അവസാന കാലത്ത് പാഡിയിൽ ഇരിക്കുമ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. നിങ്ങൾ ഞാൻ ഇല്ലാത്ത കാലത്ത് എന്റെ വില അറിയുമെന്ന്. നിങ്ങൾ ഇപ്പൊ എന്ന വേണമെങ്കിൽ കളിയാക്കിക്കോ പക്ഷേ ഞാൻ ഇല്ലാണ്ടാവും നിങ്ങൾക്ക് എന്റെ വില മനസിലാവും എന്ന് പറഞ്ഞിരുന്നു. ശരിക്കും അത് സത്യമായി. മണിച്ചേട്ടൻ ഇല്ലാണ്ടായപ്പോൾ ഞങ്ങൾ അനുഭവിച്ചു.

എനിക്കൊക്കെ കൊറച്ചേ അനുഭവിക്കേണ്ടി വന്നുള്ളൂ. മണിച്ചേട്ടന്റെ കൂടെ ഉള്ള ആളുകൾ ഉണ്ടായിരുന്നു, അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കഴിഞ്ഞ കാര്യങ്ങളാണ്, അതിനെ കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാണേണ്ടതില്ല. മണിച്ചേട്ടന്റെ വാഹനങ്ങളിൽ ചിലതൊക്കെ പ്രളയത്തിൽ മുങ്ങിപ്പോയി, അത് പിന്നീട് അവർ വിറ്റതാണ്. ഒരുപാട് വണ്ടികൾ ആളുകൾ സ്നേഹം കൊണ്ട് മേടിച്ചതാണ്.

അവർ തന്നെ റെഡിയാക്കി നമ്പർ ഒക്കെ ശരിയാക്കി വച്ച് പോവുന്നുണ്ട് എന്ന് തോന്നുന്നു. മണിനാദം എന്നൊരു ഷോയിൽ രണ്ട് പേരും ആയിരുന്നു ശക്തി. മണിച്ചേട്ടൻ വരുന്നത് വരെയുള്ള ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ പണിയും പുള്ളി ഒറ്റയ്ക്ക് ചെയ്യും. എല്ലാവർക്കും റൂം ഉണ്ടെങ്കിലും എല്ലാവരും മണിച്ചേട്ടന്റെ റൂമിലെ കിടക്കൂ. അദ്ദേഹം നിലത്ത് കിടക്കും, ഞങ്ങൾ ഒക്കെ കട്ടിലിൽ കിടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+