ഹാഥ്റാസിലേക്കുള്ള യാത്രയിൽ തമാശ പറയുന്ന രാഹുലും പ്രിയങ്കയും,വീഡിയോയിലെ ചിരി';പ്രചരണത്തിലെ സത്യം
ഹാഥ്രാസിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് ഇക്കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമാ.യ പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചത്. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു രാഹുലും പ്രിയങ്കയും ഹത്രാസിലെ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ വീട്ടുകാരുമായി ഏറെ നേരം സംസാരിച്ച ശേഷമായിരുന്നു ഇരുവരുടേയും മടക്കം.
അതേസമയം ഇരുവരുടേയും ഹഥ്രാസിലേക്കുള്ള കാർ യാത്ര സംബന്ധിച്ചുള്ള ചില പ്രചരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുന്നത്.

ആദ്യ ശ്രമം
ഹഥ്രാസിലേക്ക് ആദ്യം പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു. തടസങ്ങളെ ഭേദിച്ച് മുന്നോട്ട് പോയ രാഹുലിന് നേരെ പോലീസ് ലാത്തി വീശിയതും അദ്ദേഹത്തിനെ തള്ളിയിട്ട ചിത്രങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. അതേസമയം ഹഥ്രാസിലേക്ക് ഇരുവരേയും കടത്തി വിടാൻ പോലീസ് തയ്യാറായില്ല. മാത്രമല്ല കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കാറോടിച്ച് പ്രിയങ്ക ഗാന്ധി
എന്നാൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും ഇരുവരും ഹഥ്രാസിലേക്ക് പുറപ്പെടുകയായിരുന്നു. അന്ന് പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലിരുന്നായിരുന്നു രാഹുലിന്റെ യാത്ര . രാഹുലിനെ ഒപ്പമിരുത്തി പ്രിയങ്ക കാർ ഓടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയും ചെയ്തിരുന്നു.

തമാശ പറഞ്ഞ്
എന്നാൽ ഈ യാത്രയിൽ ഇരുവരും ചിരിച്ച് ഉല്ലസിച്ച് തമാശകൾ പറഞ്ഞാണ് ഹഥ്രാസിലേക്ക് പോകുന്നതെന്ന കുറിപ്പോടെയാണ് ചിലർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷയത്തെ അവർ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് മനസിലായില്ലേയെന്നും ഇക്കൂട്ടർ പറയുന്നുണ്ട്.

16 സെക്കന്റ് വീഡിയോ
16 സെക്കന്റുള്ള വീഡിയോയിൽ രാഹുലും പ്രിയങ്കയും ചില കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും അവർ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. അതിന് ശേഷം ചിലർ ചിരിക്കുന്ന ശബ്ദമാണ് വീഡിയോയിൽ ഉള്ളത്. അതേസമയം പ്രചരിക്കുന്ന വീഡിയോ ഇരുവരുടേയും പുറകിൽ നിന്നാണ് എടുത്തിരിക്കുന്നത്.

ആരാണ് ചിരിക്കുന്നത്
അതുകൊണ്ട് തന്നെ ആരാണ് യഥാർത്ഥത്തിൽ ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്ന ്ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചില കോൺഗ്രസ് നേതാക്കളും ഈ ചിരി ശബ്ദത്തോട് കൂടിയ വീഡിയോ പങ്കുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം മറ്റൊരു ചിത്രവും ഇതിനൊപ്പം വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ലോക്സഭ പ്രചരണത്തിന്
ഇരുവരും തോളിൽ കൈയ്യിട്ട് ചിരിച്ച് നിൽക്കുന്ന ചിത്രമാണ് യാത്രയ്ക്ക് മുൻപുള്ള രാഹുലും പ്രിയങ്കയും എന്ന കുറിപ്പോടെ പ്രചരിക്കുന്നത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉള്ള ഇരുവരുടേയും ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ടിൽ പറയുന്നു.

രാഹുലും പങ്കുവെച്ചിരുന്നു
2019 ഏപ്രിൽ 27 ന് എടുത്ത ചിത്രമാണിത്. അന്ന് അമേഠിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ പോകും മുൻപ് മറ്റൊരു പ്രചരണ പരിപാടിക്ക് പോകുന്ന പ്രിയങ്കയെ കാൺപൂർ എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു. ഇരുവരും അന്ന് ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
Recommended Video

Fact Check
വാദം
ഹഥ്രാസിലേക്കുള്ള യാത്രയില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചിരിച്ച് ഉല്ലസിച്ച് തമാശകൾ പറഞ്ഞാണ് പോയതെന്ന പ്രചരണം
നിജസ്ഥിതി
പ്രചരണം വ്യാജമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉള്ള ഇരുവരുടേയും ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്
റേറ്റിങ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications